രജനീകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കഴിഞ്ഞ പത്ത് ദിവസമായി ഹൈദരാബാദില്‍ ഷൂട്ടിങ് ലൊക്കേഷനിലായിരുന്നു അദ്ദേഹം
രജനീകാന്ത്/ ഫയൽ ചിത്രം
രജനീകാന്ത്/ ഫയൽ ചിത്രം
Updated on: 
1 min read

ഹൈദരാബാദ്; തമിഴ് സൂപ്പര്‍താരം രജനീകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്തസമ്മര്‍ദ്ദത്തില്‍ വ്യതിയാനം കണ്ടെത്തിയതിനെത്തുടര്‍ന്നാണ്  ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില്‍ ഇന്ന് രാവിലെ രജനീകാന്തിനെ പ്രവേശിപ്പിച്ചത്. 

കഴിഞ്ഞ പത്ത് ദിവസമായി ഹൈദരാബാദില്‍ ഷൂട്ടിങ് ലൊക്കേഷനിലായിരുന്നു അദ്ദേഹം. രജനിയുടെ പുതിയ ചിത്രമായ 'അണ്ണാത്തെ'യുടെ സെറ്റില്‍ എട്ടു പേര്‍ക്ക് കോവിഡ് ബാധിച്ചതിനാല്‍ ഷൂട്ടിങ് നിര്‍ത്തിവച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഡിസംബര്‍ 22 ന് നടത്തിയ കോവിഡ് പരിശോധനയില്‍ രജനിക്ക് നെഗറ്റീവ് ഫലമാണ് ലഭിച്ചത്. അന്നു മുതല്‍ വീട്ടില്‍ ഐസൊലേഷനിലായിരുന്നു താരം. 

കോവിഡ് ലക്ഷണങ്ങളൊന്നും അദ്ദേഹത്തിന് ഇല്ലെന്നാണ് ആശുപത്രിയില്‍ നിന്നുള്ള വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്. രക്തസമ്മര്‍ദ്ദത്തിലെ വ്യതിയാനം ഒഴിച്ചാല്‍ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടാനൊന്നുമില്ല. രക്തസമ്മര്‍ദ്ദം സാധാരണനിലയിലാകുന്നതോടെ രജനിയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുമെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com