

മമ്മൂട്ടിയ്‌ക്കൊപ്പമുള്ള അഭിനയത്തിന്റെ ഓര്‍മകള്‍ പങ്കിട്ട് നടി നീന കുറുപ്പ്. മമ്മൂട്ടി നായകനായ ശ്രീധരന്റെ ഒന്നാം തിരുമുറിവ് എന്ന ചിത്രത്തിലൂടെയാണ് നീന കുറുപ്പ് കരിയര്‍ ആരംഭിക്കുന്നത്. ചിത്രം ബോക്‌സ് ഓഫീസില്‍ വിജയം നേടിയതാണ്. ചിത്രത്തിലെ ഒരു രംഗത്തില്‍ മമ്മൂട്ടിയുടെ കൈ പിടിച്ച് അഭിനയിക്കേണ്ടി വന്നപ്പോള്‍ താന്‍ തയ്യാറായില്ലെന്നാണ് നീന പറയുന്നത്. അന്ന് തന്നോട് മമ്മൂട്ടി പറഞ്ഞതെന്താണെന്നും നീന ഓര്‍ക്കുന്നുണ്ട്. മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് നീന കുറുപ്പ് മനസ് തുറന്നത്.
''അന്ന് നമ്മുടെ വിചാരം തൊട്ടഭിനയിക്കുന്നത് മോശമാണെന്നാണ്. മമ്മൂക്കയുടെ കൈ പിടിക്കണം എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ പറ്റില്ലെന്ന് പറഞ്ഞു. എനിക്ക് തൊട്ട് അഭിനയിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞ് ഞാന്‍ സീനാക്കി. അപ്പോള്‍ മമ്മൂക്ക തന്നെ എന്നോട് സംസാരിച്ചു. ബസില്‍ യാത്ര ചെയ്യുമ്പോള്‍ അടുത്തു നില്‍ക്കുന്ന എത്ര പേര്‍ തൊടുന്നുണ്ട്. അത്ര തന്നെയേയുള്ളൂ. ഇതൊക്കെ ചെറിയ കാര്യമാണെന്ന് പറഞ്ഞു. അത് ശരിയായ വിശദീകരണം ആയിരുന്നു. എനിക്ക് ഓക്കെയാണെന്ന് തോന്നി.'' എന്നാണ് നീന കുറുപ്പ് പറയുന്നത്.
അദ്ദേഹം വളരെ സപ്പോര്‍ട്ടീവായിരുന്നു. പുതിയൊരാളാണെന്ന രീതിയൊന്നും ഉണ്ടായിരുന്നില്ല. എല്ലാവരും പറയുന്നത് പോലെ സീരിസയല്ല മമ്മൂക്ക, അദ്ദേഹം വളരെ സ്വീറ്റായിരുന്നു. എനിക്ക് അവിടെ ഒരു ജോലി ചെയ്യുകയാണെന്ന ഫീലേ ഉണ്ടായിരുന്നില്ലെന്നും നീന പറയുന്നു. ഇതേ അഭിമുഖത്തില്‍ താന്‍ എന്തുകൊണ്ടാണ് അഭിമുഖങ്ങള്‍ നല്‍കാത്തതെന്നും നീന പറയുന്നുണ്ട്. തന്റെ മകളെക്കുറിച്ചുള്ള കമന്റാണ് അതിന് കാരണം.
മകള്‍ക്ക് 15 വയസായപ്പോള്‍ നീന കുറുപ്പ് കുതിരയെ സമ്മാനിച്ചിരുന്നു. പിന്നീടൊരു അഭിമുഖത്തില്‍ ആണ്‍ തുണയില്ലാതെ ജീവിക്കാന്‍ ബുദ്ധിമുട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ആണ്‍തുണ ഉണ്ടെങ്കിലാണ് ബുദ്ധിമുട്ട് എന്നായിരുന്നു നീന നല്‍കിയ മറുപടി. ഈ അഭിമുഖത്തിന് ലഭിച്ച കമന്റുകളിലൊന്ന് അതുകൊണ്ടാണോ മകള്‍ക്ക് കുതിരയെ വാങ്ങി നല്‍കിയത് എന്നായിരുന്നു. ഒരു പതിനഞ്ചുകാരിയോട് പറയാന്‍ പാടില്ലാത്തതാണ് അതെന്നും ആ സംഭവത്തോടെ താന്‍ അഭിമുഖങ്ങള്‍ നല്‍കുന്നത് നിര്‍ത്തിയെന്നും നീന പറയുന്നു.
Neena Kurup says she was hesistant to touch Mammootty during her first movie. but he made her understand what is acting.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates