സൈബർ ആക്രമണങ്ങൾക്കെതിരെ ശബ്ദമുയർത്തി ഗായിക സിത്താര കൃഷ്ണകുമാർ. നിലപാടുകളുടേയും വസ്ത്രധാരണത്തിന്റേയും പേരിലെല്ലാം സെലിബ്രിറ്റികൾക്ക് രൂക്ഷമായ സൈബർ ആക്രമണത്തിന് ഇരയാകാറുണ്ട്. എന്നാൽ ഇത്തരം ആക്രമണം നടത്തുന്നവരെ ആക്ഷേപിച്ചുകൊണ്ടും ഒരു കൂട്ടമെത്തും. പരസ്‍പരമുള്ള തെറിവിളികളും ബഹളം വയ്ക്കലുകളും നടത്തുന്നവർക്കെതിരെയാണ് താരത്തിന്റെ കുറിപ്പ്.
ഒരാൾക്ക് എന്റെ അഭിപ്രായങ്ങളോട് എതിർപ്പുണ്ട് എന്ന് കരുതുക, അയാൾ പരസ്യമായി വികൃതമായ ഭാഷയിൽ പ്രതികരിക്കുന്നു. അയാളെ എതിർക്കാനായി അതിലും മോശം ഭാഷയിൽ അയാളുടെ അമ്മയെ, സഹോദരിയെ, ഭാര്യയെ കുറിച്ച് നിർലജ്ജം ആവേശം കൊള്ളുന്ന മറ്റൊരു കൂട്ടർ. നിങ്ങൾ രണ്ടുകൂട്ടരും ചെയ്യുന്നത് ഒന്നുതന്നെയാണ്. എന്റെ ആശയങ്ങളോട് യോജിക്കുന്നതുകൊണ്ട് നിങ്ങൾ എനിക്ക് പ്രിയപ്പെട്ടവരാകില്ലെന്നാണ് സിത്താര കുറിക്കുന്നത്.
സിത്താര കൃഷ്ണകുമാറിന്റെ കുറിപ്പ്
വിഷയം ഏതുമാവട്ടെ രാഷ്‍ട്രീയമോ, സിനിമായോ, സംഗീതമോ ഭക്ഷണോ, എന്തും. അഭിപ്രായ വത്യാസങ്ങൾ സ്വാഭാവികമാണ്. പരസ്‍പര ബഹുമാനത്തോടെയുള്ള സംവാദങ്ങൾ ആണ് നമുക്കാവശ്യം. പരസ്‍പരമുള്ള തെറിവിളികളും, ബഹളം വയ്ക്കലുകളും എങ്ങനെയാണ് സഹിഷ്‍ണുതയുള്ള ഒരു സമൂഹത്തിന്റെ അടയാളമാവുന്നത്. ഒരാൾക്ക് എന്റെ അഭിപ്രായങ്ങളോട് എതിർപ്പുണ്ട് എന്ന് കരുതുക, അയാൾ പരസ്യമായി വികൃതമായ ഭാഷയിൽ പ്രതികരിക്കുന്നു. അയാളെ എതിർക്കാനായി അതിലും മോശം ഭാഷയിൽ അയാളുടെ അമ്മയെ, സഹോദരിയെ, ഭാര്യയെ കുറിച്ച് നിർലജ്ജം ആവേശം കൊള്ളുന്ന മറ്റൊരു കൂട്ടർ. നിങ്ങൾ രണ്ടുകൂട്ടരും ചെയ്യുന്നത് ഒന്നുതന്നെയാണ്. എന്റെ ആശയങ്ങളോട് യോജിക്കുന്നു എന്നതുകൊണ്ട്, നിങ്ങൾ എനിക്ക് പ്രിയപെട്ടവരാകുന്നില്ല!! ഒരു തെറ്റിനുള്ള മറുപടി മറ്റൊരു തെറ്റല്ല. നമുക്ക് ആശയപരമായി സംവദിക്കാം.
friendship with mutual respect is the key to a fruitful conversation. "Raise your words, not voice. It is rain that grows flowers, not thunder- Rumi
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates