
മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാൽ സംവിധാനത്തിലേക്ക് ചുവടുവെക്കാനുള്ള തയ്യാറെടുപ്പിലാണ്. താരം ആദ്യമായി സംവിധാനം ചെയ്ത ബറോസ് സെപ്റ്റംബർ 12ന് തിയറ്ററിലേക്ക് എത്തുകയാണ്. കമൽഹാസൻ, ധനുഷ്, പൃഥ്വിരാജ് തുടങ്ങിയവരുടെ കൂട്ടത്തിലേക്കാണ് മോഹൻലാലും എത്തുന്നത്. സംവിധായക തൊപ്പിയണിഞ്ഞ തെന്നിന്ത്യയിലെ സൂപ്പർതാരങ്ങൾ ഇവരാണ്.
1997ല്‍ ചാച്ചി 420 സംവിധാനം ചെയ്തുകൊണ്ടാണ് സൂപ്പര്‍താരം അരങ്ങേറ്റം കുറിച്ചത്. താരത്തിന്റെ തന്നെ അവ്വൈ ഷണ്‍മുഖി എന്ന സിനിമയുടെ ഹിന്ദി റീമേക്കായിരുന്നു ചിത്രം. തുടര്‍ന്ന് 2000ല്‍ ഷാരുഖ് ഖാനെ പ്രധാന കഥാപാത്രമാക്കി ഹേ റാം ഒരുക്കി. വിരുമാണ്ടി, വിശ്വരൂപം, വിശ്വരൂപം 2 എന്നിവയാണ് സംവിധാനം ചെയ്ത മറ്റ് സിനിമകള്‍.
മലയാളത്തിന്റെ മുന്‍നിര സംവിധായകരുടെ നിരയിലാണ് പൃഥ്വിരാജിന്റെ സ്ഥാനം. മോഹന്‍ലാലിനെ നായകനാക്കി താരം സംവിധാനം ചെയ്ത ലൂസിഫര്‍ വന്‍ വിജയമായിരുന്നു. പിന്നാലെ ഇറങ്ങിയ ബ്രോ ഡാഡി എന്ന ചിത്രവും ശ്രദ്ധനേടി. ഇപ്പോള്‍ ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്റെ തിരക്കിലാണ് താരം.
2017ല്‍ റിലീസ് ചെയ്ത പാ പാണ്ടി എന്ന സിനിമയാണ് ധനുഷ് ആദ്യമായി സംവിധാനം ചെയ്തത്. ചിത്രം മികച്ച അഭിപ്രായം നേടിയിരുന്നു. രണ്ടാമതായി സംവിധാനം ചെയ്ത രായന്‍ റിലീസിന് തയാറെടുക്കുകയാണ്. സംവിധാനത്തിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള തയാറെടുപ്പിലാണ് താരം. നിലവുക്ക് എന്‍മേല്‍ എന്നടി കോപം ആണ് മൂന്നാമത്തെ സംവിധായക സംരംഭം. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്.
തെന്നിന്ത്യയിലെ മികച്ച അഭിനേതാക്കളില്‍ ഒരാളാണ് പ്രകാശ് രാജ്. 2010ലാണ് ആദ്യമായി സംവിധാന കുപ്പായം അണിയുന്നത്. നാനു നാന്ന കനസു ആയിരുന്നു ആദ്യ ചിത്രം. കന്നഡ ചിത്രം വന്‍ വിജയമായി മാറി. പിന്നീട് ധോനി, ഒഗ്ഗരനെ, ഉലവച്ചാറ് ബിരിയാണി, ഉന്‍ സമയല്‍ അരയില്‍ എന്നീ സിനിമകള്‍ സംവിധാനം ചെയ്തു.
ബാലതാരമായി സിനിമയിലേക്ക് ചുവടുവച്ച താരമാണ് ചിമ്പു. താരത്തിന്റേതായി നിരവധി സൂപ്പര്‍ഹിറ്റുകളാണ് പിറന്നത്. പിന്നാലെയാണ് അച്ഛന്‍ ടി രാജേന്ദറെ പോലെ സംവിധാനത്തിലേക്ക് ഇറങ്ങാന്‍ തീരുമാനിച്ചത്. 2006ല്‍ ഇറങ്ങിയ വില്ലവനിവൂടെയാണ് സംവിധാനത്തിലേക്ക് ചുവടുവച്ചത്.
നടന്‍, ഡാന്‍സ് കൊറിയോഗ്രാഫര്‍ എന്നീ നിലകളില്‍ ശ്രദ്ധേയനാണ് പ്രഭുദേവ. 2007ലാണ് ആദ്യത്തെ ചിത്രമായ നുവ്വൊസ്തന്തേ നെനോഡന്തന സംവിധാനം ചെയ്തത്. തുടര്‍ന്ന് തമിഴിലും തെലുങ്കിലും ഹിന്ദിയിലുമായി നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളാണ് ഒരുക്കിയത്.
മലയാളത്തിലും തമിഴിലും ഒരുകാലത്ത് നിറഞ്ഞു നിന്ന താരമാണ് പ്രതാപ് പോത്തന്‍. 1985ല്‍ സംവിധാനം ചെയ്ത മാണ്ടും ഒരു കാതല്‍ കഥൈ എന്ന ചിത്രമാണ് ആദ്യമായി സംവിധാനം ചെയ്തത്. ചിത്രം മികച്ച വിജയമായതോടെ വെട്രി വിഴ, ചൈതന്യ, ഡെയ്‌സി എന്നിവയാണ് സംവിധാനം ചെയ്ത മറ്റ് ചിത്രങ്ങള്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates