'പാല് പോലുള്ള ശരീരം'; തമന്നയെക്കുറിച്ച് നടന്റെ അശ്ലീല പരാമര്‍ശം; ഞരമ്പു രോഗി, തനിക്കുമില്ലേ ഒരു മോള്‍?

തമന്നയുടെ പാട്ട് കണ്ടുറങ്ങുന്നത് 70 വയസുള്ള കുട്ടികളാകുമെന്നും നടന്‍
Annu Kapoor about Tamannah
Annu Kapoor about Tamannahഇന്‍‌സ്റ്റഗ്രാം
Updated on
1 min read

നടി തമന്ന ഭാട്ടിയയെക്കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ നടന്‍ അന്നു കപൂറിന് വിമര്‍ശനം. യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തമന്നയെക്കുറിച്ചും സ്ത്രീ ടുവില്‍ തമന്ന ഡാന്‍സ് ചെയ്ത ആജ് കി രാത്ത് എന്ന പാട്ടിനെക്കുറിച്ചും അന്നു കപൂര്‍ നടത്തിയ പരാമര്‍ശമാണ് സോഷ്യല്‍ മീഡിയയുടെ കടുത്ത വിമര്‍ശനം ഏറ്റുവാങ്ങുന്നത്.

Annu Kapoor about Tamannah
'ഭ്രമയുഗം കണ്ട് അസൂയ തോന്നി, നാല് ദിവസം ഉറങ്ങാന്‍ സാധിച്ചില്ല'; മമ്മൂട്ടി ചിത്രത്തെക്കുറിച്ച് മാരി സെല്‍വരാജ്, വിഡിയോ

നേരത്തെ തന്റെ ആജ് കി രാത്ത് പാട്ട് കേട്ട് ഒരുപാട് കുട്ടികള്‍ ഉറങ്ങുകയും ഭക്ഷണം കഴിക്കുകയും ചെയ്യാറുണ്ടെന്ന് തമന്ന പറഞ്ഞിരുന്നു. അതേക്കുറിച്ചായിരുന്നു നടന്റെ പരാമര്‍ശം. ശുഭാങ്കര്‍ മിശ്രയുടെ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടന്റെ വിവാദ പരാമർശം.

Annu Kapoor about Tamannah
'രാവിലെ ആറ് മണിക്ക് സെറ്റിലെത്തുന്ന നായകനെ കിട്ടിയിട്ട് എന്തായി?'; മുരുഗദോസിനെ എയറിലാക്കി സല്‍മാന്‍ ഖാന്‍, വിഡിയോ

താന്‍ തമന്നയുടെ പാട്ട് കണ്ടതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു താരം. ''ഓ ഗോഡ് പാലുപോലത്തെ ശരീരമാണ്' എന്നായിരുന്നു നടിയെക്കുറിച്ച് അന്നു കപൂര്‍ നടത്തിയ പരാമര്‍ശനം. പിന്നാലെ അവതാരകന്‍ തന്റെ പാട്ട് കേട്ട് കുട്ടികള്‍ ഉറങ്ങാറുണ്ടെന്ന് തമന്ന പറഞ്ഞത് ചൂണ്ടിക്കാണിക്കുകയായിരുന്നു.

''ഏത് പ്രായത്തിലുള്ള കുട്ടികള്‍? 70 വയസുള്ള കുട്ടികളെക്കുറിച്ചാണോ പറയുന്നത്. ഇംഗ്ലീഷില്‍ പറയുക 70 വയസുള്ളയാള്‍, 11 വയസുള്ളയാള്‍ എന്നാണ്. 70 വയസുള്ള കുട്ടിയുമാകാം ഉറങ്ങുന്നത്. ഞാനായിരുന്നു അവതാരകനെങ്കില്‍ ചോദിച്ചേനെ എത്ര വയസുള്ള കുട്ടികളുടെ കാര്യമാണ് പറയുന്നത്'' എന്നാണ് അന്നു കപൂര്‍ പറയുന്നത്.

''സഹോദരി, തന്റെ പാട്ടു കൊണ്ടും പാലു പോലത്തെ ശരീരം കൊണ്ടും മുഖം കൊണ്ടും നമ്മുടെ കുട്ടികളെ ഉറക്കുന്നുണ്ടെങ്കില്‍ അത് നല്ല കാര്യമാണ്. രാജ്യം മൊത്തം നിങ്ങളോട് കടപ്പെട്ടിരിക്കുന്നു. നമ്മുടെ കുട്ടികള്‍ക്ക് നല്ലതും മധുരകരവുമായ ഉറക്കം ലഭിക്കുന്നതില്‍. അവര്‍ക്ക് മറ്റെന്തെങ്കിലും ആഗ്രഹമുണ്ടെങ്കില്‍ അതിനുള്ള കഴിവ് ദൈവം അവര്‍ക്ക് നല്‍കട്ടെ. അതാണ് അവര്‍ക്കുള്ള എന്റെ അനുഗ്രഹം'' എന്നും അന്നു കപൂര്‍ പറയുന്നുണ്ട്.

ഈ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ നിരവധി പേരാണ് നടനെതിരെ രംഗത്തെത്തിയിരിക്കുന്നത്. നടിയെക്കുറിച്ച് ദ്വയാര്‍ത്ഥപ്രയോഗം നടത്തിയ നടന്‍ മാപ്പ് പറയണമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. അന്നു കപൂറിന്റെ മാനസികാവസ്ഥ വളരെ മോശമാണെന്നും സോഷ്യല്‍ മീഡിയ പറയുന്നു. പൊതുവേദിയില്‍ സംസാരിക്കുമ്പോഴെങ്കിലും ഒരു സ്ത്രീയെക്കുറിച്ച് അശ്ലീലം പറയാതിരിക്കാനുള്ള മര്യാദ കാണിക്കണമെന്നും സോഷ്യല്‍ മീഡിയ പറയുന്നു.

നിങ്ങള്‍ക്കും ഒരു മകളും കൊച്ചുമക്കളുമില്ലേ? ഇതെന്ത് ഭാഷയാണ്, ഇതാണോ നല്ല സംസ്‌കാരം? എന്നാണ് സോഷ്യല്‍ മീഡിയ നടനോട് ചോദിക്കുന്നത്. മുമ്പൊരിക്കല്‍ നടി പ്രിയങ്ക ചോപ്രയെക്കുറിച്ച് നടത്തിയ പരാമര്‍ശത്തിന്റെ പേരിലും വെട്ടിലായിട്ടുള്ള നടനാണ് അന്നു കപൂര്‍. അന്ന് താരത്തിനെതിരെ പ്രിയങ്ക തന്നെ രംഗത്തെത്തിയിരുന്നു. തനിക്കെതിരായ പരാമര്‍ശത്തോട് തമന്ന ഇതുവരേയും പ്രതികരിച്ചിട്ടില്ല.

Summary

Social media slams actor Annu Kapoor for his remark about Tamannah Bhatia. He also talks about her song Aaj Ki Raat.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com