വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്

കണ്ണ് നിറഞ്ഞ് സിജു വിൽസൺ, സ്നേഹ ചുംബനം നൽകി ഭാര്യ; കയ്യടിച്ച് പ്രേക്ഷകർ; വിഡിയോ

സിനിമയുടെ ആദ്യ ഷോ കുടുംബത്തിനൊപ്പം തിയറ്ററിൽ എത്തിയാണ് താരം കണ്ടത്
Published on

സിജു വിൽസണെ നായകനാക്കി വിനയൻ സംവിധാനം ചെയ്ത പത്തൊൻപതാം നൂറ്റാണ്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. വിനയന്റെ വൻ തിരിച്ചുവരവായാണ് പലരും ചിത്രത്തെ വിലയിരുത്തുന്നത്. സിജു വിൽസന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമാണിത്. ചിത്രം റിലീസ് ചെയ്തതിനു പിന്നാലെയുള്ള സിജുവിന്റെ സന്തോഷപ്രകടനത്തിന്റെ വിഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 

സിനിമയുടെ ആദ്യ ഷോ കുടുംബത്തിനൊപ്പം തിയറ്ററിൽ എത്തിയാണ് താരം കണ്ടത്. നിറകണ്ണുകളോടെയാണ് താരം ചിത്രം കണ്ട് എഴുന്നേറ്റത്. ഭാര്യ സിജുവിന് സ്നേഹ ചുംബനം നൽകി. തുടർന്ന് തിയറ്ററിലുള്ള ചിത്രത്തിലെ എല്ലാ അണിയറ പ്രവർത്തകരുടേയും അഭിനേതാക്കളുടേയും അടുത്തെത്തി സ്നേഹം അറിയിച്ചു. ഇടയ്ക്ക് സിജു കണ്ണു തുടയ്ക്കുന്നതും വിഡിയോയിൽ കാണാം. വൻ കയ്യടിയാണ് ടീമിന്റെ അണിയറ പ്രവർത്തകർക്ക് പ്രേക്ഷകർ നൽകിയത്. 

വേലായുധപ്പണിക്കർ എന്ന കഥാപാത്രത്തെയാണ് സിജു അവതരിപ്പിച്ചത്. സമീപകാലത്ത് ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന മികച്ച സ്ക്രീന്‍ കൗണ്ടുമായാണ് തിരുവോണ ദിനത്തില്‍ ചിത്രം തിയറ്ററുകളില്‍ എത്തിയത്.  കേരളത്തില്‍ മാത്രം 200ല്‍ ഏറെ സ്ക്രീനുകളിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിൽ റിലീസു ചെയ്യുന്ന ചിത്രം, 1800 കാലഘട്ടത്തിലെ സംഘർഷാത്മകമായ തിരുവിതാംകൂർ ചരിത്രമാണ് പറയുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com