

തിരുവനന്തപുരം: ഗായകൻ സൂരജ് സന്തോഷ് രാജിക്കത്ത് നൽകിയിട്ടില്ലെന്ന് ഗായകരുടെ സംഘടനയായ സമം. മെസേജ് അയക്കുക മാത്രമാണ് സൂരജ് ചെയ്തതെന്നും അദ്ദേഹത്തെ മാറ്റി നിർത്തില്ലെന്നും സംഘടന കൂട്ടിച്ചേർച്ചു. സംഘടനക്ക് രാഷ്ട്രീയപരമായി ചായ്‌വില്ലെന്നും സമം വ്യക്തമാക്കി.
സംഘടന എന്ന നിലയിൽ സമത്തിന് വിഷയത്തിൽ ഒരു അഭിപ്രായമില്ല. ഇതൊരു രാഷ്ട്രീയ വിഷയമാണ്. രണ്ടുപേരും സംഘടനയിലെ അംഗങ്ങളാണ്. രണ്ടുപേർക്കും പിന്തുണ നൽകിയിട്ടില്ല. സംഘടന എന്ന നിലയിൽ ഇടപെടണ്ടെന്ന് ചിത്ര ചേച്ചി പറഞ്ഞിരുന്നു. പറഞ്ഞാൽ പോലും സംഘടനയ്ക്ക് ഇടപെടാനാകില്ല. പല ചിന്താഗതിയുള്ളവരാണ് സംഘടനയിൽ ഉള്ളത്. സംഘടനയുടെ ലക്ഷ്യത്തിനായാണ് ഞങ്ങൾ ഒന്നിച്ചുനിൽക്കുന്നത്. അദ്ദേഹം ഇക്കാര്യം ആരോടും പറഞ്ഞിരുന്നില്ല. പിന്തുണ നൽകാത്തതിനാൽ രാജിവെക്കുന്നു എന്ന് മെസേജ് അയക്കുക മാത്രമാണ് ചെയ്തത്.- സമം കൂട്ടിച്ചേർത്തു.
വ്യക്തിപരമായ വിഷയങ്ങളിൽ സംഘടന എന്ന നിലയിൽ പ്രതികരിക്കേണ്ട ബാധ്യതയില്ല. സൂരജിന് ചെറിയൊരു പിണക്കം എന്നേ ഞങ്ങൾ കരുതുന്നുള്ളൂ. കുടുംബത്തിലെ പ്രശ്നം എന്ന നിലയിൽ സംസാരിക്കും. ഗ്രൂപ്പിൽ ഒരു മെസേജ് അയച്ചിട്ട് ലെഫ്റ്റ് ആവുകയാണ് ചെയ്തത്. സൂരജുമായി വിഷയം സംസാരിക്കുമെന്നും സംഘടന വ്യക്തമാക്കി.
രൂക്ഷമായ സൈബർ ആക്രമണത്തിന് ഇരയായതിനു പിന്നാലെയാണ് സൂരജ് സന്തോഷ് സമത്തിൽ നിന്ന് രാജിവെച്ചത്. പിന്തുണ ലഭിച്ചില്ല എന്ന പറഞ്ഞായിരുന്നു രാജി. രാമക്ഷേത്ര പ്രതിഷ്ഠാദിനവുമായി ബന്ധപ്പെട്ട് ഗായിക കെഎസ് ചിത്രയുടെ നിലപാടിനെ വിമർശിച്ചതാണ് സൂരജിനെതിരെ സൈബർ ആക്രമണം രൂക്ഷമാകാൻ കാരണമായത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates