പ്രവര്‍ത്തനത്തെക്കുറിച്ച് പറയാതെ സിനിമയുടെ എണ്ണം പറയേണ്ടി വരുന്നത് ഗതികേട്; പരിഹസിച്ച് സ്‌നേഹ

പൊതുപ്രവര്‍ത്തന രംഗത്ത് പരിചയമുള്ളവര്‍ ധാരാളം നില്‍ക്കുമ്പോള്‍ തന്നെ ഇങ്ങനെ ഒരു തീരുമാനം എന്തിനു?
Sneha Sreekumar, Anjali Nair
Sneha Sreekumar, Anjali Nair
Updated on
1 min read

സിനിമ താരങ്ങളെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നതില്‍ വിമര്‍ശനവുമായി നടി സ്‌നേഹ ശ്രീകുമാര്‍. താരങ്ങളെ മത്സരിപ്പിക്കുന്നത് നാടിന് എത്രത്തോളം ഗുണം ചെയ്യും എന്നതില്‍ ആശങ്കയുണ്ടെന്നാണ് താരം പറയുന്നത്. സ്ഥാനാര്‍ഥിയെ പരിചയപ്പെടുത്തുമ്പോള്‍ ഇത്രവര്‍ഷമായി പൊതുരംഗത്തു പ്രവര്‍ത്തിക്കുന്ന എന്ന് പറയുന്നതിന് പകരം 100ല്‍ പരം സിനിമ ചെയ്തു എന്ന് പറയേണ്ടി വരുന്നത് ഗതികേടാണെന്നും സ്‌നേഹ പറയുന്നു.

Sneha Sreekumar, Anjali Nair
'നോട്ട് നിരോധന രംഗത്തിന് തിയേറ്ററില്‍ വന്‍ കയ്യടി, കേരളത്തില്‍ ഇതാദ്യം!'; ധുരന്ധര്‍ 2വിനെ പ്രശംസിച്ച് രഞ്ജിത് ശങ്കര്‍

സ്‌നേഹ ശ്രീകുമാറിന്റെ വാക്കുകള്‍:

ജനിച്ചപ്പോള്‍ മുതല്‍ തൃപ്പൂണിത്തുറ മണ്ഡലത്തില്‍ ആയതു കൊണ്ട് തന്നെ, അവിടത്തെ രാഷ്ട്രീയവും സാംസ്‌കാരികവുമായ കാര്യങ്ങളെ നേരിട്ട് കണ്ടു പരിചയമുണ്ട്. എന്തുകൊണ്ട് ആണ് ഇവിടെ സീറ്റ് 20/20ക്കു കൊടുത്തത് ? ഉറപ്പായും തൃപ്പൂണിത്തുറയില്‍ bjp യുടെ നല്ല പ്രവര്‍ത്തകര്‍ ഇല്ലാത്തതുകൊണ്ടല്ല, വര്ഷങ്ങളായി പൊതുപ്രവര്‍ത്തന രംഗത്ത് പരിചയമുള്ളവര്‍ ധാരാളം നില്‍ക്കുമ്പോള്‍ തന്നെ ഇങ്ങനെ ഒരു തീരുമാനം എന്തിനു?

Sneha Sreekumar, Anjali Nair
'കടപ്പാടിന്റെ ലക്ഷണങ്ങള്‍ തെക്കോട്ടും വ്യാപിക്കുന്നു'; ധുരന്ധര്‍ 2വിനെ പ്രശംസിച്ച അല്ലുവിനെതിരെ പ്രകാശ് രാജ്

അഭിനേതാക്കള്‍ ചെയ്ത കഥാപാത്രങ്ങളോടുള്ള ഇഷ്ട്ടം കൊണ്ട് ഉറപ്പായും അവരെ ഉദ്ഘാടനം, കല്യാണം, പിറന്നാള്‍ തുടങ്ങിയ പരിപാടികള്‍ക്ക് പരിചയംകൊണ്ടോ അല്ലെങ്കില്‍ പൈസ കൊടുത്തിട്ടോ ക്ഷണിക്കാറുണ്ട്. പക്ഷെ അത് പോലെ ഇലക്ഷന് വിളിച്ചു സ്ഥാനാര്‍ഥിയായി നിര്‍ത്താനുള്ള തീരുമാനം എത്രത്തോളം ഈ നാടിനും രാജ്യത്തിനും ഗുണം ചെയ്യും എന്നതില്‍ ആശങ്കയുണ്ട്. ഒരു സ്ഥാനാര്‍ഥിയെ പരിചയപ്പെടുത്തുമ്പോള്‍ ഇത്രവര്‍ഷമായി പൊതുരംഗത്തു നില്‍ക്കുന്ന, പ്രവര്‍ത്തിക്കുന്ന എന്ന് പറയുന്നതിന് പകരം 100ല്‍ പരം സിനിമ ചെയ്തു എന്ന് പറയേണ്ടി വരുന്നത് ഗതികേട് തന്നെയാണ്.

സ്ഥാനാര്‍ഥികളുടെ പേര് വോട്ടേഴ്സ് ലിസ്റ്റില്‍ ഉണ്ടെന്നു ഉറപ്പിക്കാനുള്ള അറിവ് അവര്‍ക്കില്ലെങ്കിലും അവരെ ഇതിനു ഇറക്കിയ ടീമിന് എങ്കിലും നോക്കാനുള്ള ഉത്തരവാദിത്തം ഇല്ലേ എന്നാണ്. ഒരു സാധാരണ വോട്ടര്‍ എന്ന രീതിയില്‍ ഉള്ള അഭിപ്രായം ആണിത്.. കലാരംഗവും പൊതുപ്രവര്‍ത്തനവും ഒന്നിച്ചു കൊണ്ടുപോകുന്ന സ്ഥാനാര്‍ഥികളോട് ബഹുമാനം എന്ന് കൂടി പറയാന്‍ ആഗ്രഹിക്കുന്നു.

നേരത്തെ ട്വന്റി-ട്വന്റിയുടെ സ്ഥാനാര്‍ത്ഥികളായ നടിമാരായ വീണ നായര്‍, ലക്ഷ്മി പ്രിയ, അഞ്ജലി നായര്‍ തുടങ്ങിയവരെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വോട്ടര്‍ ലിസ്റ്റില്‍ പേരില്ലാത്തതിനാല്‍ ലക്ഷ്മി പ്രിയയും വീണ നായരും പിന്മാറിയിരുന്നു. തൃപ്പൂണിത്തുറയിലെ ട്വന്റി ട്വന്റിയുടെ സ്ഥാനാര്‍ത്ഥി അഞ്ജലി നായര്‍ ആണ്. തൃക്കാക്കരയില്‍ ബിഗ് ബോസ് തരാം അഖില്‍ മാരാരാണ് ട്വന്റി-ട്വന്റിയുടെ സ്ഥാനാര്‍ത്ഥി.

Summary

Sneha Sreekumar slams film actors becoming candidates. Says it is shame to be introduced by number of movie done than their political involvement.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com