ആരാധകന്റെ സുഖമില്ലാത്ത അമ്മയെ കാണാൻ ഓട്ടോയിൽ എത്തി സൂരി; ഹൃദയം കവർന്ന് വീഡിയോ

ഓട്ടോയിൽ വീട്ടിലേക്ക് എത്തിയ താരം അമ്മയ്ക്കൊപ്പം നിലത്തിരുന്ന് സംസാരിച്ചു
സൂരി ഓട്ടിയിൽ വരുന്നു/ വിഡിയോ സ്ക്രീൻഷോട്ട്, സൂരി/ ഫെയ്സ്ബുക്ക്
സൂരി ഓട്ടിയിൽ വരുന്നു/ വിഡിയോ സ്ക്രീൻഷോട്ട്, സൂരി/ ഫെയ്സ്ബുക്ക്
Updated on: 
1 min read


ഹാസ്യ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് സൂരി. അടുത്തിടെ വെട്രിമാരൻ സംവിധാനം ചെയ്ത വിടുതലൈയിൽ നായക വേഷത്തിൽ താരം എത്തിയിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ആരാധകന്റെ വീട്ടിൽ ഓട്ടോയിൽ എത്തിയ സൂരിയുടെ വിഡിയോ ആണ്. 

മഹാതീരൻ എന്ന ആരാധകന്റെ അമ്മയെ കാണാൻ ആണ് താരം എത്തിയത്. അമ്മയുടെ അസുഖത്തെക്കുറിച്ച് അറിഞ്ഞതോടെയാണ് താരം എത്തിയത്.  മധുരൈ ഭാ​ഗ്യനാഥപുരത്താണ് മഹാതീരനും കുടുംബവും താമസിക്കുന്നത്. ഓട്ടോയിൽ വീട്ടിലേക്ക് എത്തിയ താരം അമ്മയ്ക്കൊപ്പം നിലത്തിരുന്ന് സംസാരിച്ചു. രോ​ഗവിവരങ്ങൾ തിരക്കുകയും വിശ്രമിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. 

താരത്തിന്റെ വരവ് അറിഞ്ഞ് ബന്ധുക്കളും അയൽവാസികളും ഉൾപ്പടെ നിരവധി പേരാണ് വീട്ടിൽ ഒത്തുകൂടിയത്. കുടുംബത്തിനൊപ്പം ചിത്രങ്ങൾ എടുക്കാനും താരം മറന്നില്ല. ആരാധകർക്ക് തന്നോടുള്ള സ്നേഹത്തേക്കുറിച്ചും താരം വാചാലനായി. തനിക്ക് ഒന്നുമില്ലാതിരുന്നിട്ടും അവർ തന്നെ സ്നേഹിക്കുകയാണ് എന്നാണ് താരം പറഞ്ഞത്. തന്റെ സ്വന്തം അമ്മയേപ്പോലെ കരുതി ആരാധകന്റെ അമ്മയെ കാണാൻ വന്നതിൽ ഒരുപാട് അഭിമാനമുണ്ടെന്നും സൂരി പറഞ്ഞു. വന്ന അതേ ഓട്ടോയിൽത്തന്നെയാണ് സൂരി മടങ്ങിപ്പോയതും. താരത്തിന്റെ എളിമയാണ് ആരാധകരുടെ മനം കവരുന്നത്. അറിയപ്പെട്ട താരമായിട്ടും സൂരി വന്ന വഴി മറന്നില്ല എന്നാണ് ആരാധകർ കുറിക്കുന്നത്. 

വിടുതലൈയിൽ പൊലീസുകാരന്റെ വേഷത്തിലാണ് സൂരി എത്തിയത്. ചിത്രത്തിലെ താരത്തിന്റെ പ്രകടനം ആരാധക ശ്രദ്ധനേടിയിരുന്നു. വിജയ് സേതുപതിയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു. പി.എസ്. വിനോദ് രാജ് സംവിധാനം ചെയ്യുന്ന കൊട്ടുകാളി എന്ന ചിത്രത്തിൽ സൂരിയാണ് നായകൻ. അന്നാ ബെൻ ആണ് നായികയായെത്തുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Ramzan Muhammed
Chali Pala and Mohanlal
Karthik Subbaraj, Dorothy
Keerthy Suresh
X

FOLLOW US

ON GOOGLE DISCOVER