കാണാന്‍ കൊള്ളാവുന്നവര്‍ക്ക് ഗൗരവമുള്ള വേഷം കിട്ടില്ല, വിചിത്രമെന്ന് തമന്ന 

റിയലിസ്റ്റ് വേഷങ്ങൾ പോലെ തന്നെ ​ഗ്ലാം കഥാപാത്രങ്ങൾക്കും അധ്വാനമുണ്ട്
തമന്ന/ എക്‌സ്‌പ്രസ് ഫോട്ടോസ്
തമന്ന/ എക്‌സ്‌പ്രസ് ഫോട്ടോസ്
Updated on
1 min read

സിനിമയില്‍ കാണാന്‍ ഭംഗിയുള്ള അഭിനേതാക്കള്‍ക്ക് ഗൗരവമുള്ള വേഷങ്ങള്‍ കിട്ടുന്നില്ലെന്ന് തമന്ന. അവര്‍ക്ക് ഗൗരവമുള്ള വേഷങ്ങള്‍ ചെയ്യാൻ കഴിയില്ലെന്ന ബാഡ്ജ് ചാര്‍ത്തിവെച്ചിരിക്കുന്നത് വിചിത്രമാണെന്നും താരം പറഞ്ഞു. റോബി ഗ്രെവാൾ സംവിധാനം ചെയ്‌ത ക്രൈം ത്രില്ലർ 'ആക്‌രി സച്ച്' എന്ന സീരിസിന്റെ റിലീസ് പരിപാടിക്കിടെ സംസാരിക്കുകയായിരുന്നു താരം.

ഒരു രാത്രി കൊണ്ട് ഒരു കുടുംബത്തിനുള്ളിൽ സംഭവിക്കുന്ന പല കൊലപാതകങ്ങളും അന്വേഷണത്തിലൂടെ രഹസ്യങ്ങളുടെ ചുരുൾ അഴിയുന്നതുമാണ് സീരിസ്. അന്വേഷണ ഉദ്യോ​ഗസ്ഥയുടെ വേഷത്തിലാണ് തമന്ന എത്തുന്നത്.   

​റിയലിസ്റ്റ് വേഷങ്ങൾ പോലെ തന്നെ ​ഗ്ലാം കഥാപാത്രങ്ങൾക്കും അധ്വാനമുണ്ട്.  യാഥാർത്ഥ്യത്തിലേക്ക് വരുമ്പോൾ റിയലിസ്റ്റിക് ആകുന്നതാണ് എളുപ്പമെന്ന് എപ്പോഴും ചിന്തിക്കാറുണെന്നും താരം കൂട്ടിച്ചേർത്തു. സീരിസിലെ തന്റെ കഥാപാത്രം ഒരു അഭിനേതാവിനെ സംബന്ധിച്ചിടത്തോളം മാനസികമായി വളരെ വലിയൊരു ആശ്വാസമാണെന്നും തമന്ന പറഞ്ഞു. ഹോട്ട്സ്റ്റാറിലൂടെയാണ് സീരീസ് സ്ട്രീം ചെയ്യുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Anupama Parameswaran
Mammootty with the family of Cochin Haneefa
Spiderman
Dhruv Vikram, Anupama Parameswaran
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com