'ഒരൊറ്റ വീഡിയോ കൊണ്ട് വിറ്റത് 50 ലേറെ ഫ്‌ളാറ്റുകള്‍'; ആ ഇന്‍ഫ്‌ളുവന്‍സര്‍ പേളി മാണിയോ? വിശ്വാസ്യത ബിസിനസാക്കിയതാര്?

ര്‍ച്ചയോട് പേളി ഇതുവരേയും പ്രതികരിച്ചിട്ടില്ല
Pearle Maaney
Pearle Maaneyഇന്‍സ്റ്റഗ്രാം
Updated on
1 min read

സോഷ്യല്‍ മീഡിയയിലിപ്പോള്‍ ചര്‍ച്ചാ വിഷയം ഒരു വീഡിയോയും അതില്‍ പരാമര്‍ശിക്കപ്പെടുന്നൊരു വ്യക്തിയുമാണ്. മലയാളത്തിലെ പ്രമുഖ വ്‌ളോഗറെക്കുറിച്ച് ക്രിയേറ്റര്‍ ഏജന്‍സി മോങ്ക് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ സിഇഒ വിരാജ് ഷെത് പറഞ്ഞ വാക്കുകളാണ് ചര്‍ച്ചയാകുന്നത്. രവി കെവല്‍രമണിയുടെ പോഡ്കാസ്റ്റില്‍ വിരാജ് പറഞ്ഞ വാക്കുകളാണ് ചര്‍ച്ചയാകുന്നത്.

Pearle Maaney
'ഹണിറോസ് കോള്‍ ഷീറ്റിന്റെ പേരില്‍ നടുറോഡില്‍ അടിയുണ്ടാക്കി'; തമിഴില്‍ അതോടെ മാര്‍ക്കറ്റില്ലാതായെന്ന് ബയില്‍വാന്‍

മലയാളത്തിലെ ഒരു പ്രമുഖ വ്‌ളോഗര്‍ ഒരൊറ്റ വീഡിയോയിലൂടെ അമ്പതലധികം ഫ്‌ളാറ്റുകള്‍ വിറ്റിട്ടുണ്ടെന്നാണ് വിരാജ് പറയുന്നത്. അതിന് കാരണം ആ വ്യക്തിയ്ക്കുള്ള ജനപിന്തുണയും അവരിലുള്ള വിശ്വാസ്യതയുമാണെന്നാണ് വിരാജ് പറയുന്നത്. ഇന്‍ഫ്‌ളുവന്‍സറുടെ പേരെടുത്ത് പറയാതെയാണ് വിരാജിന്റെ പരാമര്‍ശം.

Pearle Maaney
'അത് വെറുമൊരു പരസ്യമല്ല...'; 'ക്രോസ് ഡ്രസ്സര്‍' സീരിയല്‍ കില്ലറായി മോഹന്‍ലാല്‍! ബ്ലെസിയുടെ സിനിമയും പ്രകാശ് വര്‍മയുടെ പരസ്യവും തമ്മിലെന്ത്?

''ഞങ്ങളുടെ ഒരു ക്രിയേറ്ററുണ്ട്. മലയാളം ഭാഷയിലെ ഏറ്റവും വലിയ ക്രിയേറ്ററാണ് അവര്‍. അവരൊരു റിയല്‍ എസ്‌റ്റേറ്റ് ഡെവലപ്പറുമായി കൊളാബറേറ്റ് ചെയ്തു. ഒരൊറ്റ വീഡിയോ കൊണ്ട് അവര്‍ക്ക് എത്ര വീട് വിറ്റിട്ടുണ്ടാകുമെന്ന് ഊഹിക്കാമോ? ഒരു കോടിയുടെ അടുത്ത് വില വരുന്ന ഫ്‌ളാറ്റുകളാണ്. അമ്പതിലധികമാണ്. ഒരൊറ്റ യൂട്യൂബ് വീഡിയോയിലൂടെയാണിത്. മലയാളം ക്രിയറ്റര്‍ ഇന്‍ഡസ്ട്രിയിലെ വലിയ മുഖമാണ് അവര്‍. അവര്‍ ചെയ്യുന്നത് ഫാമിലി വ്‌ളോഗുകളാണ്. അതിനാല്‍ ക്രിയേറ്ററിലുള്ള വിശ്വാസ്യത കൂടും. ഇയാള്‍ സേഫ് ആണെന്നും വീട് എന്നാല്‍ ഒരു കുടുംബത്തിന് എന്താണെന്ന് ഇയാള്‍ക്ക് അറിയാമെന്നുമുള്ള ചിന്ത ആളുകളിലുണ്ടാകും. അവര്‍ ഈ ബില്‍ഡിംഗിലേക്ക് മാറുകയാണെങ്കില്‍ അതിനൊരു വിലയുണ്ടാകും. ഇതാണ് ഇന്ന് ക്രിയേറ്റര്‍മാര്‍ക്കുള്ള കരുത്ത്.'' എന്നാണ് വിരാജ് പറയുന്നത്.

വീഡിയോ വൈറലായതോടെ ആരാണ് ആ മലയാളി വ്‌ളോഗര്‍ എന്ന ചോദ്യവുമായി നിരവധി പേരാണ് എത്തുന്നത്. കമന്റുകള്‍ പറയുന്നത് വിരാജ് പരാമര്‍ശിക്കുന്ന വ്‌ളോഗര്‍ പേളി മാണിയാണെന്നാണ്. മലയാളത്തിലെ വ്‌ളോഗര്‍മാരില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഒരാളും, ഫാമിലി വ്‌ളോഗുകള്‍ ചെയ്യുന്നതുമായ വ്‌ളോഗര്‍ പേളിയാണെന്നാണ് ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത്. മാത്രമല്ല ഈയ്യടുത്ത് പേളി ഫ്‌ളാറ്റ് വാങ്ങിയതും അവര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

എന്നാല്‍ താന്‍ ഫ്‌ളാറ്റ് വാങ്ങിയത് നിക്ഷേപം ആയിട്ടാണെന്നാണ് പേളി പറഞ്ഞതെന്നാണ് ആരാധകര്‍ പറയുന്നത്. കൊളാബായിരുന്നുവെങ്കില്‍ എന്തിനാണ് കരഞ്ഞതെന്നും പേളിയുടെ കണ്ണീര്‍ തട്ടിപ്പായിരുന്നുവോ എന്നും ചിലര്‍ ചോദിക്കുന്നു. പക്ഷെ പൊതുവെ പേളി വൈകാരികമായി സംസാരിക്കുന്ന വ്യക്തിയാണെന്നും ഫേക്കായൊരാളല്ലെന്നും അവരുടെ ആരാധകര്‍ പറയുന്നു. എന്തായാലും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച തീപിടിച്ചിരിക്കുകയാണ്. ചര്‍ച്ചയോട് പേളി ഇതുവരേയും പ്രതികരിച്ചിട്ടില്ല. പേളി തന്നെയാണോ ആ വ്‌ളോഗര്‍ എന്നറിയാനുള്ള ആകാംഷയിലാണ് സോഷ്യല്‍ മീഡിയ.

Summary

Social media speculates Pearle Maaney is the malayalam vlogger who sold 50 flats with just one youtube video. as the video of Viraj Sheth goes viral

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com