'നായകനെ നന്നാക്കുന്ന നായിക'; അന്തിക്കാട് സിനിമാറ്റിക് യൂണിവേഴ്‌സിലെ സ്ഥിരം പ്ലോട്ട്; ഇതാ ഇപ്പോ ഡെലൂലും!

പ്രേതത്തിന് വരെ നായകനെ നന്നാക്കാനുള്ള ടാസ്‌ക് കൊടുത്ത ആ കീഴ്വഴക്കം
Sarvam Maya
Sarvam Mayaഇന്‍സ്റ്റഗ്രാം
Updated on
2 min read

ബോക്‌സ് ഓഫീസില്‍ വലിയ വിജയമായി മാറിയിരിക്കുകയാണ് സര്‍വ്വം മായ. തീയേറ്ററില്‍ നിന്നും 150 കോടിയലധികം നേടിയ സിനിമ നിവിന്‍ പോളിയുടെ ശക്തമായ തിരിച്ചുവരവിനും വഴിയൊരുക്കിയിരിക്കുകയാണ്. തിയേറ്ററിലെ വിജയത്തിന് പിന്നാലെ ഒടിടിയിലെത്തിയപ്പോഴും ചിത്രം കയ്യടി നേടി. പിന്നാലെ ചിത്രത്തെക്കുറിച്ചുള്ള സോഷ്യല്‍ മീഡിയ ചര്‍ച്ചകളും സജീവമായി മാറിയിരിക്കുകയാണ്.

Sarvam Maya
'നിവിൻ ചേട്ടനാണ് യഥാർഥ ചിരിക്കുടുക്ക, അഭിനയിച്ച് കൊതി തീർന്നില്ല'; സർവ്വം മായയിലെ വേഷത്തെക്കുറിച്ച് പ്രിയ വാര്യർ

സര്‍വ്വം മായ കൂടി ഹിറ്റായി നില്‍ക്കെ അന്തിക്കാട് സിനിമാറ്റിക് യൂണിവേഴ്‌സിലെ സിനിമകളുടെ പൊതുസ്വഭാവവും ചര്‍ച്ചയാവുകയാണ്. സത്യന്‍ അന്തിക്കാടിന്റെ സിനിമകളില്‍ കണ്ടു വരുന്ന നായകനെ നന്നാക്കുക എന്ന പ്ലോട്ട് മക്കളുടെ സിനിമയിലും ആവര്‍ത്തിക്കുന്നുവെന്നാണ് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നത്.

മിനേഷ് രാമനുണ്ണിയാണ് രസകരമായ ഈ വസ്തുത ചൂണ്ടിക്കാണിക്കുന്നത്. അതേസമയം പലപ്പോഴും ഈ കോണ്‍ട്രാക്ട് ലഭിക്കുന്നത് നായികയ്ക്കാണെന്നും മിനേഷ് തന്റെ കുറിപ്പില്‍ പറയുന്നുണ്ട്. ആ കുറിപ്പ് ഇങ്ങനെയാണ്.

Sarvam Maya
'മകളുടെ നെഞ്ചത്തേക്ക് തുറിച്ചു നോക്കുന്ന യുവാവ്; അലറുകയും, കരണത്തടിക്കുകയും ചെയ്തിട്ടുണ്ട്'; 45 വയസിനിടെ നേരിട്ട ദുരനുഭവങ്ങള്‍ എണ്ണിപ്പറഞ്ഞ് നടി ശൈലജ

ഉത്തരവാദിത്ത ബോധമില്ലാത്ത യുവാക്കളെ ഉത്തരവാദിത്ത ബോധമുള്ള ആളാക്കി മാറ്റുക എന്നതാണ് അന്തിക്കാട് കുടുംബത്തില്‍ നിന്നും വരുന്ന മിക്ക സിനിമകളുടെയും മെയിന്‍ പ്ലോട്ട് . മിക്കപ്പോഴും ഈ ദൗത്യം നായികയുടെ ചുമതലയായി മാറും. ബി കോം ഫസ്റ്റ് ക്ലാസ് എന്ന ജാഡയില്‍ നിന്ന ദാസനോട് പച്ചക്കറി വിറ്റും ജീവിക്കാം എന്ന് പറഞ്ഞ നായികയെ ഓര്‍മയുണ്ടല്ലോ. രാഷ്ട്രീയത്തില്‍ നിന്ന് ഒന്നുമാവാതെ നടക്കുന്ന രണ്ട് മക്കളെ നന്നാക്കിയെടുന്നതാണല്ലോ സന്ദേശത്തിലെ പ്ലോട്ട് . അവിടെ അച്ഛനാണ് ആ റോള്‍ ചെയ്യുന്നത്.

റോയിയെ അധ്വാനത്തിന്റെ മഹത്വം പഠിപ്പിക്കലാണ് വീണ്ടും ചില വീട്ടുകാര്യങ്ങളില്‍ ഭാവനക്ക് കിട്ടിയ ടാസ്‌ക് . വെപ്രാളക്കാരനായ ജയകാന്തനെ നായികമാരില്‍ ഒരാളായ പഞ്ചായത്ത് പ്രസിഡണ്ട് ആണ് കുറെയൊക്കെ മാറ്റിയെടുക്കുന്നത്.

വിനോദയാത്രയിലാകട്ടെ എല്ലാ വള്ളിയും പിടിച്ചു നടന്ന വിനോദിനെ നല്ല ശീലം പഠിപ്പിക്കുന്ന ടാസ്‌ക് കിട്ടിയത് നായികക്കാണ് . അയ്മനം സിദ്ധാര്‍ത്ഥനും നല്ല രാഷ്ട്രീയക്കാരനാവുന്നത് നായികയുടെ അധ്വാനത്തിലാണ്. ജോമോന്റെ വിജയത്തിന് പിന്നിലും നായികയുടെ പങ്ക് കാണാം.

അഖില്‍ സത്യന്റെ സര്‍വം മായയുടെ പ്ലോട്ടിലും ഇത് കാണാം . പ്രഭേന്ദുവിനെ ധൈര്യ ശാലിയും പക്വതയുള്ളവനും റിലേഷന്‍ഷിപ്പുകളില്‍ വിവേകത്തോടെ ഇടപെടുന്നവനും ആക്കി മാറ്റുന്നത് ഡെലുലുവാണല്ലോ . സാധാരണ ഗതിയില്‍ പ്രതികാരം ചെയ്ത് പോകാറുള്ള പ്രേതത്തിന് വരെ നായകനെ നന്നാക്കാനുള്ള ടാസ്‌ക് കൊടുത്ത ആ കീഴ്വഴക്കം കാണാതെ പോകരുത്

പോസ്റ്റ് ചര്‍ച്ചയായതോടെ നിരവധി പേരാണ് അഭിപ്രായം രേഖപ്പെടുത്തി വരുന്നത്. സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ ഒരുക്കിയ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലും ഈ പ്ലോട്ട് കാണാമെന്നാണ് ചിലര്‍ ചൂണ്ടിക്കാണിക്കുന്നത്. ചിത്രത്തിലെ സുരേഷ് ഗോപിയുടെ കഥാപാത്രത്തിന്റെ സ്വഭാവത്തില്‍ മാറ്റം വരുന്നത് ശോഭനയുടെ കഥാപാത്രം ജീവിതത്തിലേക്ക് കടന്നു വരുന്നതോടെയാണ്. പെട്ടെന്ന് ദേഷ്യം വരുന്ന, പരുക്കനായ മേജര്‍ ഉണ്ണികൃഷ്ണന്‍ നീനയുടെ വരവോടെ മറ്റുള്ളവരോട് സ്‌നേഹത്തോടെ പെരുമാറുന്ന, സഭാകമ്പം ഇല്ലാതാകുന്ന, കൂടുതല്‍ മെച്ചപ്പെട്ട മനുഷ്യനായി മാറുന്നത് കാണാം.

ഇതേ രീതിയില്‍ അഖില്‍ സത്യന്റെ പാച്ചുവും അത്ഭുതവിളക്കില്‍ പാച്ചുവിന്റെ ജീവിതത്തില്‍ അപ്രതീക്ഷിതമായി കടന്നു വരുന്ന ഹംസധ്വനിയുണ്ടാക്കുന്ന മാറ്റങ്ങളും കാണാം. ധ്വനിയുടെ കഥാപാത്രവും സമാനമായ രീതിയില്‍ പാച്ചുവില്‍ പരിവര്‍ത്തനം ഉണ്ടാക്കുന്നതാണ്. അഖിലിന്റെ രണ്ടാമത്തെ ചിത്രമാണ് സര്‍വ്വം മായ. ഇവിടെ മായയുടെ ആത്മാവ് ജീവിതത്തിലേക്ക് വരുന്നതിലൂടെയാണ് പ്രഭേന്ദുവിന് മാറ്റങ്ങളുണ്ടാകുന്നത്. തന്റെ ഇമോഷണല്‍ കോണ്‍ഫ്‌ളിക്റ്റുകളേയും, ക്ലോഷര്‍ ലഭിക്കാതിരുന്ന ഭൂതകാല ട്രോമകളേയുമെല്ലാം പ്രഭേന്ദു നേരിടാന്‍ പ്രാപ്തനാകുന്നത് ഡെലൂലു കാരണമാണ്.

അതേസമയം ഒരേ പ്ലോട്ട് ആവര്‍ത്തിക്കുമ്പോഴും അതില്‍ തന്നെ വ്യത്യസ്ത കൊണ്ടു വരാനും പ്രേക്ഷകരെ തുടര്‍ച്ചയായി രസിപ്പിക്കാനും അച്ഛനും മക്കള്‍ക്കും സാധിക്കുന്നുണ്ടെന്നും സോഷ്യല്‍ മീഡിയ വിലയിരുത്തുന്നുണ്ട്. പ്രേക്ഷകര്‍ക്കും അതില്‍ മടുപ്പ് തോന്നുന്നില്ലെന്നതാണ് ഈ സിനിമകളുടെ വിജയം സൂചിപ്പിക്കുന്നതെന്നും സോഷ്യല്‍ മീഡിയ പറയുന്നു.

Summary

Social media discussion on heroines of Anthikad Cinema Universe.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Bibin George and Dharmajan Bolgatty
'Children should not have Instagram or YouTube'; Malaysia sets age limit for social media; 24 crore fine for violating the law
Lucknow Influencer Found Dead
pookie Chief Minister V D Satheesan About viral Expression
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com