'പ്രതികാരമല്ല, മൗനമാണ് എല്ലാത്തിനുമുള്ള ഉത്തരം'; സഹോദരിയുടെ മരണമുണ്ടാക്കിയ വേദനയെ ഇതുവരെ മറിക്കടക്കാനായിട്ടില്ലെന്ന് സിമ്രാൻ

എനിക്ക് തോന്നുന്നു, എല്ലാത്തിനുമുള്ള ഏറ്റവും വലിയ ഉത്തരം മൗനമാണ്.
Simran, Monal
Simran, Monalഎക്സ്, വിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on
1 min read

തന്റെ സഹോദരിയുടെ അപ്രതീക്ഷിത വിയോ​ഗത്തിന് പിന്നാലെ എല്ലാത്തിൽ നിന്നും കുറച്ചു നാളത്തേക്ക് മാറി നിൽക്കണമെന്ന് തനിക്ക് തോന്നിയെന്ന് നടി സിമ്രാൻ. സിനിമയിൽ നിന്ന് ഇടവേളയെടുക്കാനുള്ള കാരണവും അതായിരുന്നുവെന്ന് തുറന്നു പറയുകയാണ് സിമ്രാനിപ്പോൾ. ​ഗോപിനാഥിന്റെ പോഡ്കാസ്റ്റിൽ സംസാരിക്കവേയാണ് സിമ്രാൻ ഇക്കാര്യം പറഞ്ഞത്.

2002 ഏപ്രിൽ 14 നാണ് ചെന്നൈയിലെ അപ്പാർട്ട്മെന്റിൽ സിമ്രാന്റെ സഹോദരിയും നടിയുമായ മോണൽ നവാലിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മരിക്കുമ്പോൾ മോണലിന് 21 വയസേ ഉണ്ടായിരുന്നുള്ളൂ. പ്രണയനൈരാശ്യമാണ് സഹോദരിയുടെ മരണത്തിന് കാരണമെന്ന് സിമ്രാൻ പിന്നീട് പറഞ്ഞിരുന്നു.

സഹോദരിയുടെ മരണമുണ്ടാക്കിയ വേദനയിൽ നിന്ന് തനിക്കിതുവരെ പുറത്തു കടക്കാനായിട്ടില്ലെന്നും സിമ്രാൻ പറയുന്നു. "എന്റെ സഹോദരിയുടെ മരണത്തിന് ശേഷം ഞാനൊരു ഷെല്ലിനുള്ളിലേക്ക് പോയി. കുറച്ചു നാളത്തേക്ക് എല്ലാത്തിൽ നിന്നും അകന്നു നിൽക്കാം എന്ന് എനിക്ക് തോന്നി. അത്രയേ ഉള്ളൂ.

അതുകൊണ്ടാണ് സിനിമയിൽ നിന്ന് ശരിക്കും അകന്നത്. ദീപക്, ഞാൻ, മൊണാൽ തുടങ്ങി ഞങ്ങളൊരു ഏഴെട്ടു പേർ നല്ല സുഹൃത്തുക്കളായിരുന്നു. ആ ഒരു സംഭവം ഞങ്ങളുടെ എല്ലാവരുടെയും ജീവിതത്തെ വല്ലാതെ ബാധിച്ചു. ദീപക്കിനെ എനിക്ക് കുട്ടിക്കാലം മുതലേ അറിയാം. ആ ഒരു സമയത്ത് ദീപക് മാത്രമേ എന്നോടൊപ്പം ഉണ്ടായിരുന്നുള്ളൂ.

അങ്ങനെയാണ് അതിന് ശേഷം ഒരുമിച്ച് ജീവിക്കാമെന്ന് ഞങ്ങൾ തീരുമാനിക്കുന്നത്. അങ്ങനെ ഞങ്ങൾ വിവാഹിതരായി. നിങ്ങൾ ഇനിയും അഭിനയിക്കണം, ഒരുപാട് സിനിമകൾ ചെയ്യണമെന്നൊക്കെ ഒരുപാട് ആളുകൾ അന്നൊക്കെ എന്നോട് പറയുമായിരുന്നു. അങ്ങനെയൊരു നഷ്ടത്തെ ഒരിക്കലും നമുക്ക് മറിക്കടക്കാൻ കഴിയില്ല.

പ്രത്യേകിച്ച് നിങ്ങളുടെ ഇളയ സഹോദരന്റെയോ സഹോദരിയുടെയോ ഒരു നഷ്ടത്തിൽ നിന്ന്. ഒരിക്കലും അതിനെ മറിക്കടക്കാനാകില്ല. എനിക്ക് തോന്നുന്നു, എല്ലാത്തിനുമുള്ള ഏറ്റവും വലിയ ഉത്തരം മൗനമാണ്. പ്രതികാരമല്ല അതിനുള്ള ഉത്തരം. നമുക്ക് അങ്ങനെ ചെയ്യാം ഇങ്ങനെ ചെയ്യാമെന്നൊക്കെ ആ സമയത്ത് ഒരുപാട് പേർ എന്നോട് പറഞ്ഞിരുന്നു.

അത് സാധാരണമാണ്. നമ്മളെ മാത്രമാണ് അത് വേദനിപ്പിക്കുന്നത്. ആരെങ്കിലും ചതിച്ചാലോ, നിങ്ങളുടെ ജോലി നഷ്ടപ്പെട്ടാലോ അങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ അതിലും നല്ലത് നിങ്ങളെ കാത്തിരിക്കുന്നു എന്ന് കരുതുക".- സിമ്രാൻ പറഞ്ഞു. നിർമാതാവും സുഹൃത്തുമായ ദീപക് ബാ​ഗയെയാണ് നടി വിവാഹം കഴിച്ചിരിക്കുന്നത്.

Simran, Monal
​​'23 വർഷമായി, നിന്നെ ഓർക്കാത്ത ഒരു ദിവസം പോലുമില്ല'; സഹോദരിയുടെ ഓർമകളിൽ സിമ്രാൻ
Simran, Monal
'ഇതുപോലെയൊരു ഫീൽ, ഇതിന് മുൻപ് ഉണ്ടായിട്ടേയില്ല', കണ്ണും മനസും നിറച്ച 'ചിന്ന ചിന്ന ആസൈ' ഒടിടിയിലേക്ക്; എവിടെ, എപ്പോൾ കാണാം
Simran, Monal
'നിങ്ങളുടെ ആരോ​ഗ്യം എങ്ങനെയുണ്ട് ?'; എന്ത് പറ്റിയെന്ന് ചോദിക്കുന്നവരോട് സൽമാന്റെ കിടിലൻ മറുപടി
Summary

Simran opens up about her sister Monal loss.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Simran
Simran, Rajinikanth
Thullatha Manamum Thullum, Simran, Vijay
zlatan ibrahimovic just kicked youtuber speed
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com