'വിവാഹം കഴിക്കുകയാണെങ്കില്‍ ആ പെണ്ണിന് ഞാന്‍ 10 പവന്‍ സ്വര്‍ണം നല്‍കും'; സുബീഷ് സുധി

കുറേക്കാലമായി മനസിൽ തീരുമാനിച്ച കാര്യമാണെന്നും ഇപ്പോള്‍ പറയേണ്ട സാമൂഹിക സാഹചര്യമായതു കൊണ്ട് പറയുകയാണെന്നുമാണ് സുബീഷ് കുറിക്കുന്നത്
സുബീഷ് സുധി/ ഫേയ്സ്ബുക്ക്
സുബീഷ് സുധി/ ഫേയ്സ്ബുക്ക്
Updated on
1 min read

വിവാഹം കഴിക്കുകയാണെങ്കിൽ താൻ വധുവിന് പത്ത് പവൻ സ്വർണം നൽകുമെന്ന് നടൻ സുബീഷ് സുധി. വിസ്മയയുടെ ആത്മഹത്യയെ തുടർന്ന് സോഷ്യൽ മീഡിയയിലും മറ്റും സ്ത്രീധനത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമാകുന്നതിനിടെയാണ് താരം നിലപാട് വ്യക്തമാക്കിയത്. കുറേക്കാലമായി മനസിൽ തീരുമാനിച്ച കാര്യമാണെന്നും ഇപ്പോള്‍ പറയേണ്ട സാമൂഹിക സാഹചര്യമായതു കൊണ്ട് പറയുകയാണെന്നുമാണ് സുബീഷ് കുറിക്കുന്നത്. രണ്ട് സ്വർണ മാലയുടെ ചിത്രത്തിനൊപ്പമാണ് കുറിപ്പ്. 

സുബീഷ് സുധിയുടെ വാക്കുകൾ

കുറേക്കാലമായി മനസില്‍ തീരുമാനിച്ച കാര്യമാണ്. അത് ഇപ്പോള്‍ പറയേണ്ട സാമൂഹിക സാഹചര്യമായതു കൊണ്ട് പറയുന്നു. ഞാന്‍ വിവാഹം കഴിക്കുകയാണെങ്കില്‍ ആ പെണ്ണിന് ഞാന്‍ 10 പവന്‍ സ്വര്‍ണം നല്‍കും. ജീവിത സന്ധിയില്‍ എന്നെങ്കിലും പ്രയാസം വന്നാല്‍, അവള്‍ക്കത് തരാന്‍ സമ്മതമെങ്കില്‍ പണയം വയ്ക്കാം.. ഇങ്ങനെ ഓരോരുത്തരും അവരിലാകും വിധം പരിശ്രമിച്ചാല്‍ തീരാവുന്നതേയുള്ളൂ ഈ വിവാഹേതര സ്ത്രീധന പ്രശ്നം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Anupama Parameswaran
Mammootty with the family of Cochin Haneefa
Spiderman
Dhruv Vikram, Anupama Parameswaran
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com