'ഇത്തവണ കുറച്ചു കൂടിപ്പോയി, അവർ കുടുംബത്തെയും വലിച്ചിഴച്ചു'; പെയ്ഡ് സൈബർ ആക്രമണമെന്ന് നടൻ

ശിവകാർത്തികേയന്റെ വാക്കുകൾ കണ്ണീരോടെയാണ് അമ്മ രാജി ദോസ് കേട്ടത്.
Sivakarthikeyan and wife
Sivakarthikeyan and wifeവിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

ശിവകാർത്തികേയൻ നായകനായെത്തുന്ന പുതിയ ചിത്രമാണ് പരാശക്തി. ജനുവരി 10 ന് ചിത്രം റിലീസിനെത്തും. വിജയ് ചിത്രം ജന നായകനൊപ്പമാണ് ചിത്രത്തിന്റെ ക്ലാഷ് റിലീസ്. അതുകൊണ്ട് തന്നെ ചിത്രത്തിനായി വൻ പ്രതീക്ഷയാണ് ആരാധകർക്കും. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ ഓഡിയോ- ട്രെയ്‌ലർ ലോഞ്ച് നടന്നത്.

തനിക്കും കുടുംബത്തിനുമെതിരെ പെയ്ഡ് സൈബർ അറ്റാക്ക് നടക്കുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ശിവകാർത്തികേയൻ ഇപ്പോൾ. 'പരാശക്തി'യുടെ ഓഡിയോ ലോഞ്ചിലാണ് ശിവകാർത്തികേയൻ ആരോപണം ഉന്നയിച്ചത്. ശിവകാർത്തികേയന്റെ വാക്കുകൾ കണ്ണീരോടെയാണ് അമ്മ രാജി ദോസ് കേട്ടത്.

ഭാര്യ ആരതിയും വൈകാരികമായാണ് നടന്റെ വാക്കുകളോട് പ്രതികരിച്ചത്. "സാമൂഹികമാധ്യമങ്ങളിൽ ഞാൻ പെയ്ഡ് സൈബർ അറ്റാക്ക് നേരിടുകയാണ്. അവർക്ക് എപ്പോഴും എന്തെങ്കിലും അജൻഡയും പ്രചരിപ്പിക്കാൻ എന്തെങ്കിലും നെഗറ്റീവുമുണ്ടാവും. എന്നാൽ, ഇത്തവണ കുറച്ച് കൂടുതലാണ്. കുടുംബത്തേയും ഇത്തവണ അവർ വലിച്ചിഴച്ചു", ശിവകാർത്തികേയൻ പറഞ്ഞു.

Sivakarthikeyan and wife
റിങ്ങിലേക്ക് ഇഷാൻ ഷൗക്കത്ത്; 'ചത്താ പച്ച'യുടെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്ത്

"ഇതു കണ്ട അമ്മ, എന്നെ പിന്തുണയ്ക്കാൻ ആരുണ്ടെന്ന് ചോദിച്ചു. എന്നാൽ, ഇപ്പോൾ എനിക്ക് അമ്മയോട് പറയാനുള്ളത് എനിക്കൊപ്പം ലക്ഷക്കണക്കിന് ആളുകളുണ്ടെന്നാണ്", -ശിവകാർത്തികേയൻ പറഞ്ഞു. നടന്റെ വാക്കുകൾ കേട്ട് ആരാധകർ ആർത്തുവിളിച്ചപ്പോൾ അമ്മ രാജി പുഞ്ചിരിക്കാൻ ശ്രമിച്ചു.

Sivakarthikeyan and wife
ആചാരങ്ങളിലേക്ക് മടങ്ങുന്ന മകന്‍; പ്രേതമാണെങ്കിലും 'നല്ല പെണ്ണാകണം'; സര്‍വ്വം മായം 'ഫീല്‍ ഗുഡ് ബ്രാഹ്മണിസം'; വിമര്‍ശനം

പരിപാടിക്കെത്തിയ വിജയ് ഫാൻസ് പല തവണ തമിഴക വെട്രി കഴകം (ടിവികെ) മുദ്രാവാക്യങ്ങൾ മുഴക്കി. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വൈറലാണ്. 'പരാശക്തി', 'ജന നായകനു'മായി ക്ലാഷ് റിലീസ് വെക്കുന്നതിനു മുൻപ് വിജയ്‌യോട് സംസാരിച്ചിരുന്നുവെന്നും പരിപാടിയിൽ ശിവകാർത്തികേയൻ പറഞ്ഞു.

Summary

Cinema News: Actor Sivakarthikeyan opens up about Paid Cyber Attacks.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com