'ലാലേട്ടനുള്ള ട്രിബ്യുട്ടല്ല ഇന്‍സള്‍ട്ട്; ജാന്‍വിയുടെ മലയാളം തര്‍ജ്ജമ ചെയ്യാനാണോ രഞ്ജി പണിക്കര്‍?'; തെങ്ങിന്റെ മണ്ടയില്‍ നിന്നും സുന്ദരി ബഹിരാകാശത്തേക്ക്!

ശ്രീദേവിയുടെ മകള്‍ ഇങ്ങനൊരു ക്രൂരത മലയാളത്തോട് ചെയ്യാന്‍ പാടില്ല
Param Sundari
Param Sundariവിഡിയോ സ്ക്രീന്‍ഷോട്ട്
Updated on
2 min read

കാത്തിരിപ്പുകള്‍ക്കൊടുവില്‍ പരം സുന്ദരി ഒടിടിയിലെത്തിയിരിക്കുകയാണ്. ട്രെയ്‌ലര്‍ പുറത്തിറങ്ങിയപ്പോള്‍ മുതല്‍ മലയാളികള്‍ എയറില്‍ കയറ്റിയ ചിത്രമായിരുന്നു ജാന്‍വി കപൂര്‍ നായികയായ പരം സുന്ദരി. തിയേറ്റര്‍ റിലീസില്‍ പരാജയപ്പെട്ട ചിത്രത്തില്‍ മലയാളത്തേയും കേരളത്തേയും അവതരിപ്പിച്ചത് കടുത്ത വിമര്‍ശനം നേരിട്ടിരുന്നു. അതുകൊണ്ട് തന്നെ പരം സുന്ദരിയുടെ ഒടിടി റിലീസിനായി കാത്തിരിക്കുകയായിരുന്നു മലയാളികള്‍.

Param Sundari
'അമൂല്‍ ബേബി കവിളുമായി പട്ടിണി കിടക്കുന്ന ലാലേട്ടന്‍; മലയാള സിനിമയെ ലോകമറിയാന്‍ കാരണം സായ് പല്ലവി'; തമിഴ് കൊമേഡിയനെതിര മലയാളികള്‍

ഒടിടി റിലീസിന് പിന്നാലെ പരം സുന്ദരിയെ വീണ്ടും ട്രോളുകള്‍ കൊണ്ട് മൂടുകയാണ് മലയാളികള്‍. നേരത്തെ തന്നെ തെങ്ങില്‍ കയറിയിരുന്നിരുന്ന പരം സുന്ദരിയെ മലയാളി ട്രോളന്മാര്‍ അനായാസം ബഹിരാകാശത്തേക്ക് യാത്രയാക്കുന്ന കാഴ്ചയാണ് സോഷ്യല്‍ മീഡിയയില്‍ കാണുന്നത്.

Param Sundari
'പാല് പോലുള്ള ശരീരം'; തമന്നയെക്കുറിച്ച് നടന്റെ അശ്ലീല പരാമര്‍ശം; ഞരമ്പു രോഗി, തനിക്കുമില്ലേ ഒരു മോള്‍?

ട്രെയ്‌ലര്‍ റിലീസ് ആയപ്പോള്‍ മുതല്‍ ജാന്‍വി കപൂര്‍ പറയുന്ന 'നാന്‍ തേക്കപ്പെട്ട സുന്ദരി ദാമോദരം പിള്ള' ഡയലോഗ് ട്രോളായിരുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇത് തെക്കേപ്പാട്ട് സുന്ദരി ദാമോദരന്‍ പിള്ള എന്നാണെന്നത് ഇപ്പോഴാണ് മനസിലായതെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ജാന്‍വിയുടെ അമ്മാവനായി അഭിനയിച്ച രഞ്ജി പണിക്കരുടെ കഥാപാത്രവും ട്രോള്‍ ചെയ്യപ്പെടുന്നുണ്ട്.

അഭിനയത്തിന് പുറമെ ജാന്‍വിയുടെ മലയാളം തര്‍ജ്ജമ ചെയ്യാന്‍ വേണ്ടിയാണ് രഞ്ജി പണിക്കരെ കാസ്റ്റ് ചെയ്തതെന്നാണ് സോഷ്യല്‍ മീഡിയ പരിഹസിക്കുന്നത്. സ്വന്തം അഭിനയത്തിനും ഡബ്ബിങിനും പുറമെ ജാന്‍വിയുടെ മലയാളം യഥാര്‍ത്ഥ മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്തതിന്റെ കാശും അദ്ദേഹം വാങ്ങിക്കാണുമെന്നും സോഷ്യല്‍ മീഡിയ പറയുന്നു.

ഷവര്‍മ കഴിക്കാന്‍ പോകുമ്പോഴും ജാന്‍വിയുടെ സുന്ദരി മുല്ലപ്പൂ അണിയുന്നുണ്ട്. കേരള സ്റ്റോറിയിലെ ശാലിനി ഉണ്ണികൃഷ്ണനൊരു വെല്ലുവിളിയാണ് സുന്ദരിയെന്നാണ് ട്രോളന്മാര്‍ പറയുന്നത്. മോഹന്‍ലാലിന്റെ മലയാളം പാട്ട് ബോളിവുഡ് മലയാളത്തില്‍ പാടുന്ന നായകനും ട്രോളുകള്‍ക്ക് ഇരയാകുന്നുണ്ട്. 'ലാലേട്ടന്റെ പാട്ടും ഒറു കട്ടണും' എന്ന ജാന്‍വിയുടെ ഡയലോഗ് മോഹന്‍ലാലിന് ട്രിബ്യൂട്ടല്ല ഇന്‍സള്‍ട്ടാണെന്നും സോഷ്യല്‍ മീഡിയ ട്രോളുന്നുണ്ട്.

'ഇതിന്റെ അടിയില്‍ മലയാളം എഴുതി കാണിക്കൂലേ, ഹിന്ദിക്ക് എനിക്ക് സബ് ടെെറ്റില്‍ വേണ്ട. മലയാളത്തിന് സബ് ടെെറ്റില്‍ കിട്ടുവോ എന്ന് ചോദിച്ചാല്‍ പരിഷ്‌ക്കാരി എന്ന് മുദ്ര കുത്തുവോ ആവോ, ഇതിന്റെ ഒരു ഡ്യൂപ്ലിക്കേറ്റ് ഭാഷ ഉണ്ട് മലയാളം എന്ന് എന്തോ ആണ് പറയുന്നേ, നിന്റെ തള്ളയെ പറയുന്നില്ല. അവര് ചയ്ത മലയാള പടങ്ങള്‍ ഒക്കെ ഒന്ന് പോയ് കാണ്, ശരിക്കുമുള്ള മലയാളം ഇതാണ് അല്ലാതെ നമ്മള്‍ സംസാരിക്കുന്നതല്ല'' എന്നാണ് ചില കമന്റുകള്‍.

''എന്തോരം നല്ല ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഉണ്ട് കേരളത്തില്‍. കൈരളി ടിവി ചെയ്ത് തന്നാനെ ഇതിലും ഭേദമായി, ഇതിലും നന്നായി ജമിനി മലയാളം പറയും അതും അല്ലെ ഗൂഗിള്‍ ട്രാന്‍സ്ലേറ്റ്, ശ്രീദേവിയുടെ മകള്‍ ഇങ്ങനെ ഒരു ഐറ്റം കൊണ്ട് മലയാളത്തില്‍ വരരുത് ആയിരുന്നു, ബാഹുബലിയിലെ നിംഡയുടെ മകളാണെന്ന് തോന്നുന്നു. അച്ഛന്റെ ഭാഷാപ്രാവീണ്യം അങ്ങനെ തന്നെ കിട്ടിയിട്ടുണ്ട് കുട്ടിക്ക്'' എന്നും ചിലരുണ്ട്.

Summary

Social media trolls Janhvi Kapoor starrer Param Sundari for it's malayalam. Says it's an insult to her mother sridevi's malayalam legacy.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com