'ഡെന്നിച്ചനും ഉണ്ടെടാ ഈ​ഗോ; പെട്രോൾ വാങ്ങാനുള്ള ആ ഓട്ടമുണ്ടല്ലോ!' 'അതിരടി'യിൽ കാമിയോ റോളിലെത്തി ഞെട്ടിച്ച് ഹാഷിർ

ഹാഷിറിന്റെ കാമിയോ റോളിന് വൻ കയ്യടിയാണ് തിയറ്ററുകളിൽ നിന്ന് ലഭിക്കുന്നത്.
Athiradi
Athiradiഇൻസ്റ്റ​ഗ്രാം
Edited By:
Updated on
1 min read

റിലീസ് ചെയ്ത് ആറ് ദിവസം കൊണ്ട് 50 കോടി ക്ലബ്ബിൽ ഇടം പിടിച്ചിരിക്കുകയാണ് ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ അതിരടി. മികച്ച അഭിപ്രായങ്ങൾ നേടി ചിത്രം തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ചിത്രത്തിൽ ഒരു സർപ്രൈസും പ്രേക്ഷകർക്കായി ഒരുക്കിയിട്ടുണ്ടായിരുന്നു.

മഞ്ഞ ബിഎംഡബ്ല്യു കാറിലെത്തിയ ഒരാളെ ചുറ്റിപ്പറ്റിയായിരുന്നു സസ്പെൻസ്. ഇപ്പോഴിതാ ആ സസ്പെൻസ് അതിരടിയുടെ അണിയറപ്രവർത്തകർ തന്നെ പുറത്തുവിട്ടിരിക്കുകയാണ്. സോഷ്യൽ മീഡിയ റീലുകളിലൂടെയും വാഴ 2 എന്ന ചിത്രത്തിലൂടെയും മലയാളി മനസ് കീഴടക്കിയ ഹാഷിർ ആണ് അതിരടിയിൽ അതിഥി വേഷത്തിലെത്തിയത്.

ഹാഷിറിന്റെ കാമിയോ റോളിന് വൻ കയ്യടിയാണ് തിയറ്ററുകളിൽ നിന്ന് ലഭിക്കുന്നത്. ഡെന്നിച്ചൻ എന്ന കഥാപാത്രമായാണ് അതിരടിയിൽ ഹാഷിർ കയ്യടി വാരിക്കൂട്ടിയത്. ഡെന്നിച്ചനും ഉണ്ടെടാ ഈ​ഗോ എന്ന് പറഞ്ഞു കൊണ്ട് ബേസിൽ‌ ജോസഫ് തന്നെയാണ് ഹാഷിറിന്റെ അതിഥി വേഷത്തെക്കുറിച്ച് പുറത്തുവിട്ടത്.

Athiradi
ആറാം ദിനം 50 കോടി ക്ലബിൽ 'അതിരടി'; ബോക്സ് ഓഫീസ് കളക്ഷൻ ഇങ്ങനെ

'ഹാഷിർ പെട്രോളും വാങ്ങി വന്നേ', 'ഒന്ന് തൊട്ട് 100 വരെ എണ്ണിക്കോ... എന്നിട്ടും വന്നിട്ടില്ലെങ്കിൽ തിരിച്ചു എണ്ണിക്കോ', 'ഒരു സീൻ ആണെങ്കിൽ എന്താ അത് അങ്ങോട്ട് തൂക്കി', 'എവിടെ നോക്കിയാലും നിന്റെ വണ്ടിയാണല്ലോ മച്ചു', 'പെട്രോൾ വാങ്ങാൻ ഒരു ഓട്ടം ഉണ്ടല്ലോ...മാസ്റ്റർ പീസ്' എന്നൊക്കെയാണ് ഹാഷിറിന്റെ വേഷത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ.

Athiradi
'വീട്ടിൽ കുറേ നിയന്ത്രണങ്ങൾ; ആ സമയത്ത് കല്യാണം കഴിക്കണമെന്ന് ഭയങ്കര ആ​ഗ്രഹമായിരുന്നു'

ഡോ അനന്തു എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഡോ അനന്തു എസും, ബേസിൽ ജോസഫ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ബേസിൽ ജോസഫും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. നവാഗതനായ അരുൺ അനിരുദ്ധൻ ആണ് ചിത്രം സംവിധാനം ചെയ്തത്. മെയ് 22 ന് ചിത്രത്തിൻ്റെ തമിഴ് പതിപ്പ് തിയറ്ററുകളിലെത്തും.

Summary

Cinema News: Social Media praises Hashir's cameo role in Athiradi.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com