അനുവാദമില്ലാതെ അയാള്‍ എന്നെ എടുത്തുയര്‍ത്തി, കുട്ടിക്കാലം മുതലുള്ള ട്രോമകള്‍ വീണ്ടുമുണര്‍ന്നു: അനൗഷ്‌ക ശങ്കര്‍

ഷോയ്ക്ക് ശേഷം ആരാധകരെ കാണുകയായിരുന്നു ഞാന്‍. വളരെ പെട്ടെന്നായിരുന്നു എല്ലാം സംഭവിച്ചത്
Anoushka Shankar
Anoushka Shankar
Updated on
1 min read

തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം വെളിപ്പെടുത്തി ഗ്രാമി നോമിനേഷന്‍ നേടിയ സിത്താറിസ്റ്റും സംഗീത സംവിധായകയും പ്രൊഡ്യൂസറുമായ അനൗഷ്‌ക ശങ്കര്‍. സംഗീത പരിപാടിയ്ക്ക് ശേഷം ആരാധകരെ കാണുന്നതിനിടെ ഒരു ആരാധകന്‍ അനുവാദമില്ലാതെ തന്നെ എടുത്തുയര്‍ത്തിയെന്നാണ് അനൗഷ്‌കയുടെ വെളിപ്പെടുത്തല്‍. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍.

Anoushka Shankar
മലയാളത്തിന്‍റെ 'ഒ.ജി നാല്‍വർ സംഘം'; വരുന്നു 'പാതിരാക്കുറുക്കന്‍'

''കഴിഞ്ഞാഴ്ച ഒരു പുരുഷന്‍ എന്നെ എടുത്തുയര്‍ത്തി. ശരിക്കും അയാള്‍ എന്നെ എടുത്ത് ഉയര്‍ത്തുകയായിരുന്നു. അങ്ങനെ ചെയ്യാമോ എന്ന് അയാള്‍ ചോദിച്ചിരുന്നു. പക്ഷെ ഞാന്‍ മറുപടി നല്‍കുന്നതിന് കാക്കാതെ അയാല്‍ എന്നെ വായുവിലേക്ക് എടുത്തുയര്‍ത്തുകയായിരുന്നു. ഒരു അപരിചിതന്റെ കരവലയത്തില്‍, കാലുകള്‍ തുങ്ങിക്കിടക്കുന്ന അവസ്ഥയിലായിരുന്നു ഞാന്‍'' താരം പറയുന്നു.

Anoushka Shankar
'മരിച്ചെന്ന് കരുതിയ അപകടം, ആരും വരാതായി, കുടുംബമേ കൂടെക്കാണൂവെന്ന് തിരിച്ചറിഞ്ഞു'; സാജു കൊടിയന്‍ പറയുന്നു

''ഷോയ്ക്ക് ശേഷം ആരാധകരെ കാണുകയായിരുന്നു ഞാന്‍. വളരെ പെട്ടെന്നായിരുന്നു എല്ലാം സംഭവിച്ചത്. ഞാന്‍ അസ്വാഭാവികമായി ചിരിച്ചു കൊണ്ട് എന്നെ താഴെയിറക്കാന്‍ ആവശ്യപ്പെട്ടു. ശേഷം ഞാന്‍ അയാളുടെ പക്കലുണ്ടായിരുന്ന പോസ്റ്ററില്‍ ഒപ്പിട്ട് നല്‍കുകയും ചിരിക്കുകയും കൈ വീശി കാണിക്കുകയും ചെയ്തു'' അനൗഷ്‌ക പറയുന്നു.

''പിന്നീട് ഈ അനുഭവം പങ്കുവെക്കുമ്പോള്‍, അയാള്‍ക്ക് ദുരുദ്ദേശമൊന്നും ഉണ്ടായിരുന്നില്ലെന്നും അമിതാവേശത്തില്‍ രണ്ടാമതൊന്ന് ചിന്തിക്കാതെ ചെയ്തതാകാം (ഞാന്‍ ഇപ്പോഴും അതായിരിക്കും സത്യമായിരിക്കുമെന്ന് വിശ്വസിക്കുന്നു) എന്നും ഞാന്‍ പറഞ്ഞു. പക്ഷെ മറ്റുള്ളവരുടെ പ്രതികരണങ്ങളില്‍ നിന്നും അവര്‍ എന്നെക്കാളും അസ്വസ്ഥതയും ഞെട്ടലും അനുഭവപ്പെടുന്നുവെന്നത് എന്നെ അത്ഭുതപ്പെടുത്തി''.

''ദിവസങ്ങള്‍ക്ക് ശേഷം, യഥാര്‍ത്ഥ്യം മനസിലാക്കി. ഒരിക്കല്‍ കൂടി, ഇത്തരം സംഭവങ്ങളുണ്ടാകുമ്പോള്‍ ഉടനെ എങ്ങനെ പ്രതികരിക്കണമെന്ന് എനിക്ക് അറിയില്ലായിരുന്നു. എന്റെ അസ്വസ്ഥതയേക്കാള്‍ അയാളുടെ ഉദ്ദേശശുദ്ധിയ്ക്കാണ് ഞാന്‍ പ്രാധാന്യം നല്‍കിയത്. ഇത്തരം സംഭവങ്ങളുണ്ടാകുമ്പോള്‍ ലജ്ജയും നാണക്കേടും നിരാശയും ഉണ്ടാകും. എങ്ങനെയാണ് ഞാന്‍ ഇപ്പോഴും ഇത്തരം സങ്കീര്‍ണതകളോട് പോരാടുന്നത്?'' അനൗഷ്‌ക പറയുന്നു.

''രോഗശാന്തിയുടെ പാതയില്‍ ഇത്രത്തോളം മുന്നോട്ട് വന്നിട്ടും, ഒരൊറ്റ നിമിഷം കൊണ്ട് തന്നെ ഇനിയും ഉണങ്ങാത്ത എത്രയോ മുറിപ്പാടുകളുണ്ടെന്ന് ബോധ്യപ്പെട്ടു. കുട്ടിക്കാലത്തെ ഓര്‍മകളുടെ മറ്റൊരു പാളി കൂടെ വീണ്ടും ഉയര്‍ന്നു വരികയും കൊഴിഞ്ഞു വീഴുകയും ചെയ്തു'' താരം പറയുന്നു.

''ഞാനിത് പങ്കുവയ്ക്കുന്നത് ഇതു പറയാനാണ്: എന്നെപ്പോലെ, നിങ്ങളും ഇത്തരം അനുഭവങ്ങള്‍ ഉള്ളില്‍ സൂക്ഷിക്കുന്നുണ്ടെങ്കില്‍, ദയവായി നിങ്ങള്‍ നിങ്ങളോട് മൃദുവായി പെരുമാറുക. (അതെ, മറ്റുള്ളവരോട് ഇത് പറയുന്നതിനേക്കാള്‍ എളുപ്പമാണ് എനിക്ക് എന്നോട് തന്നെ പറയുന്നത്.). ശാന്തിയുടെ പാത വളഞ്ഞുപുളഞ്ഞുപോകുന്നതാണ്, ഒരിക്കലും നേര്‍രേഖയിലുള്ളതല്ല. ഒരു നിമിഷത്തേക്ക് നിങ്ങളുടെ ശബ്ദം നഷ്ടപ്പെട്ടാല്‍, അത് എപ്പോഴും നിങ്ങള്‍ക്ക് ഉള്ളില്‍ കണ്ടെത്താനാകുമെന്ന് ഓര്‍ക്കുക. നമ്മുടെ ശരീരങ്ങള്‍, നമ്മുടെ വികാരം, അവയെ നമ്മുടെ മനസ്സ് എങ്ങനെ വായിക്കുന്നു എന്നതിനിടയിലുള്ള വിടവ്, നമ്മെ നമ്മുടെ ഭൂതകാലത്തില്‍ നിന്ന് വേര്‍പെടുത്തുന്ന ഓരോ നിമിഷവും കുറഞ്ഞുവരുന്നു'' എന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

Summary

Sitarist Anoushka Shankar opens up about a fan lifting her without consent.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com