'എല്ലാ സ്ത്രീകളെയും ഉദ്ദേശിച്ചല്ല പറഞ്ഞത്'; വിവാദ പരാമർശത്തിൽ മാപ്പ് പറഞ്ഞ് നടൻ ശിവാജി

ഇക്കാലത്ത് നായികമാർ പലപ്പോഴും ദുഷ്കരമായ സാഹചര്യങ്ങളിൽ അകപ്പെടുന്നുണ്ട്.
Sivaji
Sivaji വിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

കഴിഞ്ഞ ദിവസം സ്ത്രീകളുടെ വസ്ത്രധാരണത്തെക്കുറിച്ച് തെലുങ്ക് നടൻ ശിവാജി പറഞ്ഞ വാക്കുകൾ വിവാ​ദമായി മാറിയിരുന്നു. ഇപ്പോഴിതാ തന്റെ പരാമർശങ്ങളിൽ പൊതുസമൂഹത്തോട് മാപ്പ് പറഞ്ഞിരിക്കുകയാണ് നടൻ. ധണ്ടോര എന്ന ചിത്രത്തിൻ്റെ പ്രീ-റിലീസ് ചടങ്ങിൽ നടത്തിയ പരാമർശങ്ങളിലേക്ക് വഴിവച്ചത്.

ഇതേത്തുടർന്ന് നടൻ ക്ഷമാപണം നടത്തുകയായിരുന്നു. താൻ ആരെയും അവഹേളിക്കാനോ അപമാനിക്കാനോ ഉദ്ദേശിച്ചിരുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സ്ത്രീകൾ അവരുടെ വസ്ത്രധാരണത്തിൽ ശ്രദ്ധിച്ചാൽ പ്രശ്നങ്ങൾ ഒഴിവാക്കാമെന്ന്‌ പറയാൻ ശ്രമിക്കുകയാണ് താൻ ചെയ്തതെന്നും നടൻ കൂട്ടിച്ചേർത്തു.

"ഇക്കാലത്ത് നായികമാർ പലപ്പോഴും ദുഷ്കരമായ സാഹചര്യങ്ങളിൽ അകപ്പെടുന്നുണ്ട്. നല്ല വാക്കുകൾ പറയാൻ ശ്രമിച്ചപ്പോൾ, ഞാൻ ചില മോശം വാക്കുകൾ ഉപയോഗിച്ചു പോയി. എല്ലാ സ്ത്രീകളെയും ഉദ്ദേശിച്ചല്ല അത് പറഞ്ഞത്. നായികമാർ പുറത്തു പോകുമ്പോൾ, അവർ ധരിക്കുന്ന വസ്ത്രങ്ങളിൽ ശ്രദ്ധിച്ചാൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകില്ലെന്നാണ് ഞാൻ പറഞ്ഞതിൻ്റെ അർത്ഥം.

ആരെയും അപമാനിക്കാനോ അവഹേളിക്കാനോ ഉദ്ദേശിച്ചിരുന്നില്ല. ഇന്നലെ രാത്രി നടന്ന പരിപാടിയിൽ ഉപയോഗിച്ച വാക്കുകൾക്ക് ഞാൻ ഹൃദയപൂർവ്വം ക്ഷമ ചോദിക്കുന്നു." എക്സിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ ശിവാജി പറഞ്ഞു. തൻ്റെ പ്രസ്താവന കാരണം സോഷ്യൽ മീഡിയയിൽ ശക്തമായ വിമർശനം നേരിടേണ്ടി വന്നതിൽ ശിവാജി ഖേദം പ്രകടിപ്പിച്ചു.

"എൻ്റെ ഉദ്ദേശ്യം നല്ലതായിരുന്നു, പക്ഷേ, ആ രണ്ട് വാക്കുകൾ പുറത്തു വരാതിരുന്നെങ്കിൽ നന്നായിരുന്നു. നല്ലത് പറയണം എന്നല്ലാതെ മറ്റൊരാളെയും അപമാനിക്കാനോ താഴ്ത്തിക്കെട്ടാനോ എനിക്ക് ഉദ്ദേശ്യമുണ്ടായിരുന്നില്ല." അദ്ദേഹം കൂട്ടിച്ചേർത്തു. ശരീരം തുറന്നുകാണിക്കുന്ന വസ്ത്രങ്ങൾ ധരിക്കരുതെന്ന് എല്ലാ നായികമാരോടും താൻ അഭ്യർഥിക്കുകയാണെന്നാണ് ശിവാജി കഴിഞ്ഞദിവസം പറഞ്ഞത്.

Sivaji
റെക്കോർഡുകൾ കാറ്റിൽ പറത്തി 'ധുരന്ധർ'; 1000 കോടി ക്ലബ്ബിലേക്ക്, 'കാന്താര'യുടെ കളക്ഷനെയും മറികടന്നു

“ദയവായി സാരിയോ അല്ലെങ്കിൽ ശരീരം മുഴുവനായി മൂടുന്ന വസ്ത്രങ്ങളോ ധരിക്കൂ. മുഴുവനായി മൂടുന്ന വസ്ത്രത്തിലോ സാരിയിലോ ഒക്കെയാണ് സൗന്ദര്യമുള്ളത്. അല്ലാതെ ശരീരഭാഗങ്ങൾ തുറന്നുകാണിക്കുന്നതിലല്ല. ആളുകൾ ചിലപ്പോൾ ഒന്നും തുറന്നുപറയില്ല. കാരണം ഇത് നിങ്ങളുടെ സ്വാതന്ത്ര്യമാണെന്ന് അവർ കരുതും.

Sivaji
'സാരി ധരിക്കുമ്പോഴാണ് സൗന്ദര്യമുള്ളത്, ശരീരം തുറന്നു കാണിക്കുന്ന വസ്ത്രങ്ങൾ വേണ്ട'; നടന് രൂക്ഷവിമർശനം

പക്ഷേ, ഉള്ളുകൊണ്ട് അവർ ഇത് ഇഷ്ടപ്പെടണമെന്നില്ല. സ്ത്രീയെന്നാൽ പ്രകൃതി പോലെയാണ്. പ്രകൃതി സുന്ദരിയായിരിക്കുമ്പോൾ നമ്മൾ അതിനെ ബഹുമാനിക്കും. ഞാൻ എന്റെ ഹൃദയത്തോട് ചേർത്തുപിടിക്കുന്ന എന്റെ അമ്മയെ പോലെയാണ് എനിക്ക് സ്ത്രീ.”- എന്നായിരുന്നു കഴിഞ്ഞ ദിവസം ശിവാജി പറഞ്ഞത്.

Summary

Cinema News: Actor Sivaji apologises for women's dressing remarks.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com