'തൃഷ വിജയ്‌യുടെ ജീവിതത്തിലെ ഇത്തിള്‍കണ്ണി, എനിക്ക് ഒട്ടും ഇഷ്ടമല്ല'; തുറന്നടിച്ച് സുചിത്ര

സോഷ്യല്‍ മീഡിയയിലും തൃഷയുടെ വരവ് ചര്‍ച്ചയായി മാറിയിട്ടുണ്ട്
Vijay and Trisha, Suchitra
Vijay and Trisha, Suchitra
Updated on
1 min read

തമിഴ്‌നാട് മുഖ്യമന്ത്രിയായി വിജയ് അധികാരമേറ്റിരിക്കുകയാണ്. ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്തത്. ചടങ്ങിനെത്തിയവരില്‍ എല്ലാവരുടേയും ശ്രദ്ധ നേടിയത് നടി തൃഷയായിരുന്നു. ദേശീയ മാധ്യമങ്ങളടക്കം തൃഷയുടെ സാന്നിധ്യം വാര്‍ത്തയാക്കി. സോഷ്യല്‍ മീഡിയയിലും തൃഷയുടെ വരവ് ചര്‍ച്ചയായി മാറിയിട്ടുണ്ട്.

Vijay and Trisha, Suchitra
'ഭാര്യയും ജന്മം നല്‍കിയ മക്കളും എവിടെ?'; തൃഷ വന്നതും സംഗീത വരാത്തതും വിമര്‍ശിച്ച് ആരാധകര്‍

ഇതിനിടെ തൃഷയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഗായിക സുചിത്ര. തൃഷയെ തനിക്ക് ഒട്ടും ഇഷ്ടമല്ലെന്നും വിജയിയുടെ ജീവിതത്തിലെ ഇത്തിള്‍കണ്ണിയാണ് തൃഷയെന്നാണ് സുചിത്ര പറഞ്ഞത്. ഫസ്റ്റ്‌പോസ്റ്റിന് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു സുചിത്രയുടെ പ്രതികരണം. മുമ്പും സുചിത്ര തൃഷയ്‌ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.

Vijay and Trisha, Suchitra
'ആദ്യമായി ടിക്കറ്റെടുത്ത് കാണുന്ന സിനിമ, 17-ാം വയസില്‍ സിനിമയിലെത്തിയതാണ്'; ചിരിപ്പിച്ച് മോഹന്‍ലാല്‍, വിഡിയോ

'എനിക്ക് തൃഷയെ ഒട്ടും ഇഷ്ടമല്ല. ഇത് ഞാന്‍ വളരെ വസ്തുനിഷ്ഠമായി പറയുന്നതാണ്. വിജയ്‌യെ എനിക്ക് വലിയ കാര്യമാണ്. അതുകൊണ്ട് തന്നെ കാര്യങ്ങള്‍ തുറന്നുപറയാന്‍ എനിക്ക് മടിയില്ല. വിജയ് ബന്ധുക്കളില്‍ നിന്നും ഭാര്യയില്‍ നിന്നും അകന്നാണ് കഴിയുന്നത്. ഇങ്ങനെ ഒറ്റപ്പെടുന്ന വിജയിച്ച വ്യക്തികളുടെ ജീവിതത്തിലേക്ക് ഇത്തിള്‍ക്കണ്ണികള്‍ കടന്നുകൂടും. എന്നാല്‍ വിജയ് ഇതുവരെ ആത്മപരിശോധനയ്ക്ക് മുതിര്‍ന്നിട്ടില്ല'' എന്നാണ് സുചിത്ര പറഞ്ഞത്.

''രാഷ്ട്രീയത്തിന്റെ ആഴക്കടലുകളില്‍ വിജയിയെ നയിക്കാന്‍ പിതാവിന് മാത്രമേ സാധിക്കൂ. പിതാവിന്റെ പിന്തുണയില്ലെങ്കില്‍ രാഷ്ട്രീയത്തില്‍ വിജയിക്ക് കാര്യമായൊന്നും നേടാനാവില്ല.' എന്നും സുചിത്ര പറഞ്ഞു. നേരത്തെ വിജയ്-സംഗീത വിവാഹ മോചനത്തിന് പിന്നില്‍ തൃഷയുമായുള്ള അടുപ്പമാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെ വിജയ് തൃഷയ്‌ക്കൊപ്പം ഒരു വിവാഹ റിസപ്ഷനെത്തിയത് ചര്‍ച്ചയായിരുന്നു.

തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ വിജയ്‌യെ അഭിനന്ദിക്കാന്‍ തൃഷ നടന്റെ വീട്ടിലെത്തുകയും ചെയ്തിരുന്നു. അതേസമയം, സത്യപ്രതിജ്ഞ വേളയിലെ തൃഷയുടെ സാന്നിധ്യം സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനങ്ങളും നേരിടുന്നുണ്ട്.

Summary

Suchitra calls Trisha parasite in Vijay's life.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com