'നൂറ് കണക്കിനാളുകളുടെ രക്തവും വിയര്‍പ്പും, ചെയ്തവരെ വെറുതെ വിടരുത്'; ജനനായകന്‍ ലീക്കിനെതിരെ ശിവ കാര്‍ത്തികേയന്‍

റിലീസ് വരെ കാത്തിരുന്ന് തിയേറ്ററില്‍ തന്നെ സിനിമ കാണുക
Sivakarthikeyan on Jana Nayagan
Sivakarthikeyan on Jana Nayagan
Updated on
1 min read

വിജയ് ചിത്രം ജനനായകന്‍ ലീക്ക് ആയ സംഭവത്തില്‍ പ്രതികരിച്ച് നടന്‍ ശിവ കാര്‍ത്തികേയന്‍. വിജയ് അഭിനയിക്കുന്ന അവസാന ചിത്രമെന്ന നിലയില്‍ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ജന നായകന്‍. സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കാത്തതിനെ തുടര്‍ന്നാണ് സിനിമയുടെ റിലീസ് നീണ്ടു പോകുന്നത്. ഇതിനിടെ കഴിഞ്ഞ ദിവസം ചിത്രം സോഷ്യല്‍ മീഡിയയിലൂടെ ലീക്കാവുകയായിരുന്നു.

Sivakarthikeyan on Jana Nayagan
'അതുവരെ ഡയറ്റ് നോക്കിയിരുന്ന ഞാൻ പള്ളിച്ചട്ടമ്പിക്കായി ശരീരഭാരം കൂട്ടി; ഹെയർ സ്റ്റൈലും മീശയും വരെ മാറ്റി'

ചോരയും വിയര്‍പ്പും പാഷനും നല്‍കിയാണ് ഓരോ സിനിമയും ഉണ്ടാക്കുന്നതെന്നാണ് ശിവ കാര്‍ത്തികേയന്റെ പ്രതികരണം. പൈറസിയെ അവഗണിക്കണമെന്നും സിനിമ തിയേറ്ററില്‍ റിലീസാകുന്നത് വരെ കാത്തിരിക്കണമെന്നും അദ്ദേഹം പറയുന്നു. എക്‌സിലൂടെയായിരുന്നു ശിവയുടെ പ്രതികരണം.

Sivakarthikeyan on Jana Nayagan
സ്‌ട്രോക്ക് പോലൊരു അസുഖം വന്നു, കല്യാണം കഴിക്കാനും പ്രസവിക്കാനും പറ്റില്ലെന്ന് ഡോക്ടര്‍ പറഞ്ഞു: ശ്രീജ രവി

''ഓരോ സിനിമയും ഉണ്ടാകുന്നത് നൂറ് കണക്കിനാളുകളുടെ രക്തവും വിയര്‍പ്പും പാഷനും നല്‍കിയാണ്. പൈറസിയെ അവഗണിക്കുക. തിയേറ്റര്‍ റിലീസ് വരെ കാത്തിരുന്ന് തിയേറ്ററില്‍ തന്നെ സിനിമ കാണുക. ഇതിന് ഉത്തരവാദികള്‍ ആരായിരുന്നാലും കടുത്ത നടപടി സ്വീകരിക്കണം. കഴിവിനെ ബഹുമാനിക്കണം. കഠിനാധ്വാനത്തെ ബഹുമാനിക്കണം. ഇന്‍ഡസ്ട്രിയെ ബഹുമാനിക്കണം'' എന്നാണ് ശിവയുടെ പ്രതികരണം.

ബുധനാഴ്ചയായിരുന്നു ചിത്രത്തിന്റെ അഞ്ച് മിനുറ്റ് വിഡിയോ പുറത്തായത്. പിന്നാലെ ചിത്രത്തിന്റെ മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള വിഡിയോ പുറത്താകുന്നത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ആയ എക്‌സിലൂടെയാണ് ചിത്രം ലീക്കായത്. എവിടെ നിന്നാണ് സിനിമ ലീക്കായതെന്ന് വ്യക്തമായിട്ടില്ല. ചിത്രം ഡൗണ്‍ലോഡ് ചെയ്യുകയോ ഷെയര്‍ ചെയ്യുകയോ ചെയ്യുന്നവര്‍ക്കെതിരെ കടുത്ത നിയമനടപടി സ്വീകരിക്കുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചിരുന്നു.

Summary

Sivakarthikeyan wants strickt action against those who leaked Jana Nayagan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com