'ധ്യാനിനെ കണ്ടത് സഹോദരനെ പോലെ; പള്‍സർ സുനി താരതമ്യം ശരിയായില്ല'; പബ്ലിസിറ്റിയ്ക്കായി തങ്ങളെ കരി വാരിതേച്ചെന്ന് ശോഭ

'മഞ്ജു വാര്യരും കാവ്യ മാധവനും ശക്തരായ രണ്ട് സ്ത്രീകളാണ്'
Sobha Viswanath
Sobha Viswanathഇന്‍സ്റ്റഗ്രാം
Updated on
1 min read

വിദേശത്ത് നടന്ന ഫാഷന്‍ ഷോയിലെ വിവാദ ചോദ്യങ്ങളുടെ പേരില്‍ വെട്ടിലായിരിക്കുകയാണ് ശോഭ വിശ്വനാഥ്. മത്സരാര്‍ത്ഥിയോട് കാവ്യ മാധവന്‍, മഞ്ജു വാര്യര്‍ എന്നിവരില്‍ ഒരാളെ തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടതാണ് വിവാദമായത്. ഈ ചോദ്യത്തെ വേദിയില്‍ വച്ച് തന്നെ ധ്യാന്‍ ശ്രീനിവാസന്‍ പരിഹസിച്ചത് വലിയ ചര്‍ച്ചയായി മാറിയിരുന്നു. ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ശോഭ വിശ്വനാഥ്. ശോഭയും ലക്ഷ്മി നക്ഷത്രയുമായിരുന്നു വിധി കര്‍ത്താക്കളായിരുന്നത്. ധ്യാന്‍ മുഖ്യാതിഥിയായിരുന്നു.

Sobha Viswanath
'മമ്മൂക്കയെ തൊട്ട് അഭിനയിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞു, അദ്ദേഹം നല്‍കിയ മറുപടി'; മനസ് തുറന്ന് നീന കുറുപ്പ്

ഫാഷന്‍ ഷോയിലെ ചോദ്യങ്ങള്‍ നേരത്തെ തയ്യാറാക്കിയവയാണ്. വിവാദം ഉണ്ടാക്കുന്ന ചോദ്യങ്ങളാണെന്ന് സംഘാടകരോട് പറഞ്ഞതാണ്. എന്നാല്‍ മനപ്പൂര്‍വ്വം വിവാദമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ആ ചോദ്യം ഉള്‍പ്പെടുത്തി. പൈസ തന്നാല്‍ എന്തും ചോദിക്കുമോ എന്ന് പലരും വിമര്‍ശിക്കുന്നുണ്ട്. എന്നാല്‍ ഞങ്ങള്‍ അഞ്ചിന്റെ പൈസ വാങ്ങാതെയാണ് ആ പരിപാടിയില്‍ പങ്കെടുത്തത്. ചാരിറ്റി ഇവന്റായിരുന്നുവെന്നാണ് ശോഭ വിശ്വനാഥ് പറയുന്നത്.

Sobha Viswanath
'സെക്കന്റ് ഹാഫ് ഒരു തരത്തിലും ഊഹിക്കാനാകില്ല, മാരീശൻ എന്തുകൊണ്ട് മലയാളത്തിൽ ചെയ്തില്ല'; വെളിപ്പെടുത്തി സംവിധായകൻ

പബ്ലിസിറ്റിയ്ക്ക് വേണ്ടി ഞങ്ങളുടെ മുഖത്ത് കരി വാരിതേക്കുകയാണ്. ഞങ്ങളെ തലയില്‍ കൊണ്ടിട്ടത് ശരിയായില്ലെന്ന് സംഘാടകരോട് പറഞ്ഞിട്ടുണ്ടെന്നും ശോഭ പറയുന്നു. തന്റെ വിയോജിപ്പിച്ച് അറിയിച്ചുവെന്നും മറ്റുള്ളവരുടെ കാര്യം അറിയില്ലെന്നും ശോഭ പറയുന്നു. അതേസമയം മഞ്ജു വാര്യരും കാവ്യ മാധവനും ശക്തരായ രണ്ട് സ്ത്രീകളാണ്. രണ്ടു പേരും ജീവിതത്തില്‍ ശക്തമായ തീരുമാനങ്ങളെടുത്തവരാണെന്നും ശോഭ പറയുന്നു.

പള്‍സര്‍ സുനിയെയോ ഇരയേയോ വച്ച് താരതമ്യം ചെയ്യാന്‍ പാടില്ലായിരുന്നുവെന്നും ശോഭ പറയുന്നു. വളരെ സെന്‍സിറ്റീവായ വിഷയമാണിതെന്നും തനിക്കത് വിഷമമുണ്ടാക്കിയെന്നും ശോഭ വിശ്വനാഥ് പറയുന്നു. അതേസമയം താനും ലക്ഷ്മിയും അവിടെ നടന്ന കാര്യങ്ങള്‍ തമാശയായിട്ടാണ് കണ്ടിട്ടുള്ളതെന്നും ശോഭ പറയുന്നുണ്ട്. എന്നാല്‍ ധ്യാന്‍ ശ്രീനിവാസന്റെ പ്രതികരണം വിഷമമുണ്ടാക്കിയെന്നും ശോഭ വ്യക്തമാക്കി.

ധ്യാനിനെ താന്‍ സഹോദരെ പോലെയാണ് കണ്ടത്. അങ്ങനൊരു സഹോദരനില്‍ നിന്നും പബ്ലിസിറ്റിയ്ക്ക് വേണ്ടി തങ്ങളെ മോശക്കാരാക്കിയത് വിഷമമുണ്ടാക്കിയെന്നാണ് ശോഭ പറയുന്നത്. അതേസമയം എല്ലാം സ്‌ക്രിപ്റ്റഡ് ആണെന്നാണ് തോന്നുന്നതെന്നും താരം പറയുന്നു. വിവാദ ചോദ്യം തങ്ങള്‍ക്ക് ലഭിക്കുന്നത് അവസാന നിമിഷം മാത്രമാണ്. എടുത്തു മാറ്റേണ്ടത് അവരുടെ ഉത്തരവാദിത്തമായിരുന്നുവെന്നും ശോഭ പറയുന്നു. എന്നാല്‍ ധ്യാനിനോട് തനിക്ക് ദേഷ്യമില്ലെന്നും ശോഭ പറയുന്നുണ്ട്.

വൈറലായി മാറിയ മത്സരാര്‍ത്ഥിയുടെ പ്രതികരണത്തെക്കുറിച്ചും ശോഭ സംസാരിക്കുന്നുണ്ട്. ചോദ്യങ്ങള്‍ മത്സരാര്‍ത്ഥികള്‍ക്ക് നേരത്തെ തന്നെ നല്‍കിയിരുന്നതാണ്. അതിന്‌റെ തെളിവ് തന്റെ പക്കലുണ്ട്. ചോദ്യങ്ങള്‍ കണ്ടപ്പോള്‍ തന്നെ തെറ്റ് ചൂണ്ടിക്കാണിക്കാമായിരുന്നു. അപ്പോഴത് ചെയ്യാതെ പിന്നീട് വീഡിയോയുമായി വരുന്നത് പബ്ലിസിറ്റിയ്ക്ക് വേണ്ടിയാകുമെന്നാണ് ശോഭ പറയുന്നത്.

Summary

Sobha Viswanath reacts to controversial question from the fashion show. says she considered Dhyan Sreenivasan as a brother.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com