

പലപ്പോഴും രൂക്ഷമായ സൈബർ ആക്രമണങ്ങൾക്ക് ഇരയാകുന്ന വ്യക്തിയാണ് ഗായിക അഭയ ഹിരൺമയി. ഗായികയുടെ സ്വകാര്യ ജീവിതം മുതൽ വസ്ത്രധാരണം വരെ പലപ്പോഴും വിവാദങ്ങളിൽ നിറയാറുണ്ട്. വിമർശനം ഉന്നയിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്നവർക്ക് താരം രൂക്ഷമായ ഭാഷയിൽ മറുപടി പറയാറുണ്ട്. ഇപ്പോൾ വസ്ത്രത്തിന്റെ പേരിൽ തന്നെ ആക്ഷേപിക്കാൻ ശ്രമിച്ച ആൾക്ക് അഭയ നൽകിയ മറുപടിയാണ് ശ്രദ്ധനേടുന്നത്.
കഴിഞ്ഞ ദിവസമാണ് സംഗീത പരിപാടിയിൽ നിന്നുള്ള ചിത്രങ്ങൾ അഭയ പങ്കുവച്ചത്. അതിനു താഴെ ഗായികയുടെ വസ്ത്ര ധാരണത്തെ ചൂണ്ടി വിമർശനം ഉയർത്തുകയായിരുന്നു. പിന്നാലെ മറുപടിയുമായി ഗായിക തന്നെ രംഗത്തെത്തി. കുഞ്ഞുടുപ്പിടുന്ന കുഞ്ഞുങ്ങളെ പോലും ശാരീരികമായി പീഡിപ്പിക്കുന്നുണ്ടെന്നായിരുന്നു അഭയ പറഞ്ഞത്.
അതിനു പിന്നാലെ അൽപ വസ്ത്രം ധരിച്ച് നഗ്നത കാണിക്കുന്നത് മാനസിക രോഗമാണെന്ന് പറഞ്ഞുകൊണ്ട് ഒരാൾ എത്തി. നിങ്ങൾക്ക് മുമ്പേ ജാനകിയമ്മയും, ചിത്ര ചേച്ചിയും എന്തിന് പറയുന്നു റിമി ടോമിയും എല്ലാം മാന്യമായ വേഷത്തിലൂടെ ഷോ ചെയ്തവരാണ്. പൊതുമധ്യത്തിൽ അൽപ വസ്ത്രം ധരിച്ച് നഗ്നത കാണിക്കുന്നത് മാനസിക രോഗമാണ് ' തെറ്റായ രീതിയിൽ കുത്ത് അഴിഞ്ഞ് ജീവിച്ച് മറ്റുള്ളവർക്ക് തെറ്റായ സന്ദേശംനൽകി പോകുന്നവർക്ക് വീരാളി പട്ടം കിട്ടുമോ ?- എന്നാണ് അയാൾ കുറിച്ചത്.
ഇത് 2023 ആണ് …താങ്കളുടെ മാന്യതക്ക് അനുസരിച്ചുള്ള ഡ്രസ്സ് ഇടാൻ എനിക്ക് സൗകര്യമില്ല ! ജാനകിയമ്മയും ചിത്രാമ്മയുടെയുമൊക്കെ വാല്യൂ നിങ്ങൾ ഡ്രെസ്സിലാണല്ലോ കണ്ടത് ! എന്റെ ഡ്രെസ്സിനു വിലക്കുറവാണ് എന്ന് ആര് പറഞ്ഞു ? നല്ല വിലയുള്ള ഡ്രസ്സ് ആണ് ഇട്ടിരിക്കുന്നത്.- എന്നായിരുന്നു അഭയയുടെ മറുപടി. നിരവധി പേരാണ് താരത്തെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തുന്നത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates