'ഇതെന്താ ബോഡി ഷെയ്മിങ് അല്ലേ?'; യൂട്യൂബറെ പരിഹസിച്ച ​ഗൗരിയോട് സോഷ്യൽ മീ‍ഡിയ, വിമർശനം

ഗൗരിയെ വിമർശിച്ചുകൊണ്ട് നിരവധി പേരാണ് രം​ഗത്തെത്തിയിരിക്കുന്നത്.
Gouri G Kishan
Gouri G Kishanഇൻസ്റ്റ​ഗ്രാം‌
Updated on
1 min read

നടി ഗൗരി കിഷനെതിരെ സോഷ്യൽ മീഡിയ. തന്നെ പരിഹസിച്ച യൂട്യൂബർ ആർ എസ് കാർത്തിക്കിന്റെ രൂപത്തെ കളിയാക്കിക്കൊണ്ടുള്ള ഒരു സോഷ്യൽ മീഡിയ പോസ്റ്റിന് താഴെ ഗൗരി പരിഹാസരൂപേണ കമന്റ് ചെയ്തതാണ് നടിക്കെതിരെ വിമർശനമുയരാൻ കാരണം. യൂട്യൂബറുടെ പെരുമാറ്റത്തിനെതിരെ നടിക്ക് പിന്തുണ നൽകിയവർ തന്നെയാണ് ഇപ്പോൾ ഈ കമന്റിന്റെ പേരിൽ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്.

യൂട്യൂബർ കാർത്തിക്കിന്റെ രൂപത്തെ പരിഹസിച്ചു കൊണ്ട് ഒരു സോഷ്യൽ മീഡിയ പേജിൽ വന്ന പോസ്റ്റിന് താഴെ ഗൗരി കിഷൻ തന്റെ ഔദ്യോഗിക ഐഡിയിൽ നിന്ന് 'ഹിയ്യോ' എന്ന രൂപത്തിലുള്ള കമന്റ് പങ്കുവെച്ചു. ബോഡി ഷെയ്മിങ്ങിനെതിരെ ശക്തമായ നിലപാടെടുത്ത ഗൗരി, അതേ രീതിയിൽ മറ്റൊരാളുടെ രൂപത്തെ പരിഹസിക്കുന്നത് ഇരട്ടത്താപ്പാണെന്നാണ് വിമർശകരുടെ പ്രധാന ആരോപണം.

തന്റെ ശരീരത്തെക്കുറിച്ച് ചോദ്യം ചോദിച്ച യൂട്യൂബറെ അധിക്ഷേപിക്കരുതെന്ന് ഗൗരി നേരത്തെ ഔദ്യോഗിക പ്രസ്താവനയിലൂടെ അഭ്യർത്ഥിച്ചിരുന്നു. എന്നാൽ ഇപ്പോൾ നടി തന്നെ നേരിട്ട് പരിഹാസരൂപേണ കമന്റ് ചെയ്തതോടെ, ഗൗരിയുടെ പ്രതികരണത്തിലെ ആത്മാർഥതയെക്കുറിച്ച് ചോദ്യങ്ങളുയരുകയാണ്. ഗൗരിയെ വിമർശിച്ചുകൊണ്ട് നിരവധി പേരാണ് രം​ഗത്തെത്തിയിരിക്കുന്നത്.

Gouri G Kishan
'തുടക്ക'ത്തിന് മുൻപ്; മൂകാംബിക ദേവിയുടെ അനു​ഗ്രഹം തേടി വിസ്മയയും സുചിത്രയും

ബോഡി ഷെയ്മിങ്ങിനെതിരെ ശക്തമായി സംസാരിച്ച ഗൗരിയും ആ യൂട്യൂബറും തമ്മിൽ എന്ത് വ്യത്യാസമാണ് ഉള്ളതെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യം. സംഭവത്തിൽ നടിയുടെ കമന്റിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

Gouri G Kishan
'അച്ഛൻ അറിയാതെ കുറെയേറെ കാര്യങ്ങൾ നേരത്തെ പ്ലാൻ ചെയ്തിരുന്നു, പക്ഷേ...'; കുറിപ്പുമായി കാവ്യ മാധവൻ

അദേഴ്‌സ് എന്ന ചിത്രത്തിന്റെ പ്രൊമോഷൻ പ്രസ് മീറ്റിനിടെയാണ് ശരീരഭാരത്തെക്കുറിച്ചുള്ള മോശം ചോദ്യം യൂട്യൂബർ ഉന്നയിച്ചത്. ചോദ്യം വ്യക്തിപരമായ വിവേചനമാണെന്ന് ചൂണ്ടിക്കാട്ടി ഗൗരി തുറന്നടിച്ചതോടെ സംഭവം വലിയ ചർച്ചയായി. സിനിമാ രം​ഗത്ത് നിന്ന് നിരവധി പേർ ​ഗൗരിയെ പിന്തുണച്ച് രം​ഗത്തെത്തിയിരുന്നു.

Summary

Cinema News: Social media against Gouri G Kishan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com