ജയസൂര്യയുടെ സൂ സൂ സുധി വാത്മീകം എന്ന ചിത്രത്തിലൂടെയാണ് റോഷ്നി സിങ് ശ്രദ്ധ നേടുന്നത്. മനോഹരമായ ചിരിയോടെ സുധിയോട് ചേർന്നു നിൽക്കുന്ന റോഷ്നിയുടെ ചിത്രം നിങ്ങൾ മറക്കാൻ ഇടയില്ല. എന്നാൽ ഇപ്പോൾ ഗ്ലാമറസ് ലുക്കിൽ മലയാളികളെ അമ്പരപ്പിക്കുകയാണ് താരം. സോഷ്യൽ മീഡിയയിലൂടെ റോഷ്നി തന്നെയാണ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ചത്.
ഡീപ് നെക്കിലുള്ള സ്ലീവ് ലസ് വേഷമാണ് റോഷ്നി ധരിച്ചിരിക്കുന്നത്. ‘നിങ്ങൾക്ക് വേണ്ടതെല്ലാം ഭയത്തിനപ്പുറത്താണ്‘എന്ന കുറിപ്പിനൊപ്പമാണ് ചിത്രം. സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ റെജി ഭാസ്കറാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇതിന് മുൻപ് ഗ്ലാമറസ് ചിത്രങ്ങൾ പോസ്റ്റ് ചെയ്യാറുണ്ട്.
മോഡലും നടിയുമായ റോഷ്നി മ്യൂസിക് വിഡിയോകളുടേയും പരസ്യ ചിത്രങ്ങളുടേയും ഭാഗമായിട്ടുണ്ട്. സൂ സൂ സുധി വാത്മികത്തിൽ താര എന്ന കഥാപാത്രമായാണ് എത്തിയത്. ഇതു കൂടാതെ ട്രിവാൻഡ്രം ലോഡ്ജ്, നിര്ണ്ണായകം, പത്തേമാരി എന്നീ സിനിമയിലും ഭാഗമായിട്ടുണ്ട്. പഠനത്തിന്റെ ഭാഗമായി കുറച്ച് നാളത്തേക്ക് സിനിമയിൽ സജീവമായിരുന്നില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates