'സവർണ ഹിന്ദു നറേറ്റീവ്, റിസർവേഷനെ ഒക്കെ എത്ര നിസാരമായാണ് കാണിച്ചിരിക്കുന്നത്'; ഒടിടി റിലീസിന് പിന്നാലെ ചർച്ചയായി 'മോളിവുഡ് ടൈംസ്'

നിറയെ റിലേറ്റബിൾ രംഗങ്ങൾ സിനിമ സമ്മാനിക്കുന്നു എന്നും ചിലർ പറയുന്നു.
Mollywood Times
Mollywood Timesഇൻസ്റ്റ​ഗ്രാം
Edited By:
Updated on
2 min read

നസ്‌ലിനെ നായകനാക്കി അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്ത 'മോളിവുഡ് ടൈംസ്' ഒടിടിയിലെത്തിയിരിക്കുകയാണ്. തിയറ്ററുകളിൽ മികച്ച അഭിപ്രായം നേടിയെങ്കിലും വലിയ കളക്ഷൻ നേടാൻ ചിത്രത്തിന് കഴിഞ്ഞിരുന്നില്ല. ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്. നസ്‌ലിന്റെ പ്രകടനത്തിനും അഭിനവ് സുന്ദർ നായകിന്റെ എഴുത്തിനും വലിയ കയ്യടികൾ ലഭിക്കുന്നുണ്ട്.

അതോടൊപ്പം ചിത്രത്തിലെ പല കാര്യങ്ങളെയും വിമർശിച്ചും നിരവധി പേർ രം​ഗത്തെത്തുന്നുണ്ട്. "സംഭവം മുകുന്ദൻ ഉണ്ണി പോലെ ഒരു വെറൈറ്റി ആണ് നോക്കിയത്.. വെറൈറ്റി തന്നെ ആണ് പക്ഷേ ഉറക്കം തൂങ്ങി പടം ആണ്. അങ്ങട് പെട്ടന്ന് കണക്റ്റ് ആകുന്നില്ല. ഭയങ്കര ലാഗ്. കോമഡി ഒക്കെ വർക്ക്‌ ആയി. പക്ഷേ പടം ഒട്ടും വർക്ക്‌ ആയില്ല" എന്നാണ് ഒരാൾ കുറിച്ചത്.

"പിന്നെ റിസർവേഷനെ ഒക്കെ ഇത്ര നിസാരമായി കണ്ട് അതൊക്കെ മോശമെന്ന് കരുതുന്ന തലത്തിലേക്ക് ഒരു കഥാപാത്രത്തെ കൊണ്ട് വന്നൊരു റി​ഗ്രെസീവ് പൊളിറ്റിക്സ് പറയാൻ ശ്രമിച്ചതും ചടപ്പിച്ചു. കാണാൻ ഉള്ളതുണ്ട്. മിസ് ആക്കരുത്. യൂണീക് പരിപാടി ആണ്. പക്ഷേ ഉദ്ദേശിച്ച ലെവലിന്റെ പകുതി പോലും ഇമ്പാക്ട് വന്നില്ല അതാണ് സീൻ".- എന്നാണ് മറ്റൊരാളുടെ കമന്റ്.

'മോളിവുഡ് ടൈംസി'ലെ റിസർവേഷനെ കുറിച്ചുള്ള പോയ്ന്റ് എല്ലാവരും കണ്ടു കാണും എന്ന് കരുതുന്നു. ഇനി സിനിമയിൽ അയാൾ പറയുന്നത് "ഒരു എസ്‌സി എസ്‍ടിയിൽ ജനിച്ച വ്യക്തി അയാൾ നേടുന്ന എന്തും റിസർവേഷൻ കൊണ്ടാണ് എന്ന് ചിന്തിക്കുന്ന ഒരു സമൂഹമാണ് നമ്മുടെ ചുറ്റും ഉള്ളത് " എന്നാണ് ഇയാൾ പറഞ്ഞു വെക്കുന്ന സ്റ്റേറ്റ്മെന്റ്. അപ്പോൾ ചോദ്യം ഇതാണ്.. അങ്ങനെ കഴിവ് കൊണ്ട് നേടുന്നതിനെയും റിസർവേഷൻ കൊണ്ട് മാത്രമാണ് ഉണ്ടാവുന്നത് എന്ന നറേറ്റീവ് എവിടെ നിന്നാണ് ഉണ്ടായത് ?

സവർണ ഹിന്ദു നറേറ്റീവ്, ആ നറേറ്റീവിനെ കുറിച്ച് ഒരു വാക്ക് പോലും മിണ്ടാതെ ആ നറേറ്റീവ് ഉണ്ടാക്കിയ ഒരു നെ​ഗറ്റീവ് സൈഡ് ചൂണ്ടി കാണിക്കുമ്പോൾ അതിന്റെ കാരണം പറയാൻ സിനിമയിൽ ഒരു സീനോ ഒരു ഡയലോഗിനോ കഴിഞ്ഞില്ലെങ്കിൽ പറയാൻ ഉദ്ദേശിച്ചത് റിസർവേഷനെതിരെ ആണോ എന്ന് പോലും സംശയം വന്നാൽ കുറ്റം പറയാൻ പറ്റില്ല"- എന്നാണ് സിനിമയെ വിമർശിച്ചു കൊണ്ട് ഒരാൾ കുറിച്ചത്.

"വ്യക്തമായിട്ട് ആന്റി- റിസർവേഷൻ രം​ഗങ്ങൾ ആണ് എടുത്ത് വെച്ചിരിക്കുന്നത്".- എന്നും ചിലർ കുറിക്കുന്നു. അതേസമയം ചിത്രത്തിന്റേത് മികച്ച തിരക്കഥയാണെന്നും നിറയെ റിലേറ്റബിൾ രംഗങ്ങൾ സിനിമ സമ്മാനിക്കുന്നു എന്നും ചിലർ പറയുന്നു.

സംഗീത് പ്രതാപ്, ഷറഫുദ്ദീന്‍, റോഷന്‍ ഷാനവാസ്, ജഗദീഷ്, അപ്പുണ്ണി ശശി, പ്രശാന്ത് അലക്‌സാണ്ടര്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, അല്‍ത്താഫ് സലീം, ഗോപിക രമേശ്, രാജേഷ് മാധവന്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. കൂടാതെ രണ്ട് പ്രമുഖ താരങ്ങളും ചിത്രത്തിൽ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാന്‍ തന്നെ നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത് രാമു സുനിലാണ്.

Mollywood Times
വിമർശനങ്ങളൊന്നും ഏറ്റില്ല! ബോക്സ് ഓഫീസിൽ വൻ ഹിറ്റ്; ഒടിടിയിൽ എന്താകും ? 'പെദ്ദി' സ്ട്രീമിങ് തീയതി പുറത്ത്
Mollywood Times
'രാജിവെക്കരുത്, പോരാടണമെന്ന് പറഞ്ഞത് മമ്മൂക്കയും ലാലേട്ടനും'; മറുപടിയുമായി ശ്വേത മേനോന്‍
Mollywood Times
ഓണം കളറാക്കാൻ സൂര്യയും മമിതയും; 'വിശ്വനാഥ് ആന്റ് സൺസ്' റിലീസ് തീയതി
Summary

Social media comments on Mollywood Times OTT Release.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com