'ജീവിതത്തില്‍ കിട്ടിയ ഏറ്റവും വലിയ സമ്മാനമാണ് ഈ വീട്; അവിടെ ഡ്രൈവറുടെ ആവശ്യമുണ്ടെങ്കില്‍ വിളിക്കാന്‍ മറക്കരുതേ സര്‍'; ശ്രീനിയുടെ ഷിനോജ്

എന്നും ഓര്‍മ്മിക്കാന്‍ ഒരു പാട് നല്ല ഓര്‍മ്മകള്‍ സമ്മാനിച്ച ശ്രീനി സാറിന് ഹൃദയം നിറഞ്ഞ നന്ദി.
Shinoj about Sreenivasan
Shinoj about Sreenivasanഫെയ്സ്ബുക്ക്
Updated on
1 min read

കഴിഞ്ഞ 17 വര്‍ഷമായി ശ്രീനിവാസന്റെ സാരഥിയായിരുന്നു ഷിനോജ്. ഡ്രൈവറായിട്ടല്ല തന്റെ വീട്ടിലൊരു അംഗത്തെപ്പോലെയായിരുന്നു ശ്രീനിവാസന്‍ ഷിനോജിനെ കണ്ടിരുന്നതും. കഴിഞ്ഞ വിഷുക്കാലത്താണ് ശ്രീനിവാസന്‍ ചോറ്റാനിക്കരയില്‍ ഷിനോജിന് വീട് വച്ചു നല്‍കിയത്. ശ്രീനിവാസന്‍ ഓര്‍മകളിലേക്ക് മറയുമ്പോള്‍ ഷിനോജ് പങ്കുവച്ച വൈകാരിക കുറിപ്പും ശ്രദ്ധ നേടുകയാണ്.

Shinoj about Sreenivasan
'പിടിച്ച് അകത്തിടണമെന്ന് ശ്രീനിയേട്ടന്‍ പറഞ്ഞ ആള്‍ദൈവം; ആദ്യം കരുതിയത് വിമലച്ചേച്ചിയുടെ ഇഷ്ടമാണെന്നാണ്, പക്ഷേ അതങ്ങനെയല്ല!'

ഇക്കാല മത്രയും ഒരു ഡ്രൈവര്‍ ആയിട്ടല്ല സാറിന്റെ മക്കളെ പോലെ തന്നെ എന്നെ കണ്ടു സ്‌നേഹിച്ചു. ഒരു നോട്ടം കൊണ്ടോ വാക്കുകള്‍ കൊണ്ടോ ഇന്നേവരെ എന്റെ മനസ്സ് വേദനിപ്പിച്ചിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്. ജീവിതത്തില്‍ തനിക്ക് ലഭിച്ച ഏറ്റവും വലിയ സമ്മാനമാണ് ശ്രീനിവാസന്‍ നല്‍കിയ വീടെന്നും ഷിനോജ് പറയുന്നുണ്ട്. ആ വാക്കുകളിലേക്ക്:

Shinoj about Sreenivasan
'നീയൊരു തിരിച്ചുവരവ് മോന്‍ ആണെടാ...; ക്രിസ്മസ് നാളില്‍ നിവിന്‍ പോളിയുടെ ഉയിര്‍പ്പ്'; ഗംഭീര കളക്ഷനുമായി 'സര്‍വ്വം മായ'

പ്രിയപ്പെട്ട ശ്രീനി സര്‍.. ഒരുപാട് ഇഷ്ട്ടമായിരുന്നു സാറിന്റെ കൂടെയുള്ള യാത്രകള്‍. ഇക്കാലമത്രയും ഒരു ഡ്രൈവര്‍ ആയിട്ടല്ല സാറിന്റെ മക്കളെ പോലെ തന്നെ എന്നെ കണ്ടു സ്‌നേഹിച്ചു. ഒരു നോട്ടം കൊണ്ടോ വാക്കുകള്‍ കൊണ്ടോ ഇന്നേവരെ എന്റെ മനസ്സ് വേദനിപ്പിച്ചിട്ടില്ല. ഷിനോജിനു എന്ത് ആവശ്യമുണ്ടെങ്കിലും എന്നോട് പറഞ്ഞാ മതി ജീവിതത്തില്‍ പരിഹരിക്കപ്പെടാത്ത പ്രശ്‌നങ്ങള്‍ ഒന്നും തന്നെ ഇല്ല എന്ന് എപ്പോഴും പറയാറുള്ള ശ്രീനി സര്‍ ഇപ്പൊ കൂടെ ഇല്ല.

ആവശ്യങ്ങള്‍ ഒന്നും തന്നെ ഒരിക്കലും ഞാന്‍ ചോദിക്കില്ല എന്ന് സാറിന് അറിയാവുന്നത് കൊണ്ടായിരിക്കാം വിനീതേട്ടനോടും ധ്യാനിനോടും പറഞ്ഞ് ചോറ്റാനിക്കരയില്‍ സ്ഥലം വാങ്ങി വീട് വെച്ച് തന്നത്.. എനിക്ക് ജീവിതത്തില്‍ കിട്ടിയ ഏറ്റവും വലിയ സമ്മാനം The gift of legend. സാറിനെ പൊന്ന് പോലെ നോക്കിയ വിമല ടീച്ചറെ ഒരിക്കലും മറക്കാന്‍ കഴിയില്ല ചേച്ചിക്ക് സാറായിരുന്നു ലോകം.. എവിടെ ആണെന്ന് അറിയില്ലെങ്കിലും അവിടെ ഒരു ഡ്രൈവറുടെ ആവിശ്യമുണ്ടെങ്കില്‍ എന്നെ വിളിക്കാന്‍ മറക്കരുതേ സര്‍. എന്നും ഓര്‍മ്മിക്കാന്‍ ഒരു പാട് നല്ല ഓര്‍മ്മകള്‍ സമ്മാനിച്ച ശ്രീനി സാറിന് ഹൃദയം നിറഞ്ഞ നന്ദി.

Summary

Sreenivasan's driver Shinoj Payyoli pens an emotional note about the late actor. Recalls how he gifted him his house.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com