

യുഎഇ ഇൻഫ്ലുവൻസർ ഖാലിദ് അൽ അമേരിയും തെന്നിന്ത്യൻ താരം സുനൈനയും വേർപിരിഞ്ഞതായി റിപ്പോർട്ടുകൾ. ഏതാനും മാസങ്ങൾക്ക് മുൻപ് കൊച്ചിയിൽ വെച്ച് നടത്തിയ ജന്മദിനാഘോഷത്തോടെ തങ്ങളുടെ പ്രണയം പരസ്യമാക്കിയ ഈ ജോഡികൾ ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ പരസ്പരം അൺഫോളോ ചെയ്തിരിക്കുകയാണ്.
സുനൈനയുടെ ഇൻസ്റ്റഗ്രാം പോസ്റ്റുകൾക്ക് താഴെ സ്ഥിരമായി വരാറുള്ള ഖാലിദിന്റെ കമന്റുകളും ലൈക്കുകളും ഇപ്പോൾ കാണാനില്ലെന്ന് ആരാധകർ ചൂണ്ടിക്കാട്ടുന്നു. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും സോഷ്യൽ മീഡിയ പ്രൊഫൈലുകളിൽ നിന്നും അപ്രത്യക്ഷമായിട്ടുണ്ട്. 2024 ജൂണിൽ ഇരുവരും മോതിരം മാറിയതിന്റെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചതോടെയാണ് പ്രണയ വാർത്തകൾ പുറത്തുവരുന്നത്.
തുടർന്ന് താൻ വിവാഹിതയാകാൻ പോകുന്നു എന്ന കാര്യം സുനൈന സ്ഥിരീകരിച്ചിരുന്നെങ്കിലും പങ്കാളി ആരാണെന്ന് വെളിപ്പെടുത്തിയിരുന്നില്ല. എന്നാൽ, കഴിഞ്ഞ ഡിസംബറിൽ കൊച്ചിയിൽ ഖാലിദിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് സുനൈന നൽകിയ സർപ്രൈസ് പാർട്ടിയുടെ ചിത്രങ്ങൾ പുറത്തുവിട്ടാണ് ഖാലിദ് അൽ അമേരി പ്രണയം പരസ്യമാക്കിയത്.
പരസ്പരം കൈകോർത്ത് പിടിച്ചുള്ള ഇവരുടെ മിറർ സെൽഫി സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. യുഎഇയിൽ ദമ്പതികളായി വ്ലോഗിങ് രംഗത്ത് തിളങ്ങി നിന്ന ഖാലിദ് അൽ അമേരിയും മുൻ ഭാര്യ സലാമ മുഹമ്മദും 2024 ഫെബ്രുവരിയിലാണ് വിവാഹമോചിതരായത്. ഇതിന് ശേഷമാണ് ഖാലിദ് സുനൈനയുമായി പ്രണയത്തിലാകുന്നത്. അടുത്തിടെ 'ചത്ത പച്ച' എന്ന മലയാള ചിത്രത്തിലൂടെ ഖാലിദ് മലയാള സിനിമയിലും സാന്നിധ്യമറിയിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates