'ദേവ്‍യാന്‍', ആദ്യ കാഴ്ചയില്‍ത്തന്നെ ഹൃദയം നിറച്ചു ; മകന്റെ വിശേഷങ്ങളുമായി ശ്രേയ ഘോഷാല്‍ 

കുഞ്ഞിനൊപ്പമുള്ള ചിത്രവുമായി മകന്റെ പേര് ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് ശ്രേയ
ചിത്രം: ഇൻസ്റ്റ​ഗ്രാം
ചിത്രം: ഇൻസ്റ്റ​ഗ്രാം
Updated on
1 min read

ജീവിതത്തിലെ ഏറെ സന്തോഷം നിറഞ്ഞ ഒരു ഘട്ടത്തിലൂടെ കടന്നുപോകുകയാണ് ​ഗായിക ശ്രേയ ഘോഷാല്‍. കഴിഞ്ഞ മാസമാണ് ശ്രേയയുടെയും ഭർത്താവ് ശൈലാദിത്യയുടെയും ജീവിതത്തിലേക്ക് ഒരു ആൺകുഞ്ഞ് കടന്നുവന്നത്. ഇപ്പോഴിതാ കുഞ്ഞിനൊപ്പമുള്ള ചിത്രവുമായി മകന്റെ പേര് ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് ശ്രേയ. 

ദേവ്‍യാന്‍ മുഖോപാധ്യായ എന്നാണ് ശ്രേയ മകനു പേരിട്ടിരിക്കുന്നത്. "ദേവ്‍യാന്‍ മുഖോപാധ്യായയെ പരിചയപ്പെടുത്തുകയാണ്. ഞങ്ങളുടെ ജീവിതത്തെ എക്കാലത്തേക്കുമായി മാറ്റിക്കൊണ്ട് മെയ് 22ന് അവന്‍ എത്തി. ഒരു അമ്മയ്ക്കും അച്ഛനും മാത്രം സ്വന്തം കുഞ്ഞിനോട് തോന്നുന്ന ഒരുതരം സ്നേഹം കൊണ്ട് ആദ്യ കാഴ്ചയില്‍ത്തന്നെ അവന്‍ ഞങ്ങളുടെ ഹൃദയം നിറച്ചു. പരിശുദ്ധവും നിയന്ത്രിക്കാനാവാത്തതുമായ സ്നേഹം. ഇപ്പോഴും ഒരു സ്വപ്‍നം പോലെയാണ് തോന്നുന്നത്. ജീവിതത്തിലെ ഈ മനോഹര സമ്മാനത്തിന് ശൈലാദിത്യയും ഞാനും ഏറെ കടപ്പെട്ടവരായിരിക്കും", ശ്രേയ സോഷ്യൽമീഡിയയിൽ കുറിച്ചു. 

നീണ്ട നാളത്തെ പ്രണയത്തിന് ശേഷം 2015ലാണ് ശ്രേയയും ഷിലാദിത്യയും വിവാഹിതരാവുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com