പ്രഭാസ് നായകനായെത്തിയ ബിഗ് ബഡ്ജറ്റ് ചിത്രമാണ് ദ് രാജാസാബ്. മാരുതി സംവിധാനം ചെയ്ത ചിത്രം പൊങ്കൽ റിലീസായാണ് തിയറ്ററുകളിലെത്തിയത്. ഇപ്പോഴിതാ രാജാസാബ് ഒടിടിയിലും എത്തിയിരിക്കുകയാണ്. ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്. ഒടിടി റിലീസിന് പിന്നാലെ ചിത്രത്തെക്കുറിച്ചുള്ള ചർച്ചകൾ തുടങ്ങിയിരിക്കുകയാണ്.
പ്രഭാസിന്റെ അഭിനയത്തെ വിമർശിച്ചും ചിത്രത്തിന്റെ കഥയെക്കുറിച്ചുമൊക്കെ സോഷ്യൽ മീഡിയയിൽ കമന്റുകളുയരുന്നുണ്ട്. 'ഈ സിനിമയൊക്കെ എങ്ങനെയാ ആളുകൾ തിയറ്ററിൽ കണ്ടിരുന്നത്. പല സീനുകളും കണ്ട് കരച്ചില് വന്നു', 'പ്രഭാസിന്റെ അഭിനയം കാരണം സിറ്റുവേഷൻ പോലും മനസിലാകില്ല.
അതിന്റെ കൂടെ ഈ മുതുക്കൻ ഡാർലിങ്ങിനെ കാണുമ്പോൾ തന്നെ ഒലിപ്പിച്ചു പിറകെ നടക്കാൻ മൂന്ന് വെറുപ്പിക്കൽ നായികമാർ', 'ഇത്രയും ബിഗ് ബഡ്ജറ്റ് കോമാളി പടം ഞാനെന്റെ ജീവിതത്തിൽ കണ്ടിട്ടില്ല', 'പ്രഭാസ് ഒക്കെ എന്തൊരു വെറുപ്പിക്കലാ'- എന്നൊക്കെയാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ. പ്രഭാസിനെ കൂടാതെ സഞ്ജയ് ദത്ത്, സെറീന വഹാബ്, ബൊമാൻ ഇറാനി, മാളവിക മോഹനൻ, നിധി അഗർവാൾ, റിദ്ധി കുമാർ എന്നിവരും ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിലെത്തി.
അതേസമയം തിയറ്റർ റിലീസിന് പിന്നാലെ ചിത്രത്തിന്റെ ദൈർഘ്യത്തെ കുറിച്ചും സോഷ്യൽ മീഡിയയിൽ വിമർശനമുയർന്നിരുന്നു. പിന്നീട് ചിത്രത്തിന്റെ ദൈർഘ്യം കുറയ്ക്കുകയും ചെയ്തിരുന്നു. ഹൊറർ കോമഡി ചിത്രമായാണ് രാജാസാബ് പ്രേക്ഷകരിലേക്കെത്തിയത്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായാണ് ചിത്രം റിലീസിനെത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates