

ബോളിവുഡ് സുന്ദരി സൊനാക്ഷി സിൻഹ വിവാഹിതയായി. നടൻ സഹീർ ഇഖ്ബാലാണ് വരൻ. ഏഴ് വർഷം നീണ്ട പ്രണയത്തിനൊടുവിലാണ് വിവാഹം. ഞായറാഴ്ച വൈകുന്നേരം മുംബൈയിലെ ബാന്ദ്രയിലുള്ള സൊനാക്ഷിയുടെ അപ്പാര്‍ട്ട്മെന്റില്‍ വച്ചാണ് രജിസ്റ്റര്‍ വിവാഹം നടന്നത്. ഇരുവരുടേയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് വിവാഹത്തിൽ പങ്കെടുത്തത്.
വിവാഹിതരായ വിവരം നടി തന്നെയാണ് ആരാധകരെ അറിയിച്ചത്. ‘‘ഏഴ് വര്‍ഷം മുമ്പ് ഈ ദിവസമാണ് (23.06.2017) ഞങ്ങളുടെ കണ്ണുകളില്‍ പരസ്പര സ്‌നേഹം അതിന്റെ ശുദ്ധമായ രൂപത്തില്‍ കണ്ടത്. അത് മുറുകെ പിടിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഇന്ന് ആ സ്‌നേഹം എല്ലാ വെല്ലുവിളികളിലൂടെയും വിജയങ്ങളിലൂടെയും ഞങ്ങളെ നയിച്ചു. ഈ നിമിഷത്തിലേക്ക് എത്തിയിരിക്കുന്നു. ഞങ്ങളുടെ രണ്ട് കുടുംബങ്ങളുടെയും രണ്ട് ദൈവങ്ങളുടെയും അനുഗ്രഹത്തോടെ ഞങ്ങള്‍ ഇപ്പോള്‍ ഭാര്യയും ഭര്‍ത്താവുമാണ്. ഇപ്പോള്‍ മുതല്‍ എന്നെന്നേക്കുമായി, പരസ്പരം സ്‌നേഹിക്കാനും പ്രത്യാശിക്കാനും എല്ലാ കാര്യങ്ങളും മനോഹരമാക്കാനും ഒരുമിച്ചുണ്ട്.- എന്ന കുറിപ്പിലാണ് സൊനാക്ഷി വിവാഹ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.
വിവാഹം പോലെ താരത്തിന്റെ ബ്രൈഡൽ ലുക്കും വളരെ സിംപിളായിരുന്നു. ത്രെഡ് വർക്കിലുള്ള ക്രീം സാരിയായിരുന്നു താരം അണിഞ്ഞത്. വെള്ളകുർത്തയായിരുന്നു സമീറിന്റെ വേഷം. വിവാഹം ലളിതമായിരുന്നെങ്കിലും സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കുമായി ഇരുവരും മുംബൈയിൽ വിവാഹസൽക്കാരം ഒരുക്കിയിട്ടുണ്ട്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
രണ്ട് മതങ്ങളിൽ നിന്നായതിനാൽ ഇരുവർക്കും എതിരെ സൈബർ ആക്രമണം രൂക്ഷമാകുകയാണ്. നവദമ്പതികൾക്ക് ആശംസകൾ അറിയിച്ചുകൊണ്ടുള്ള കമന്റുകളാണ് ആദ്യം ലഭിച്ചത്. പിന്നാലെ വെറുപ്പും വിധ്വേഷവും നിറച്ചുകൊണ്ടുള്ള കമന്റുകൾ നിറയുകയായിരുന്നു. ഇതോടെ താരം കമന്റ് ബോക്സ് പൂട്ടി.
നടനും മോഡലുമായ സഹീർ, പ്രമുഖ ആഭരണ വ്യാപാരിയായ ഇക്ബാൽ രതനാസിയുടെ പുത്രനാണ്. മറ്റൊരു മതത്തില്‍പെട്ട ആളെ മകള്‍ വിവാഹം ചെയ്യുന്നതില്‍ സൊനാക്ഷിയുടെ പിതാവ് ശത്രുഘ്‌നന്‍ സിന്‍ഹയ്ക്ക് എതിര്‍പ്പുണ്ടെന്നും, അദ്ദേഹം വിവാഹത്തില്‍ പങ്കെടുക്കില്ലെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ ഇത് തള്ളിക്കൊണ്ട് ശത്രുഘ്നൻ സിൻഹ തന്നെ രംഗത്തെത്തി. വിവാഹം സ്‌പെഷല്‍ മാരേജ് ആക്ട് പ്രകാരമായിരിക്കുമെന്നും സൊനാക്ഷി സിന്‍ഹ മതപരിവര്‍ത്തനം നടത്തുകയില്ലെന്നും സഹീറിന്റെ പിതാവ് ഇഖ്ബാലും വ്യക്തമാക്കിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates