പൂർണമായും നടുക്കടലിൽ ചിത്രീകരിച്ച 'അടിത്തട്ട്'; സണ്ണി വെയ്നും ഷൈൻ ടോം ചാക്കോയും ഒന്നിച്ച്, ടീസർ 

മത്സ്യതൊഴിലാളികളുടെ പശ്ചാത്തലത്തിൽ ഒരു ത്രില്ലർ ആയിരിക്കും സിനിമ
വീഡിയോ സ്‌ക്രീന്‍ഷോട്ട്‌
വീഡിയോ സ്‌ക്രീന്‍ഷോട്ട്‌
Updated on
1 min read

ണ്ണി വെയ്നും ഷൈൻ ടോം ചാക്കോയും ഒന്നിക്കുന്ന ചിത്രം 'അടിത്തട്ടി'ന്റെ ടീസർ റിലീസ് ചെയ്തു. ഒരു സംഘം മത്സ്യതൊഴിലാളികൾ കടലിൽ പോകുന്നതും തുടർന്ന് ഉൾക്കടലിലെ അവരുടെ ജീവിതവുമാണ് ടീസറിൽ കാണിച്ചിരിക്കുന്നത്. ചിത്രം പൂർണമായും നടുക്കടലിലാണ് ചിത്രീകരിച്ചിരിക്കുന്നത്. മത്സ്യതൊഴിലാളികളുടെ പശ്ചാത്തലത്തിൽ ഒരു ത്രില്ലർ ആയിരിക്കും സിനിമ. 

ഡാർവിന്റെ പരിണാമം, കൊന്തയും പൂണൂലും, പോക്കിരി സൈമൺ എന്നീ ചിത്രങ്ങൾക്ക് ശേഷം ജിജോ ആന്റണി സംവിധാനം ചെയ്യുന്ന സിനിമയാണ് അടിത്തട്ട്. മിഡിൽ മാർച്ച് സ്റ്റുഡിയോസ്, കാനായിൽ ഫിലിംസ് എന്നീ ബാനറുകളിൽ സൂസൻ ജോസഫും സിൻട്രീസ്സതും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മിഡിൽ മാർച്ച് സ്റ്റുഡിയോസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ടീസർ റിലീസ് ചെയ്തത്.  

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com