'നമ്മുടെ വീട്ടിലൊക്കെ അമ്മൂമ്മ കർട്ടൻ ആണ് ഉടുക്കുന്നത്, സാരിയൊക്കെ നിർത്തി'; രസകരമായ റീൽ പങ്കുവച്ച് സുപ്രിയ

സ്ത്രീകൾ എന്ത് ധരിക്കണം എന്നുള്ളത് സ്ത്രീകൾ അല്ല തീരുമാനിക്കുന്നത് പുരുഷന്മാരാണ്.
Supriya, Afriyna
Supriya, Afriynaഇൻസ്റ്റ​ഗ്രാം, വിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

സ്ത്രീകളുടെ വസ്ത്രധാരണത്തെക്കുറിച്ചുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടുകളെ വിമർശിച്ചു കൊണ്ടുള്ള റീൽ പങ്കുവച്ച് നിർമാതാവ് സുപ്രിയ മേനോൻ. സ്ത്രീകളുടെ വസ്ത്രധാരണ സ്വാതന്ത്ര്യത്തെക്കുറിച്ചും അതിൽ പുരുഷാധിപത്യപരമായ ചിന്താ​ഗതികൾ അടിച്ചേൽപ്പിക്കുന്നതിനെക്കുറിച്ചുമാണ് റീലിൽ പറയുന്നത്. ഒരു കുലസ്ത്രീ സെലിബ്രിറ്റി അഭിമുഖം കൊടുക്കുന്നത് ഇങ്ങനെയായിരിക്കും എന്ന തലക്കെട്ടോടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.

സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറായ അഫ്രീന അഷ്റഫാണ് ഈ റീലിന് പിന്നിൽ. വിഡിയോക്ക് താഴെ അഫ്രീനിയെ അഭിനന്ദിച്ച് കമന്റ് ചെയ്ത സുപ്രിയ ഇത് തന്റെ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയായി പങ്കുവയ്ക്കുകയായിരുന്നു. "നമ്മുടെ വസ്ത്രധാരണം കൊണ്ട് മറ്റുള്ള ആൾക്കാർ നമ്മളെ കമന്റടിക്കുന്നത് നമ്മുടെയും കൂടി കുറ്റമാണ്. കാരണം അവർ നമ്മളെ ആണല്ലോ പറയുന്നത്.

സ്ത്രീയുടെ സ്വാതന്ത്ര്യം അത് പുരുഷന്റെയും കൂടിയാണ്. സ്ത്രീയില്ലാതെ പുരുഷൻ ഇല്ലല്ലോ കാരണം സ്ത്രീയിൽ നിന്നാണല്ലോ പുരുഷൻ വന്നത്. നമ്മുടെ വീട്ടിലൊക്കെ അമ്മൂമ്മ കർട്ടൻ ആണ് ഉടുക്കുന്നത് സാരിയൊക്കെ നിർത്തി. സാരി ഭയങ്കര ഷോ ആണ്, അമ്മുമ്മ ആണെങ്കിലും അത് ശ്രദ്ധിക്കണം. മോശം പറയുന്ന ആൾക്കാരുടെ കുറ്റമല്ല, മോശം പറയിപ്പിക്കുന്നതാണ് തെറ്റ്. ഇത്രയും ഒരു മോശം ഞാൻ കണ്ടിട്ടില്ല.

Supriya, Afriyna
'ഈ ഭാഗത്ത് പ്രേതം ഉള്ള കാര്യം എനിക്ക് അറിഞ്ഞൂട ഉണ്ണിയേട്ടാ; നിന്റെ സിനിമയ്ക്ക് വേണ്ടി ഞാന്‍ മുടിയല്ലെടാ തല തന്നെ വെട്ടും!'

ഞാൻ ബിക്കിനി ഒക്കെ ഇട്ടാൽ ആൾക്കാർ പറയും, അത് അവരുടെ സ്വാതന്ത്ര്യമാണ്. സ്ത്രീകൾ എന്ത് ധരിക്കണം എന്നുള്ളത് സ്ത്രീകൾ അല്ല തീരുമാനിക്കുന്നത് പുരുഷന്മാരാണ്. കാരണം അവർ ആണ് അത് കാണുന്നത്. പുരുഷൻമാർ കൂടി തീരുമാനിച്ചൊരു ഡ്രസ്സ് നമ്മൾ ധരിച്ചാൽ നമുക്ക് അത്ര പ്രശ്നം ഉണ്ടാകില്ല. എനിക്ക് അങ്ങനെ ആണ് തോന്നുന്നത്.

Supriya, Afriyna
'ഈ നാട്ടിലെങ്ങനെയാ കോഫെപോസ ഉണ്ടായതെന്ന് അറിയുമോ ?' അടുത്ത ഓണത്തിന് 'ഖലീഫ' ഒരു പൊളി പൊളിക്കും; ​ഗ്ലിംപ്സ് വി‍ഡിയോ

ആൾക്കാർ ചെയ്യുന്ന കാര്യത്തിൽ ഒക്കെ ഇടപെട്ട് എന്തെങ്കിലും പറയാതെ എനിക്കും എന്റെ വീട്ടുകാർക്കും സമാധാനമില്ല. നമ്മൾ എന്ത് ധരിക്കണം എന്ന് വീട്ടിലുള്ള പുരുഷന്മാരോട് ചോദിക്കുക. അച്ഛനോടോ ആങ്ങളമാരോടോ ഭർത്താവിനോടോ ചോദിക്കുക കാരണം പുരുഷന്മാരെ പുരുഷന്മാർക്ക് അറിയാം, അപ്പൊ അവരുടെ ഇഷ്ടത്തിന് വസ്ത്രം ധരിച്ചാൽ അത്ര കുഴപ്പമില്ല.’’- അഫ്രീനി റീലിൽ പറയുന്നു.

Summary

Cinema News: Supriya Menon shares satirical video on womens dressing style.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com