'കലൈഞ്ജർ'; തമിഴകം 'കവർന്ന' സിനിമകൾ

കരുണാനിധിയുടെ ആറാം ചരമവാർഷിക ദിനമാണിന്ന്
karunanidhi
മകന്‍ എം കെ സ്റ്റാലിന്‍ പുഷ്പാര്‍ച്ചന നടത്തുന്നു ഫയല്‍

തമിഴക രാഷ്ട്രീയത്തിലെ അതികായനായിരുന്ന മുത്തുവേൽ കരുണാനിധി, സാഹിത്യത്തിലും സിനിമയിലും നാടകത്തിലുമെല്ലാം തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു

1. 'ദക്ഷിണാമൂർത്തി'

കരുണാനിധി
കരുണാനിധിഫയല്‍

നാഗപട്ടണം ജില്ലയിലെ തിരുവാരൂരിനടുത്തുള്ള തിരുക്കുവളൈയിൽ 1924 ജൂൺ 3-നാണ് കരുണാനിധിയുടെ ജനനം. ദക്ഷിണാമൂർത്തി എന്നായിരുന്നു മാതാപിതാക്കൾ നൽകിയ പേര്. സ്കൂൾ കാലഘട്ടത്തിലേ നാടകം, കവിത, സാഹിത്യം എന്നിവയിലൊക്കെ കരുണാനിധി തിളങ്ങി

2. ‘രാജകുമാരി’

എംജിആറും കരുണാനിധിയും
എംജിആറും കരുണാനിധിയും ഫയല്‍

ഇരുപതാം വയസ്സിലാണ് ആദ്യ ചിത്രമായ ‘രാജകുമാരി’ക്കു വേണ്ടി തിരക്കഥയെഴുതിയത്. പിന്നീട് മക്കൾ തിലകം ആയി വളർന്ന എംജി രാമചന്ദ്രൻ ഈ സിനിമയിലൂടെയാണ് അഭിനയരം​ഗത്തെത്തുന്നത്. കരുണാനിധി തിരക്കഥയൊരുക്കിയ മരുതനാട്ടു ഇളവരശി എന്ന സിനിമയിൽ എംജിആറും വി എൻ ജാനകിയും വേഷമിട്ടു

3. 'മന്ത്രികുമാരി'

അണ്ണാദുരൈ, എംജിആര്‍, കരുണാനിധി
അണ്ണാദുരൈ, എംജിആര്‍, കരുണാനിധി ഫയല്‍

1949 ൽ കരുണാനിധി തിരക്കഥയെഴുതി എംജിആർ നായകനായി അഭിനയിച്ച 'മന്ത്രികുമാരി' അക്കാലത്തെ ബ്ലോക്ക്ബസ്റ്റർ സിനിമയായിരുന്നു. ടി ആർ സുന്ദരത്തിന്റെ മോഡേൺ തിയറ്റേഴ്സ് ആയിരുന്നു സിനിമ നിർമ്മിച്ചത്.

4. 'പരാശക്തി'

ശിവാജി ഗണേശനും കരുണാനിധിയും
ശിവാജി ഗണേശനും കരുണാനിധിയും ഫയല്‍

കരുണാനിധിയുടെ തൂലികയിലൂടെയാണ് ശിവാജി ​ഗണേശന്റെയും സിനിമാ പ്രവേശം. കരുണാനിധി തിരക്കതയെഴുതിയ പരാശക്തിയാണ് ശിവാജിയുടെ ആദ്യ ചിത്രം. എസ്എസ് രാജേന്ദ്രനും ചിത്രത്തിൽ പ്രധാനവേഷമിട്ടു

5. 'പിള്ളയോ പിള്ളൈ'

സിനിമയുടെ പോസ്റ്റര്‍
സിനിമയുടെ പോസ്റ്റര്‍

കരുണാനിധി തിരക്കഥയെഴുതിയ 'പിള്ളയോ പിള്ളൈ' എന്ന ചിത്രത്തിലൂടെയാണ്, കരുണാനിധിയുടെ മൂത്തമകന്‍ എം കെ മുത്തു സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്

6. സ്റ്റാലിന്റെ സിനിമ

സിനിമയുടെ പോസ്റ്റര്‍, സ്റ്റാലിന്‍
സിനിമയുടെ പോസ്റ്റര്‍, സ്റ്റാലിന്‍

കരുണാനിധി തിരക്കഥയെഴുതിയ ഒരേ രത്തം എന്ന സിനിമയില്‍ ഇളയമകനും ഇപ്പോള്‍ തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എംകെ സ്റ്റാലിനും അഭിനയിച്ചിട്ടുണ്ട്

7. 'പൊന്നാര്‍ ശങ്കര്‍'

കരുണാനിധി
കരുണാനിധിഫയല്‍

2011 ല്‍ ഇറങ്ങിയ പൊന്നാര്‍ ശങ്കറാണ് കരുണാനിധിയുടെ അവസാന ചിത്രം. കരുണാനിധിയുടെ അതേ പേരിലുള്ള നോവല്‍ ആസ്പദമാക്കി ത്യാഗരാജന്‍ സിനിമയാക്കുകയായിരുന്നു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com