'എന്റെ പ്രായമുള്ള പെണ്ണുങ്ങളോടാണ്', 55 കിലോ ഡെഡ് ലിഫ്റ്റ് ചെയ്ത് സിതാര; വിഡിയോ

സ്ത്രീകള്‍ ശരീരം സംരക്ഷിക്കേണ്ടുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള കുറിപ്പിനൊപ്പമാണ് താരം വിഡിയോ പങ്കുവെച്ചത്
ചിത്രം: ഇൻസ്റ്റ​ഗ്രാം
ചിത്രം: ഇൻസ്റ്റ​ഗ്രാം
Updated on
1 min read

ജിമ്മില്‍ ഡെഡ് ലിഫ്റ്റിങ് ചെയ്യുന്നതിന്റെ വിഡിയോ പങ്കുവെച്ച് ഗായിക സിതാര കൃഷ്ണകുമാര്‍. 55 കിലോ ഭാരമാണ് സിതാര ഉയര്‍ത്തുന്നത്. 30 കഴിഞ്ഞ സ്ത്രീകള്‍ ശരീരം സംരക്ഷിക്കേണ്ടുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള കുറിപ്പിനൊപ്പമാണ് താരം വിഡിയോ പങ്കുവെച്ചത്. 

എന്റെ പ്രായത്തിലുള്ള സ്ത്രീകളോടാണ്, പ്രായം കൂടുന്നതിന് അനുസരിച്ച് നമ്മള്‍ നടുവേദനകൊണ്ടും അസ്ഥി വേദനകൊണ്ടും ശരീരഭാരം വര്‍ധിക്കുന്നതിന്റേയും ബുദ്ധിമുട്ട് അനുഭവിക്കും. ജോലി സംബന്ധമായ ബുദ്ധമുട്ടുകളും ഹോര്‍മോണ്‍ പ്രശ്‌നങ്ങളും മറ്റും കൊണ്ടാവും ഇത്. ദയവായി നിങ്ങളുടെ ശരീരത്തോട് സംവദിക്കാന്‍ കുറച്ചുസമയം കണ്ടെത്തൂ. എന്നെ വിശ്വസിക്കൂ അത് നിങ്ങള്‍ക്ക് ഇഷ്ടമാകും. ആഡംബര ജിമ്മുകളില്‍ കുറേ പണം ചെലവാക്കുന്നതിനെക്കുറിച്ചല്ല ഇത്. ഉന്മേഷത്തോടെയുള്ള നടത്തം പോലും നിങ്ങളില്‍ മാജിക് കാണിക്കും.- സിത്താര കുറിച്ചു. 

നിരവധി പേരാണ് സിത്താരയെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തുന്നത്. കാറ്റമൗണ്ട് ജിമ്മിലാണ് സിത്താര പരിശീലനം നടത്തുന്നത്. സെലിബ്രിറ്റി ട്രെയിനറായ ഷൈജനാണ് സിത്താരയുടെ പരിശീലകന്‍. ദിവസങ്ങള്‍ക്ക് മുന്‍പ് ഷൈജന് നന്ദി പറഞ്ഞുകൊണ്ട് കുറിപ്പു പങ്കുവെച്ചിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com