'ഇത് സയനോരയ്ക്ക്', എല്ലാ പെൺസംഘങ്ങൾക്കുമായി സിത്താരയുടെ ചലഞ്ച്; വിഡിയോ 

സയനോരയുടെ വസ്ത്രത്തെ ചൊല്ലിയായിരുന്നു വിമർശനങ്ങളിലേറെയും
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

യനോരയും സുഹൃത്തുക്കളും ഒന്നിച്ച ഇൻസ്റ്റ​ഗ്രാം റീൽ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിലാകെ വൈറലായിരുന്നു. ഭാവന, രമ്യ നമ്പീശൻ, മൃദുല മുരളി, ശിൽപ ബാല എന്നിവർക്കൊപ്പമായിരുന്നു നൃത്തവിഡിയോ. സുഹൃത്തുക്കൾ ഒന്നുചേർന്ന രാത്രിയിലാണ് വിഡിയോ പിറന്നത്. എന്നാൽ ഇതേ വിഡിയോ കൈയടികൾ നേടിയതിനൊപ്പം വിമർശനങ്ങളും നേരിട്ടു. സയനോരയുടെ വസ്ത്രത്തെ ചൊല്ലിയായിരുന്നു വിമർശനങ്ങളിലേറെയും. 

അതേ വേഷത്തിലുള്ള മറ്റൊരു ചിത്രം പങ്കുവച്ചുകൊണ്ടാണ് വിമർശകർക്ക് സയനോര മറുപടി നൽകിയത്. "എന്റെ ജീവിതം, എന്റെ ശരീരം, എന്റെ വഴി" എന്ന മറുപടിയാണ് വിമർശകരോട് ​ഗായിക പറഞ്ഞത്. ഇപ്പോഴിതാ പ്രിയ സുഹൃത്തിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് ​ഗായിക സിത്താരയും. 

ഞങ്ങൾ പെൺകുട്ടികൾ ഒത്തുചേരുന്നത് പലപ്പോഴും തെറാപ്പിയാണ്!!! ഞങ്ങൾ ഞങ്ങളാണ്, ഞങ്ങൾ ഉറക്കെ ചിരിക്കുകയും പരസ്പരം ചേർത്തുപിടിച്ച് കരയുകയും ചെയ്തേക്കാം - പൂർണ്ണഹൃദയത്തോടെ, ഞങ്ങൾക്കുള്ളതെല്ലാം ഉപയോഗിച്ച് ഞങ്ങൾ പരസ്പരം പിന്തുണയ്ക്കും -
ഇത് പ്രധാനമാണ്, ഇത് ആവശ്യമാണ് -
ഞങ്ങളുടെ പ്രിയ സയനോര്ക്ക് ഞങ്ങളിത് ഡെഡിക്കേറ്റ് ചെയ്യുന്നു, പെൺസുഹൃത്തുക്കളെ മിസ് ചെയ്യിപ്പിച്ചതിന്. 
എല്ലാ പെൺസംഘങ്ങൾക്കുമായി ഒരു വെല്ലുവിളി പോസ്റ്റുചെയ്യുന്നു - നിങ്ങളുടെ വീഡിയോ പോസ്റ്റുചെയ്യൂ എന്നാണ് സുഹൃത്തുക്കൾക്കൊപ്പം നൃത്തം ചെയ്തുള്ള വിഡിയോ പോസ്റ്റ് ചെയ്ത് സിതാര കുറിച്ചത്. 

“എന്റെ എല്ലാ രത്നങ്ങളും ഒരു ഫ്രെയിമിൽ. ജീവിക്കുക, ജീവിക്കാൻ അനുവദിക്കുക, എന്റെ പെൺകുട്ടികൾ,” എന്ന ക്യാപ്ഷനോടെ സയനോരയും സിതാരയുടെയും കൂട്ടുകാരികളുടെയും ഡാൻസ് വീഡിയോ പങ്കുവച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Vismaya Mohanlal
Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com