'അഗ്നിയാൽ ശുദ്ധീകരിക്കപ്പെട്ടതു പോലെ, അദ്ദേഹത്തിന്റെ അഭാവത്തിൽ ഞാൻ പൂർണയാവില്ല'; കുറിപ്പുമായി ശോഭിത

നമ്മൾ നമ്മളിൽത്തന്നെ പൂർണരാണെന്ന് ഞാൻ കരുതുന്നു.
Sobhita Dhulipala, Naga Chaitanya
Sobhita Dhulipala, Naga Chaitanyaഇൻസ്റ്റ​ഗ്രാം
Updated on
1 min read

ഒന്നാം വിവാ​ഹ വാർഷിക ദിനത്തിൽ കുറിപ്പ് പങ്കുവച്ച് നടി ശോഭിത ധൂലിപാല. വിവാഹ വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു കൊണ്ടാണ് ശോഭിത സന്തോഷം പങ്കുവച്ചിരിക്കുന്നത്. “കാറ്റ് എപ്പോഴും വീശുന്നത് സ്വഗൃഹത്തിലേക്കാണ്. ഡെക്കാണിൽ തിരിച്ചെത്തി, ഭർത്താവ് എന്ന് ഞാൻ വിളിക്കുന്ന മനുഷ്യനോടൊപ്പം സൂര്യനെ ചുറ്റിയുള്ള ഒരു വർഷത്തെ ഒരു യാത്ര. ഞാൻ പുതിയ ഒരാളായി മാറിയതുപോലെ തോന്നുന്നു.

അഗ്നിയാൽ ശുദ്ധീകരിക്കപ്പെട്ടതു പോലെ. ഭാര്യയായിട്ട് ഒരു വർഷം.’’– വിവാഹ വിഡിയോയ്‌ക്കൊപ്പം ശോഭിത കുറിച്ചു. ഭാര്യയുടെ ഈ പോസ്റ്റിന് മറുപടിയായി ഭർത്താവ് നാഗ ചൈതന്യയും നേരിട്ട് കമന്റ് ബോക്സിൽ എത്തി. “നിന്റെ യാത്രയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ സന്തോഷിക്കുന്നു പ്രിയപ്പെട്ടവളേ. നിന്നെ എന്നെന്നേക്കുമായി സ്നേഹിക്കുന്നു, വിവാഹ വാർഷികാശംസകൾ.” എന്നായിരുന്നു നാഗ ചൈതന്യയുടെ കമന്റ്.

Sobhita Dhulipala, Naga Chaitanya
'നിനക്ക് മേക്കപ്പ് ചെയ്യാന്‍ കൈ ഉണ്ടെങ്കിലല്ലേ എന്ന് ചോദിച്ചവരുണ്ട്'; നടിക്ക് വേണ്ടി സംസാരിച്ചതിന് ശേഷം ഭീഷണിയുണ്ടായെന്ന് രഞ്ജു രഞ്ജിമാര്‍-അഭിമുഖം

വിവാഹത്തിന് മുൻപുള്ള ചടങ്ങുകളുടെ മനോഹര ദൃശ്യങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് വിവാഹ വിഡ‍ിയോ ഒരുക്കിയിരിക്കുന്നത്. “ഒരു വ്യക്തി അപൂർണനാണെന്നും മറ്റൊരാൾ വന്ന് ആ ശൂന്യത നികത്തുമെന്നും ഞാൻ വിശ്വസിക്കുന്നുണ്ടോ എന്ന് എനിക്കറിയില്ല. കാരണം നമ്മൾ നമ്മളിൽത്തന്നെ പൂർണരാണെന്ന് ഞാൻ കരുതുന്നു. എങ്കിലും, അദ്ദേഹത്തിന്റെ അഭാവത്തിൽ ഞാൻ പൂർണയാവില്ല".- ശോഭിത വിഡിയോയിൽ പറഞ്ഞു.

Sobhita Dhulipala, Naga Chaitanya
'കാലം ചെല്ലുന്തോറും അഭിനയത്തിന്റെ പുതുതലങ്ങൾ തേടുന്ന മമ്മൂക്ക, കളങ്കാവൽ ധീരമായ പരീക്ഷണം'; പ്രശംസിച്ച് മന്ത്രി

“ഞാൻ ഉണരുമ്പോൾ അല്ലെങ്കിൽ ഉറങ്ങാൻ പോകുമ്പോൾ അവൾ എന്റെ അരികിലുണ്ടെന്ന ചിന്ത, അത്തരമൊരു ആശ്വാസകരമായ വികാരമാണ്. ജീവിതത്തിൽ എനിക്ക് എന്തും കീഴടക്കാൻ കഴിയുമെന്ന് ഇത് എന്നെ തോന്നിപ്പിക്കുന്നു,” -നാഗ ചൈതന്യ പറഞ്ഞു. വിവാഹത്തിന് പിന്നാലെ ശോഭിതയ്ക്കും നാഗ ചൈതന്യയ്ക്കും വൻ തോതിൽ സൈബർ ആക്രമണം നേരിടേണ്ടി വന്നിരുന്നു.

Summary

Cinema News: Actress Sobhita Dhulipala share wedding video on 1st anniversary.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com