'കാലം ചെല്ലുന്തോറും അഭിനയത്തിന്റെ പുതുതലങ്ങൾ തേടുന്ന മമ്മൂക്ക, കളങ്കാവൽ ധീരമായ പരീക്ഷണം'; പ്രശംസിച്ച് മന്ത്രി

മമ്മൂട്ടിയുടെയും വിനായകന്റെയും അഭിനയത്തെയും മന്ത്രി പ്രശംസിച്ചിട്ടുണ്ട്.
V Sivankutty, Kalamkaval
V Sivankutty, Kalamkavalഫെയ്സ്ബുക്ക്
Updated on
1 min read

മമ്മൂട്ടി ചിത്രം കളങ്കാവലിനെ പ്രശംസിച്ച് മന്ത്രി വി ശിവൻകുട്ടി. കളങ്കാവൽ ഒരു ധീരമായ പരീക്ഷണം ആണെന്നും മലയാള സിനിമയുടെ നിലവാരം കൂടുതൽ മികവിലേയ്ക്ക് ഉയർത്തുന്ന ചിത്രങ്ങളുടെ പട്ടികയിലേക്ക് ധൈര്യമായി ചേർത്തുവെക്കാവുന്ന ഒന്നാണ് ഈ ചിത്രമെന്നും മന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു. മമ്മൂട്ടിയുടെയും വിനായകന്റെയും അഭിനയത്തെയും മന്ത്രി പ്രശംസിച്ചിട്ടുണ്ട്.

കാലം ചെല്ലുന്തോറും അഭിനയത്തിന്റെ പുതുതലങ്ങൾ തേടുന്ന മമ്മൂക്കയുടെ ധൈര്യവും അർപ്പണബോധവും അത്ഭുതപ്പെടുത്തുന്നു. പച്ചയായ മനുഷ്യ ജീവിതങ്ങളെ, അതിന്റെ എല്ലാ തീവ്രതയോടും കൂടി സ്ക്രീനിലെത്തിക്കാൻ വിനായകനുള്ള കഴിവ് അപാരമാണെന്നും അ​ദ്ദേഹം കുറിച്ചു.

ജിതിൻ കെ ജോസ് സംവിധാനം ചെയ്ത കളങ്കാവൽ ഈ മാസം അഞ്ചിന് ആണ് തിയറ്ററുകളിലെത്തിയത്. സയനൈഡ് മോഹനന്റെ ജീവിതത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ചിത്രമൊരുക്കിയിരിക്കുന്നത്. മമ്മൂട്ടിക്കും വിനായകനുമൊപ്പം ജിബിൻ ​ഗോപിനാഥ്, രജിഷ വിജയൻ, ശ്രുതി രാമചന്ദ്രൻ, ​ഗായത്രി അരുൺ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി.

മന്ത്രിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്

'കളങ്കാവൽ': ധീരമായ പരീക്ഷണം

മലയാള സിനിമയുടെ നിലവാരം കൂടുതൽ മികവിലേയ്ക്ക് ഉയർത്തുന്ന ചിത്രങ്ങളുടെ പട്ടികയിലേക്ക് ധൈര്യമായി ചേർത്തുവെക്കാവുന്ന ഒന്നാണ് ഈ ചിത്രം. നമ്മുടെ പ്രിയപ്പെട്ട മമ്മൂക്കയും വിനായകനും വെള്ളിത്തിരയിൽ മത്സരിച്ച് അഭിനയിക്കുന്ന കാഴ്ചയാണ് 'കളങ്കാവലി'ൽ കണ്ടത്. കാലം ചെല്ലുന്തോറും അഭിനയത്തിന്റെ പുതുതലങ്ങൾ തേടുന്ന മമ്മൂക്കയുടെ ധൈര്യവും അർപ്പണബോധവും അത്ഭുതപ്പെടുത്തുന്നു.

V Sivankutty, Kalamkaval
'ഭയത്തിന്റെ നിഴലാട്ടം'! ഒടിടിയിലും അടിപതാറതെ 'ഡീയസ് ഈറെ'; മികച്ച പ്രതികരണം

അതിസൂക്ഷ്മമായ ഭാവഭേദങ്ങൾ കൊണ്ട് അദ്ദേഹം തന്റെ കഥാപാത്രത്തെ അവിസ്മരണീയമാക്കി. അതുപോലെ തന്നെ എടുത്തു പറയേണ്ടതാണ് വിനായകന്റെ പ്രകടനം. പച്ചയായ മനുഷ്യജീവിതങ്ങളെ, അതിന്റെ എല്ലാ തീവ്രതയോടും കൂടി സ്ക്രീനിലെത്തിക്കാൻ വിനായകനുള്ള കഴിവ് അപാരമാണ്. മമ്മൂക്കയ്‌ക്കൊപ്പം ഒട്ടും പിന്നിലല്ലാതെ കട്ടയ്ക്ക് നിൽക്കുന്ന പ്രകടനമാണ് വിനായകൻ കാഴ്ചവെച്ചിരിക്കുന്നത്.

V Sivankutty, Kalamkaval
'നിനക്ക് മേക്കപ്പ് ചെയ്യാന്‍ കൈ ഉണ്ടെങ്കിലല്ലേ എന്ന് ചോദിച്ചവരുണ്ട്'; നടിക്ക് വേണ്ടി സംസാരിച്ചതിന് ശേഷം ഭീഷണിയുണ്ടായെന്ന് രഞ്ജു രഞ്ജിമാര്‍-അഭിമുഖം

ശക്തമായ പ്രമേയവും മികച്ച അവതരണവും കൊണ്ട് 'കളങ്കാവൽ' പ്രേക്ഷക മനസ്സിൽ ഇടംപിടിക്കുമെന്നതിൽ സംശയമില്ല. ഈ നല്ല സിനിമയ്ക്ക് പിന്നിൽ പ്രവർത്തിച്ച സംവിധായകനും മറ്റ് അണിയറപ്രവർത്തകർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. നല്ല സിനിമകൾ വിജയിക്കട്ടെ.

Summary

Cinema News: V Sivankutty facebook post about Kalamkaval.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com