വമ്പൻ മേക്കോവറിൽ ചിമ്പു, അമ്പരന്ന് ആരാധകർ; ചിത്രം വൈറൽ

ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന വെന്ത് തനിന്തത് കാടി എന്ന സിനിമയ്ക്കു വേണ്ടിയാണ് താരത്തിന്റെ പുതിയ രൂപമാറ്റം
സിമ്പു/ ഇൻസ്റ്റ​ഗ്രാം
സിമ്പു/ ഇൻസ്റ്റ​ഗ്രാം
Updated on
1 min read

മ്പരപ്പിക്കുന്ന മേക്കോവറിൽ തമിഴ് താരം ചിമ്പു. ​ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന വെന്ത് തനിന്തത് കാട് എന്ന സിനിമയ്ക്കു വേണ്ടിയാണ് താരത്തിന്റെ പുതിയ രൂപമാറ്റം. താരം തന്നെയാണ് മേക്കോവർ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. തീരെ മെലിഞ്ഞ ലുക്കിലാണ് ചിമ്പുവിനെ പുതിയ ലുക്കിൽ കാണുന്നത്. 

തനിക്കുണ്ടായ മേക്കോവർ വ്യക്തമാക്കിക്കൊണ്ടാണ് ചിമ്പുവിന്റെ പോസ്റ്റ്. വണ്ണമുണ്ടായിരുന്ന സമയത്തെ ചിത്രവും ഇപ്പോഴത്തെ മെലിഞ്ഞ ചിത്രവും ചേർത്തുവച്ചിരിക്കുകയാണ് താരം. ആരാധകർ ഏറ്റെടുത്തിരിക്കുകയാണ് പോസ്റ്റ്. എന്തൊരു മേക്കോവറാണിത് എന്നാണ് ആരാധകരുടെ കമന്റുകൾ. 

സിനിമയിലേക്ക് വമ്പൻ തിരിച്ചുവരവിനുള്ള ശ്രമത്തിലാണ് ചിമ്പു. വെന്ത് തനിന്തത് കാട് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് താരമിപ്പോൾ. സിനിമയുടെ ഫസ്റ്റ് ലുക്കില്‍ തന്നെ ചിമ്പുവിന്റെ രൂപം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിണ്ണൈതാണ്ടി വരുവായ, അച്ചം എൻപത് മടമയ്യടാ എന്നീ ചിത്രങ്ങൾക്കു ശേഷം ചിമ്പു-ഗൗതം മേനോൻ ഒന്നിക്കുന്ന ചിത്രമാണിത്. ചിമ്പുവിന്റെ 47ാം ചിത്രമാണിത്. തിരുച്ചെന്തൂരിലാകും ചിത്രീകരണം. വേൽസ് ഫിലിം ഇന്റർനാഷണൽ ആണ് നിർമാണം. താമരൈയാണ് ​ഗാനരചന.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com