'ആരാണ് പൂച്ചയ്ക്ക് മണി കെട്ടിയത് ? സർപ്രൈസുകൾക്കായി കാത്തിരിക്കുക'; സമ്മർ ഇൻ ബത്‌ലഹേം രണ്ടാം ഭാ​ഗം വരുന്നു

സമ്മർ ഇൻ ബത്‌ലഹേമിന്റെ റഫറൻസുള്ള പോസ്റ്ററാണ് പുറത്തുവന്നിരിക്കുന്നത്.
Summer in Bathlehem 2
Summer in Bathlehem 2ഫെയ്സ്ബുക്ക്, വിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

മലയാളികൾ ഏറെ ആഘോഷമാക്കിയ ചിത്രമാണ് സമ്മർ ഇൻ ബത്‌ലഹേം. റിപ്പീറ്റ് വാല്യു ഉള്ള മലയാള ചിത്രങ്ങളിലും സമ്മർ ഇൻ ബത്‌ലഹേം മുൻപന്തിയിൽ തന്നെയുണ്ട്. ഇപ്പോഴിതാ സിബി മലയിൽ, രഞ്ജിത്ത്, സിയാദ് കോക്കർ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ചെത്തുകയാണ്. 'ആഫ്റ്റർ 27 ഇയേഴ്സ്'- രഞ്ജിത്തിന്റെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത് സിയാദ് കോക്കർ നിർമിക്കുന്ന ചിത്രം ഉടൻ വരുന്നു എന്ന് അറിയിച്ചു കൊണ്ട് ഒരു പോസ്റ്ററും അണിയറപ്രവർത്തകർ പങ്കുവച്ചിട്ടുണ്ട്.

സമ്മർ ഇൻ ബത്‌ലഹേമിന്റെ റഫറൻസുള്ള പോസ്റ്ററാണ് പുറത്തുവന്നിരിക്കുന്നത്. 'ആരാണ് പൂച്ചയ്ക്ക് മണി കെട്ടിയത്???. കൂടുതൽ സർപ്രൈസുകൾക്കായി കാത്തിരിക്കുക’ എന്ന കുറിപ്പോടെയാണ് സിനിമയുടെ പോസ്റ്റർ സിബി മലയിൽ പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് പോസ്റ്ററിന് താഴെ കമന്റുമായെത്തിയിരിക്കുന്നത്.

'ഡെന്നീസ്, ആമി, രവിശങ്കർ എന്നിവർ തിരിച്ചു വരുന്നതിൽ സന്തോഷമുണ്ട്', 'നിരഞ്ജനെയും മോനായിയെയും മിസ് ചെയ്യും', 'നിരഞ്ജന്റെ ഫ്ലാഷ്ബാക്ക് ഇറക്കി വിട്...അത് മതി', 'മറ്റൊരു അവധിക്കാലത്തിനായി കാത്തിരിക്കുന്നു'- എന്നൊക്കെയാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ.

ചിത്രത്തിന്റെ രണ്ടാം ഭാ​ഗം ആലോചനയിലുണ്ടെന്നും മഞ്ജു വാര്യർ ചിത്രത്തിലുണ്ടാകുമെന്നും സിയാദ് കോക്കർ മുൻപ് പങ്കുവച്ചിരുന്നു. 1998 സെപ്റ്റംബർ നാലിനാണ് സമ്മർ ഇൻ ബത്‌ലഹേം തിയറ്ററുകളിലെത്തിയത്. മഞ്ജു വാര്യർ, സുരേഷ് ഗോപി, ജയറാം എന്നിങ്ങനെ പ്രേക്ഷകരുടെ പ്രിയ താരങ്ങള്‍ ഒന്നിച്ച ചിത്രത്തില്‍ മോഹന്‍ലാല്‍ അതിഥി വേഷത്തിലും എത്തിയിരുന്നു.

Summer in Bathlehem 2
'നായകളെ വളർത്തണമെങ്കിൽ സ്വന്തം വീട്ടിൽ വളർത്തൂ; നിങ്ങളുടെ ഇൻസ്റ്റഗ്രാം ഫോട്ടോകളേക്കാൾ കുറവാണോ അവരുടെ ജീവന്റെ വില?'

മോഹൻലാൽ അവതരിപ്പിച്ച നിരഞ്ജൻ എന്ന കഥാപാത്രം ഇന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ട കഥാപാത്രമാണ്. വിദ്യാസാ​ഗർ ആണ് ചിത്രത്തിന് സം​ഗീതമൊരുക്കിയിരിക്കുന്നത്. ​ഗിരീഷ് പുത്തഞ്ചേരിയുടേതായിരുന്നു വരികൾ. ചിത്രത്തിലെ ​ഗാനങ്ങളും സൂപ്പർ ഹിറ്റായി മാറി.

Summer in Bathlehem 2
വിനായകന് കാക്കകളുമായി ബന്ധം, മനുഷ്യരുമായി പൊരുത്തപ്പെടില്ല; നശിപ്പിക്കാന്‍ ശ്രമിച്ചാല്‍ നൂറിരട്ടി ശക്തി നേടും: സുനില്‍ പരമേശ്വരന്‍

ഹരികൃഷ്ണൻസിനൊപ്പമായിരുന്നു ചിത്രത്തിന്റെ റിലീസ്. ആ വർഷം പുറത്തിറങ്ങിയ മലയാള ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ രണ്ടാമത്തെ ചിത്രം കൂടിയായിരുന്നു സമ്മർ ഇൻ ബത്‌ലഹേം. സഞ്ജീവ് ശങ്കർ ആണ് ചിത്രത്തിന് ഛായാഗ്രഹണമൊരുക്കിയിരിക്കുന്നത്.

Summary

Cinema News: Sibi Malayil movie Summer in Bathlehem sequel latest updates.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com