എന്നെ യാട്ടിലേക്ക് ക്ഷണിച്ചു, മയക്കുമരുന്ന് പാനീയം നൽകി; കിടപ്പുമുറിയിൽ വച്ച് ബലാത്സംഗം ചെയ്തു; ഗായകൻ ക്രിസ് ബ്രൗണിനെതിരെ പരാതി 

150 കോടി രൂപ നഷ്ടപരിഹാരം വേണമെന്നാണ് പരാതിക്കാരിയുടെ ആരോപണം
ക്രിസ് ബ്രൗൺ/ചിത്രം: ഇൻസ്റ്റ​ഗ്രാം
ക്രിസ് ബ്രൗൺ/ചിത്രം: ഇൻസ്റ്റ​ഗ്രാം
Updated on
1 min read

ഗായകൻ ക്രിസ് ബ്രൗണിനെതിരെ ബലാത്സംഗ പരാതി. പ്രമുഖ റാപ്പർ ഡിഡിയുടെ ഫ്ലോറിഡയിലെ വസതിയിൽ വച്ച് ക്രിസ് മയക്കുമരുന്ന് നൽകി പീഡിപ്പിച്ചെന്നാണ് ആരോപണം. ജെയ്ൻ ഡോ എന്ന സ്ത്രീയാണ് പരാതിയുമായി രം​ഗത്തെത്തിയത്. 

2020 ഡിസംബർ 30ന് മിയാമിയിൽ എത്തിയതിന് തൊട്ടുപിന്നാലെ ക്രിസ് തന്നെ യാട്ടിലേക്ക് ക്ഷണിച്ചെന്നും മയക്കുമരുന്ന് കലർത്തിയ പാനീയം നൽകിയെന്നും പരാതിയിൽ ആരോപിച്ചു. ക്രിസ് അവരെ കിടപ്പുമുറിയിലേക്ക് കൊണ്ടുപോകുകയും എതിർപ്പിനെ മറികടന്ന് പീഡിപ്പിക്കുകയും ചെയ്തെന്നാണ് പരാതി. താരത്തിൽ നിന്ന് 150 കോടിയോളം രൂപ നഷ്ടപരിഹാരം വേണമെന്നാണ് പരാതിക്കാരിയുടെ ആരോപണം. 

കൊറിയോഗ്രാഫറും നർത്തകിയുമാണ് പരാതിക്കാരി. ഇവർ മോ‍ലിങ് സം​ഗീതം തുടങ്ങിയ മേഖലകളിലും പ്രവർത്തിക്കുന്നുണ്ടെന്നാണ് കോടതി രേഖകളിൽ പറയുന്നത്. അതേസമയം തനിക്കെതിരെയുള്ള ആരോപണങ്ങൾ കെട്ടിച്ചമച്ചവയാണെന്നാണ് ക്രിസ് പ്രതികരിച്ചത്. താൻ പുതിയ മ്യൂസിക് പ്രൊജക്ടുകൾ റിലീസ് ചെയ്യാറാകുമ്പോൾ ഇത്തരം ആരോപണങ്ങൾ പതിവാണെന്നും ഇവ വ്യാജമാണെന്നും താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Vismaya Mohanlal
Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com