ഷൂട്ടിങ്ങിൽ മെഡലുകൾ വാരി 'തല', തമിഴ്നാട് സ്റ്റേറ്റ് ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ സൂപ്പർതാരം നേടിയത് ആറ് മെഡലുകൾ

നാല് സ്വർണം ഉൾപ്പടെ ആറ് മെഡലുകളാണ് താരം നേടിയത്. 
തമിഴ്നാട് സ്റ്റേറ്റ് ഷൂട്ടിങ് ചാംപ്യൻഷിപ്പിൽ അജിത്ത്/ ഫേയ്സ്ബുക്ക്
തമിഴ്നാട് സ്റ്റേറ്റ് ഷൂട്ടിങ് ചാംപ്യൻഷിപ്പിൽ അജിത്ത്/ ഫേയ്സ്ബുക്ക്
Updated on
1 min read

മിഴ് സൂപ്പർസ്റ്റാർ തല അജിത്തിന് ഷൂട്ടിങ്ങിനോടുള്ള ഇഷ്ടം സിനിമപ്രമികൾക്ക് സുപരിചിതമാണ്. ഇപ്പോൾ തമിഴ്നാട് സ്റ്റേറ്റ് ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ താരം നടത്തിയ മിന്നും പ്രകടനമാണ് വാർത്തകളിൽ നിറയുന്നത്. നാല് സ്വർണം ഉൾപ്പടെ ആറ് മെഡലുകളാണ് താരം നേടിയത്. 

തമിഴ്നാട്ടിലെ വിവിധ ജില്ലകളിൽ നിന്നായി 900ത്തിലധികം ഷൂട്ടർമാർ മത്സരിച്ച ചാമ്പ്യൻഷിപ്പിലാണ് ചെന്നൈ റൈഫിൾ ക്ലബിനെ പ്രതിനിധീകരിച്ച് അജിത്ത് കുമാർ മത്സരത്തിൽ പങ്കെടുത്തത്. മാര്‍ച്ച് 2 മുതൽ മാര്‍ച്ച് 7 വരെയായിരുന്നു മത്സരം നടന്നത്. നാല് സ്വര്‍ണ്ണവും 2 വെള്ളിയുമാണ് അജിതും ടീമും സ്വന്തമാക്കിയത്. 

ചെന്നൈ റൈഫിള്‍ ക്ലബ്ബിൽ നിന്നും അജിത്തിനെ കൂടാതെ സിദ്ധാര്‍ഥ് ശിവകുമാര്‍, എ ജഗന്നാഥൻ, സുമീത് ഹര്‍കിഷൻദാസ് സാങ്‍വി, വിജയ് കുമാര്‍, മധു, എസ് സുധാകര്‍ എന്നിവരും മത്സരിച്ചിരുന്നു. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തിലും 25 മീ സെന്‍റര്‍ ഫയര്‍ പിസ്റ്റള്‍ വിഭാഗത്തിലും 25 മീറ്റര്‍ സ്റ്റാന്റേർഡ് പിസ്റ്റള്‍ വിഭാഗത്തിലും 50 മീറ്റര്‍ ഫ്രീ പിസ്റ്റൾ വിഭാഗത്തിലുമാണ് സ്വര്‍ണ്ണമെഡൽ കരസ്ഥമാക്കിയത്. ആദ്യമായിട്ടല്ല അജിത്ത് ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത് സമ്മാനം നേടുന്നത്. അടുത്തിടെ താരം സുഹൃത്തുക്കൾക്കൊപ്പം കൊൽക്കത്തയിലേക്ക് സൈക്കിൾ യാത്ര നടത്തിയതും വലിയ വാർത്തയായിരുന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com