സണ്ണി ലിയോണി മലയാളം വെബ്‌സീരീസില്‍; 'പാന്‍ ഇന്ത്യന്‍ സുന്ദരി' അണിയറയില്‍ 

എച്ച് ആര്‍ ഒടിടിയിലൂടെ പ്രദര്‍ശനത്തിന് എത്തിക്കുന്ന 'പാന്‍ ഇന്ത്യന്‍ സുന്ദരി' എന്ന വെബ് സീരിസിലാണ് സണ്ണി ലിയോണ്‍ അഭിനയിക്കുന്നത്
സണ്ണി ലിയോണ്‍/ എക്‌സ്
സണ്ണി ലിയോണ്‍/ എക്‌സ്
Updated on
1 min read

തിരുവനന്തപുരം:കേരളത്തില്‍ ഏറെ ആരാധകരുള്ള ബോളിവുഡ് നടിയാണ് സണ്ണി ലിയോണി. കേരളത്തിലെ തന്റെ ആരാധകരെപ്പറ്റി താരം തന്നെ പലപ്പോഴും പറത്തിട്ടുണ്ട്. ഇപ്പോള്‍ ഒരു മലയാളം വെബ് സീരിസില്‍ സണ്ണി ലിയോണ്‍ അഭിനയിക്കുമെന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 

എച്ച് ആര്‍ ഒടിടിയിലൂടെ പ്രദര്‍ശനത്തിന് എത്തിക്കുന്ന 'പാന്‍ ഇന്ത്യന്‍ സുന്ദരി' എന്ന വെബ് സീരിസിലാണ് സണ്ണി ലിയോണ്‍ അഭിനയിക്കുന്നത്. എച്ച്.ആര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീന പ്രതാപന്‍ നിര്‍മ്മിക്കുന്ന വെബ് സീരിസിന്റെ കഥയും സംവിധാനവും നിര്‍വഹിക്കുന്നത് സതീഷാണ്. പ്രിന്‍സി ഡെന്നിയും ലെനിന്‍ ജോണിയും ചേര്‍ന്നാണ് തിരക്കഥ. 

അപ്പാനി ശരത്തും മാളവികയും മുഖ്യവേഷങ്ങളിലെത്തുന്ന ഈ സീരീസില്‍ മണിക്കുട്ടന്‍, ജോണി ആന്റണി, ജോണ്‍ വിജയ്, ഭീമന്‍ രഘു, സജിത മഠത്തില്‍, കോട്ടയം രമേശ്, അസീസ് നെടുമങ്ങാട്, ഹരീഷ് കണാരന്‍, നോബി മര്‍ക്കോസ് തുടങ്ങി വലിയ താരനിര തന്നെയുണ്ട്. ഛായാഗ്രഹണം രവിചന്ദ്രന്‍, കലാസംവിധാനം മധു രാഘവന്‍, ചിത്ര സംയോജനം അഭിലാഷ് ബാലചന്ദ്രന്‍ എന്നിവരാണ്. ശ്യാം പ്രസാദാണ് 'പാന്‍ ഇന്ത്യന്‍ സുന്ദരി' എന്ന ഈ സീരീസിന് വേണ്ടി ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com