

നടൻ ബാലയുടെ ആരോപണങ്ങള്‍ക്ക് ശക്തമായ മറുപടിയുമായി ഗായിക അമൃത സുരേഷ്. മകള്‍ അവന്തികയെ തന്നെ കാണിക്കാതെ അമൃത പിടിച്ചു വച്ചിരിക്കുകയാണെന്നായിരുന്നു ബാലയുടെ ആരോപണം. തന്റെ പണം തട്ടിയെടുത്തെന്നും തനിക്കെതിരെ പോക്സോ കേസ് നല്‍കിയെന്നും ബാല ആരോപിച്ചിരുന്നു. തുടർന്നാണ് തന്റെ അഭിഭാഷകർക്കൊപ്പമുള്ള വിഡിയോയിലൂടെ അമൃത മറുപടി നൽകിയത്. വിവാഹ മോചനത്തിന്റെ സമയത്ത് ഇരുവരും ഒപ്പിട്ട നിബന്ധനകളും അമൃത പുറത്തുവിട്ടു.
രണ്ട് പേരും പരസ്പര ധാരണയോടെയാണ് വിവാഹ മോചനം നടത്തിയത്. യാതൊരു രീതിയിലും അങ്ങോട്ടും ഇങ്ങോട്ടും തേജോവധം ചെയ്യുന്നതായി ഒന്നും ചെയ്യില്ലെന്നായിരുന്നു കരാര്‍. എന്നാല്‍ ഇത് ലംഘിച്ചു കൊണ്ടാണ് ബാല ഇത്രയും വര്‍ഷമായി സോഷ്യല്‍ മീഡിയയിലൂടെ പല ആരോപണങ്ങളും അമൃതയ്‌ക്കെതിരെ നടത്തുന്നതെന്നാണ് അഭിഭാഷകര്‍ പറയുന്നത്.
18 വയസ് തികയുന്നതുവരെ മകളുടെ അവകാശം അമൃതയ്ക്കാണ്. കുടുംബകോടതിയില്‍ വച്ച് രണ്ടാം ശനിയാഴ്ചകളില്‍ 10 മണി വരെ നാല് മണിവരെ കുഞ്ഞിനെ കാണാനാവുക. പറഞ്ഞ സമയത്ത് കാണാന്‍ വന്നില്ലെങ്കില്‍ ആ മാസം കാണാന്‍ പറ്റില്ല. മാത്രമല്ല അടുത്ത മാസം കുട്ടിയെ കാണണമെന്നുണ്ടെങ്കില്‍ നേരത്തെ അറിയിക്കേണ്ടതുണ്ട്. ഇതല്ലാത്ത പക്ഷം കുട്ടിയേയും കൊണ്ട് അമൃത കോടതിയില്‍ എത്തേണ്ടതില്ല. വിവാഹമോചനം നേടി ആദ്യ രണ്ടാം ശനിയാഴ്ചയില്‍ അമൃതയും അമ്മയും കുട്ടിയേയും കൊണ്ട് കോടതിയില്‍ എത്തിയെങ്കിലും ബാല കുട്ടിയെ കാണാന്‍ എത്തിയില്ല എന്നാണ് അഭിഭാഷകര്‍ വ്യക്തമാക്കിയത്.
മകളെ കാണണം എന്ന് സോഷ്യല്‍ മീഡിയയില്‍ മറ്റും പറയുന്നത് അല്ലാതെ മകളെ കാണണം എന്നാവശ്യപ്പെട്ട് തന്നെ ബന്ധപ്പെട്ടിട്ടില്ല എന്നാണ് അമൃത പറയുന്നത്. താൻ കുഞ്ഞിനെ പിടിച്ചുവച്ചിരിക്കുന്നു എന്ന് കാണിക്കാനും തന്നെ തേജോവധം ചെയ്യാനുമാണ് ബാല ആരോപണം ഉന്നയിക്കുന്നത് എന്നും അമൃത കൂട്ടിച്ചേർത്തു.
25 ലക്ഷം രൂപയാണ് അമൃതയ്ക്ക് കോമ്പന്‍സേഷന്‍ നല്‍കിയത്. കുട്ടിയെ വളര്‍ത്താനോ പഠനത്തിനോ വിവാഹത്തിനോ പണം നല്‍കില്ല എന്ന് ബാല ഡോക്യുമെന്റില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും അഭിഭാഷകര്‍ പറഞ്ഞു. കുട്ടിയുടെ ഒരേ ഒരു രക്ഷിതാവായി അമൃതയെ നിയമിക്കുന്നതില്‍ യാതൊരു എതിര്‍പ്പുമില്ല എന്ന് ബാല സത്യവാങ്മൂലം നൽകിയിട്ടുണ്ട്. കുഞ്ഞിന്റെ പിതാവായി എന്നും ബാലയുടെ പേരാകും വച്ചിരിക്കുക എന്ന കാര്യം ലംഘിച്ചിട്ടുമില്ല.
തനിക്കെതിരെ പോക്സോ കേസ് കൊടുത്തു എന്ന ബാലയുടെ ആരോപണത്തിനും അഭിഭാഷകർ മറുപടി നൽകി.ബാലക്കെതിരെ പോക്സോ കേസ് കൊടുത്തതായി രേഖയില്ല. പോക്സോ പ്രകാരം കേസ് ഉണ്ടെങ്കിൽ പോലീസ് റിമാൻഡ് ചെയ്യേണ്ടതാണ്. അത് സംഭവിച്ചിട്ടില്ല. പോക്‌സോ കേസ് കൊടുത്തു എന്ന ആരോപണം തെറ്റാണെന്ന് കണ്ടെത്തിയതായാണ് അവര്‍ വ്യക്തമാക്കിയത്. അമൃതയ്ക്കു മാത്രമാകും കുഞ്ഞിന്റെ ചുമതല എന്നും പറയുന്നുണ്ട്. മൈനർ ആയ കുഞ്ഞിന്റെ കാര്യങ്ങൾ ഒന്നിലും ബാല ഇടപെടില്ല എന്നും പറയുന്നുണ്ട്. ഇനിയും ഉടമ്പടി പ്രകാരം പറഞ്ഞ കാര്യങ്ങളിൽ ലംഘനമുണ്ടായാൽ നിയമപരമായി നേരിടാൻ അഭിഭാഷകർക്ക് അമൃത അനുവാദം നൽകിയിട്ടുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates