കോവിഡ് പ്രതിസന്ധിയിൽ കഷ്ടപ്പെടുന്നവർക്ക് ഭക്ഷണപ്പൊതികൾ എത്തിച്ചു നൽകി ബോളിവുഡ് നടി സണ്ണി ലിയോണി. മുംബൈ നഗരത്തിലെ തെരുവുകളില്‍ താമസിക്കുന്നവര്‍ക്കാണ് താരവും ഭർത്താവ് ഡാനിയൽ വെബ്ബറും സംഘവും ചേർന്നു ഭക്ഷണം എത്തിച്ചത്. മില്യൺ ഡോളർ വേഗനുമായി ചർന്നു നടത്തിയ ഉദ്യമത്തിൽ പൂർണമായി സസ്യാഹാരമാണ് വിളമ്പിയത്.
ഇന്നലെ മാത്രം ആയിരം പേർക്കാണ് ഭക്ഷണം എത്തിച്ചത്. വീടില്ലാത്തവരെയും കുട്ടികളെയും കേന്ദ്രീകരിച്ചായിരുന്നു ഭക്ഷണ വിതരണം. ‘ഞാന്‍ ചെയ്യുന്നത് വലിയ കാര്യമായൊന്നും തോന്നുന്നില്ല. കരുണയും പിന്തുണയും പരസ്പരം നല്‍കിയാല്‍ ഈ ഘട്ടത്തെ നമുക്ക് തരണം ചെയ്യാനാവും’ എന്ന കുറിപ്പിൽ ചിത്രങ്ങളും താരം പങ്കുവെച്ചു. ദാല്‍, കിച്ചിടി, ചോറ് എന്നതിനൊപ്പം ഏതെങ്കിലും ഒരു പഴവര്‍ഗവും താരം ഭക്ഷണ പൊതികളില്‍ ഉള്‍പ്പെടുത്തിയിരുന്നു.
ഈ വര്‍ഷം തുടക്കത്തില്‍ 10,000 ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ഭക്ഷണം എത്തിക്കുന്നതിനായി സണ്ണി ഒരു എന്‍ജിഓയുമായി ചേർന്ന് പ്രവര്‍ത്തിച്ചിരുന്നു. നിലവില്‍ ഷീറോ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിലാണ് സണ്ണി ലിയോൺ. ചിത്രത്തിന്റെ രചനയും സംവിധാനവും ശ്രീജിത്ത് വിജയനാണ് നിര്‍വഹിക്കുന്നത്. മലയാളത്തിന് പുറമേ ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates