

നിലാ കായും വെളിച്ചം
പൊങ്ങുതേ പരവശം
കൺങ്കൾ ഉറങ്കാമൽ
തേടുതേ ഒരു മുഖം...
കളങ്കാവൽ സിനിമ കണ്ടിട്ട് ഈ പാട്ടിന് പുറകെ പോകാത്ത മലയാളികളുണ്ടാകില്ല. ഒരു റെട്രോ വൈബ് സമ്മാനിക്കുന്ന ഈ ഗാനം ഇതിനോടകം തന്നെ പ്രേക്ഷക ഹൃദയം കീഴടക്കി കഴിഞ്ഞു. ഈ ഗാനമിപ്പോഴും ട്രെൻഡിങ്ങിൽ തുടരുകയാണ്. ഒരു വീട്ടമ്മയാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. എറണാകുളം സ്വദേശിനി സിന്ധു ഡെൽസൺ ആണ് ഗാനം ആലപിച്ചിരിക്കുന്നത്.
സിന്ധു ആദ്യമായി സിനിമയ്ക്ക് വേണ്ടി പാടുന്ന ഗാനമാണിത്. ആദ്യ ഗാനം തന്നെ ഒരു മമ്മൂട്ടി ചിത്രത്തിലായതിന്റെ സന്തോഷത്തിലാണ് സിന്ധു. ഗാനം പുറത്തിറങ്ങിയപ്പോൾ ആ ശബ്ദത്തിന് പിന്നിലാരാണെന്നുള്ള തിരച്ചിലിലായിരുന്നു മലയാളികൾ. പാട്ട് കേൾക്കുമ്പോൾ പഴയ കാലത്തിലേക്ക് പോകുന്നു വെന്നും അഭിപ്രായങ്ങൾ ഉണ്ടായിരുന്നു.
എന്തായാലും പാട്ടിന് പിന്നിലെ ഗായികയെ കണ്ടെത്തിയതിലുള്ള സന്തോഷത്തിലാണ് സോഷ്യൽ മീഡിയ. മുജീബ് മജീദാണ് സിനിമയ്ക്ക് പാട്ടുകൾ ഒരുക്കിയത്. സിനിമയിലെ പാട്ടുകൾ എല്ലാം തന്നെ സൂപ്പർ ഹിറ്റാണ്. മമ്മൂട്ടിയുടെ കൊച്ചുമകൻ അദ്യാൻ സയീദും ചിത്രത്തിനായി ഒരു ഗാനം ആലപിച്ചിട്ടുണ്ട്.
മമ്മൂട്ടി കമ്പനി നിർമിച്ച ചിത്രത്തിൽ വില്ലനായാണ് മമ്മൂക്ക എത്തിയത്. വിനായകൻ ആണ് ചിത്രത്തിലെ നായകൻ. വേഫെറർ ഫിലിംസാണ് ചിത്രം വിതരണത്തിനെത്തിച്ചിരിക്കുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിന്‍ കെ ജോസും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ആദ്യ ദിനം 14 കോടിയ്ക്ക് മുകളിലാണ് ചിത്രം ആഗോള തലത്തില്‍ നേടിയിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഇന്ത്യയില്‍ നിന്നും ചിത്രം 5.85 കോടി നേടിയപ്പോള്‍ ഓവര്‍സീസില്‍ നിന്നും 7.65 കോടിയാണ് സ്വന്തമാക്കിയത്. ജിബിൻ ഗോപിനാഥ്, ഗായത്രി അരുൺ, ശ്രുതി രാമചന്ദ്രൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates