ബ്രാന്‍ഡ് പ്രൊമോഷനായി അടിവസ്ത്രങ്ങളുമായി 'ഹോളിവുഡ് കട്ടൗട്ടി'ന് മുകളില്‍; വെട്ടിലായി സിഡ്‌നി സ്വീനി, വിഡിയോ വൈറല്‍

താരത്തിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്
Sidney Sweeny
Sidney Sweenyഇന്‍‌സ്റ്റഗ്രാം
Updated on
1 min read

ബ്രാന്‍ഡ് പ്രൊമോഷന്റെ ഭാഗമായി വിഡിയോ ചിത്രീകരിച്ച ഹോളിവുഡ് താരം സിഡ്‌നി സ്വീനി വെട്ടില്‍. തന്റെ പുതിയ അടിവസ്ത്ര ബ്രാന്റ് ആയ SYRN ന്റെ പ്രൊമോഷന് വേണ്ടി പ്രശസ്തമായ ഹോളിവുഡ് സൈനിന് മുകളില്‍ കയറി വിഡിയോ ചിത്രീകരിച്ചാണ് താരം വിവാദത്തില്‍ ചാടിയിരിക്കുന്നത്. അര്‍ധരാത്രിയാണ് താരം വിഡിയോ ചിത്രീകരിക്കാനായി കട്ടൗട്ടിന് മുകളില്‍ കയറിയത്.

Sidney Sweeny
'നിമിഷിനെ ആദ്യമായി കണ്ടത്, ഞണ്ടുകളുടെ നാട്ടില്‍ സിനിമയ്ക്ക് ലഭിച്ച പ്രതിഫലം; പലതിന്റേയും തുടക്കം'; ഓര്‍മകളിലൂടെ അഹാന കൃഷ്ണ

കറുത്ത വസ്ത്രം ധരിച്ച്, കൈയില്‍ അടിവസ്ത്രങ്ങള്‍ കോര്‍ത്തുണ്ടാക്കിയ മാലയുമായാണ് സിഡ്‌നി ഹോളിവുഡ് കട്ടൗട്ടിന് മുകളില്‍ കയറിയത്. ഈ വിഡിയോ പുറത്ത് വന്നതോടെ താരത്തിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. കട്ടൗട്ടിന് മുകളില്‍ കയറി വിഡിയോ ചിത്രീകരിക്കാനുള്ള അനുമതിയില്ലാതെയാണ് താരം ഇങ്ങനൊരു നീക്കം നടത്തിയതെന്നാണ് ഹോളിവുഡ് ചേമ്പര്‍ ഓഫ് കൊമേഴ്‌സ് അറിയിച്ചിരിക്കുന്നത്.

Sidney Sweeny
'നടിമാര്‍ക്ക് അഭിസാരികകള്‍ക്കു കിട്ടുന്ന പരിഗണന, ആര്‍ക്കു വേണമെങ്കിലും നടിയാവാമെന്നാണ് അവരുടെ വിചാരം'

ടിഎംസിയാണ് സിഡ്‌നി സ്വീനിയുടെ വിഡിയോ പുറത്ത് വിട്ടിരിക്കുന്നത്. താരം ഹോളിവുഡ് സൈനിന് സമീപത്ത് വിഡിയോ ചിത്രീകരിക്കാനുള്ള അനുമതി നേടിയിരുന്നു. എന്നാല്‍ കട്ടൗട്ടിന് മുകളില്‍ കയറാനും ചിത്രീകരിക്കാനുമുള്ള അനുമതി ഇല്ലായിരുന്നുവെന്നാണ് ടിഎംസി റിപ്പോര്‍ട്ട് ചെയ്യുന്നത്. താരത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നാണ് കരുതപ്പെടുന്നത്.

സിഡ്‌നിയുടെ പുതിയ അടിവസ്ത്ര ബ്രാന്റിന്റെ പ്രൊമോഷന് വേണ്ടിയാണ് താരം ഇങ്ങനൊരു നീക്കം നടത്തിയത്. ഒരു വര്‍ഷമായി തന്റെ പുതിയ ബ്രാന്റിന്റെ ജോലികളിലായിരുന്നു താരം. റിപ്പോര്‍ട്ടുകള്‍ പ്രകാരം ജെഫ് ബെസോസ്, ലോറന്‍ സാഞ്ചസ് തുടങ്ങിയവര്‍ക്ക് നിക്ഷേപമുള്ളതാണ് സിഡ്‌നിയുടെ ബ്രാന്റ്. സംഭവത്തോടെ സിഡ്‌നിക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. നേരത്തേയും പരസ്യ ചിത്രീകരണത്തിന്റെ പേരില്‍ സിഡ്‌നി സ്വീനി വെട്ടിലായിട്ടുണ്ട്. 2025ല്‍ അമേരിക്കന്‍ ഈഗിള്‍ ജീന്‍സിന്റെ പരസ്യ ചിത്രത്തിന്റെ പേരിലാണ് സിഡ്‌നി വെട്ടിലായത്.

എച്ച്ബിഒയുടെ യുഫോറിയ സീരീസിലൂടെയാണ് സിഡ്‌നി താരമാകുന്നത്. ദ വൈറ്റ് ലോട്ടസ്, ഹൗസ്‌മെയ്ഡ് തുടങ്ങിയ സീരീസുകളിലും അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിന് പുറമെ നിര്‍മാണത്തിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ദ ഡെവിള്‍ വെയര്‍സ് പ്രാഡ 2 ആണ് സിഡ്‌നിയുടേതായി അണിയറയിലുള്ള സിനിമ.

Summary

Sidney Sweeny lands in trouble after her video of climbing Hollywood sign gets out. she climbed the iconic sign with underwears.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com