'അച്ഛന്റെ മണം മറന്നുപോകുമോ എന്ന് പേടി, ആരും എന്നെ ഇത്ര സ്‌നേഹിക്കില്ല': സുപ്രിയ

അച്ഛനെ ഓര്‍ക്കാതെ ഒരു ദിവസം പോലും കടന്നു പോകുന്നില്ല എന്നാണ് സുപ്രിയ കുറിച്ചത്
supriya
സുപ്രിയയും അച്ഛനും ഇൻസ്റ്റ​ഗ്രാം
Updated on
1 min read

അച്ഛന്റെ മൂന്നാം ചരമവാര്‍ഷികത്തില്‍ വികാരനിര്‍ഭരമായ കുറിപ്പുമായി സുപ്രിയ മേനോന്‍. അച്ഛനെ ഓര്‍ക്കാതെ ഒരു ദിവസം പോലും കടന്നു പോകുന്നില്ല എന്നാണ് സുപ്രിയ കുറിച്ചത്. അച്ഛനെ ഫോണ്‍ വിളിച്ച് സംസാരിക്കുന്നത് മിസ് ചെയ്യുന്നുണ്ട്. അച്ഛന്റെ മണവും സ്പര്‍ശവുമെല്ലാം താന്‍ മറന്നു പോകുമോ എന്ന് പേടിയുണ്ടെന്നും സുപ്രിയ കൂട്ടിച്ചേര്‍ത്തു. 2021ാണ് സുപ്രിയ മേനോന്റെ അച്ഛന്‍ വിജയകുമാര്‍ മേനോന്‍ അന്തരിച്ചത്. അന്നു മുതല്‍ അച്ഛനൊപ്പമുള്ള ഓര്‍മകള്‍ സുപ്രിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്.

സുപ്രിയ മേനോന്റെ കുറിപ്പ്

അച്ഛന്‍ ഞങ്ങളെ വിട്ടുപോയിട്ട് മൂന്നു വര്‍ഷമായി. പക്ഷേ അങ്ങയെക്കുറിച്ച് ചിന്തിക്കാതെ ഒരു ദിവസം പോലും കടന്നു പോകുന്നില്ല. ഡാഡിയോട് സംസാരിക്കുന്നത് എനിക്ക് മിസ് ചെയ്യുന്നു. ചെറിയ കാര്യങ്ങള്‍ പോലും പറയാന്‍ ഫോണെടുത്ത് ഡാഡിയെ വിളിക്കുന്നത് മിസ് ചെയ്യുന്നു. ഇപ്പോഴും അച്ഛന്റെ നമ്പര്‍ എന്റെ സ്പീഡ് ഡയലിലുണ്ട്. എനിക്ക് അത് ഡിലീറ്റ് ചെയ്യാന്‍ പറ്റുന്നില്ല. ഒരുപാട് കാര്യങ്ങള്‍ ഞാന്‍ ഡാഡിയെ മിസ്സ് ചെയ്യുന്ന ഒരുപാട് കാര്യങ്ങളുണ്ട്. ഞങ്ങളോടുള്ള കരുതല്‍ കാണിക്കുന്നതിന് ഡാഡിക്ക് തന്റേതായ രീതികളുണ്ടായിരുന്നു. എവിടേക്കെങ്കിലും പോയാല്‍ ഞാന്‍ അവിടെ എത്തിയോ, എന്തെങ്കിലും കഴിച്ചോ എന്നൊക്കെ വിളിച്ചു ചോദിക്കും. ആ സമയത്ത്, ഞാന്‍ വലുതായെന്നും ഞാനെല്ലാം സ്വന്തമായി ചെയ്യാറായെന്നുമൊക്കെയാണ് ഞാന്‍ പറഞ്ഞിരുന്നത്. ഇപ്പോള്‍ അങ്ങനെയൊരു ഫോണ്‍ കോള്‍ കിട്ടാന്‍ എന്റെ എല്ലാം നല്‍കാന്‍ ഞാന്‍ തയാറാണ്.

ഡാഡിയുടെ മണം എങ്ങനെയായിരുന്നുവെന്ന് ഞാന്‍ മറക്കുമോ എന്ന് ഇടയ്ക്ക് ഭയം തോന്നും. അതുപോലെ ഞാന്‍ തൊടുന്നത് എങ്ങനെയാണ് ഡാഡി അറിയുന്നതെന്നും ഡാഡിയുടെ തഴമ്പുള്ള കൈകള്‍ എന്നെ പിടിക്കുന്ന ഓര്‍മകളും എനിക്ക് നഷ്ടമാകുമോ എന്നു തോന്നും. ഡാഡി, താങ്കള്‍ എനിക്ക് തന്ന സ്‌നേഹത്തിന്റെ അടുത്തുപോലുമെത്താന്‍ ആര്‍ക്കും സാധിക്കില്ല. ഞാനെപ്പോഴും ഡാഡിയെ മിസ് ചെയ്യും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com