'സംവിധായകനും ഹീറോയുമൊക്കെ നാൻ താൻ സാർ! അപ്പോൾ പ്രൊഡ്യൂസർ ?; ഇല്ല റിസ്ക് മാത്രം ഞാനെടുക്കില്ല', വൈറലായി സുരാജിന്റെ വാക്കുകൾ

സേവനം ചെയ്യണമെങ്കിൽ മിലിട്ടറിയിൽ പോകണമെന്നില്ല
Ken Karunaas, Suraj Venjaramoodu
Ken Karunaas, Suraj Venjaramooduവിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

തമിഴകത്തിന്റെ പ്രിയ താരങ്ങളിലൊരാളാണ് കെൻ കരുണാസ്. കോമഡി വേഷങ്ങളിലൂടെ പ്രശസ്തനായ കരുണാസിന്റെ മകനാണ് കെൻ. അസുരൻ എന്ന ചിത്രത്തിലൂടെയാണ് കെൻ ശ്രദ്ധേയനാകുന്നത്. 'യൂത്ത്' എന്ന ചിത്രത്തിലൂടെ കെൻ സംവിധായകനായും അരങ്ങേറ്റം കുറിക്കുകയാണ്.

സംവിധായകനായി മാത്രമല്ല, ചിത്രത്തിന്റെ ​ഗാനരചന ഒരുക്കിയതും നായകനായതും എല്ലാം കെൻ തന്നെയാണ്. നടൻ സുരാജ് വെഞ്ഞാറമൂടും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. കെനിന്റെ അച്ഛൻ വേഷത്തിലാണ് താരം ചിത്രത്തിലെത്തുന്നത്. ഇരുവരും ചേർന്നുള്ള ഒരു അഭിമുഖമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

Ken Karunaas, Suraj Venjaramoodu
'ഹാസ്യ പരിപാടികള്‍ അരോചകം, സീരിയലില്‍ ഇപ്പോഴും സ്ത്രീകള്‍ ദുഷ്ട കഥാപാത്രങ്ങള്‍'; വിമര്‍ശിച്ച് സംസ്ഥാന ടെലിവിഷൻ പുരസ്കാര ജൂറി

"ഞാൻ കെനിനോട് ചോദിച്ചു, ലിറിക്‌സ് ആരാണ് എഴുതുന്നത്? നാൻ താ സാർ”. പാട്ട് പാടുന്നത് ആരാണ് ? നാൻ താ സാർ. ഹീറോ ആരാണ് ? നാൻ താ സാർ. അപ്പോൾ പ്രൊഡ്യൂസറും നിങ്ങളാണോ? ഇല്ല സാർ, റിസ്ക് മാത്രം ഞാൻ എടുക്കില്ല’, എന്നായിരുന്നു അവന്റെ മറുപടി"- സുരാജ് ചിരിച്ചുകൊണ്ട് പറഞ്ഞു.

Ken Karunaas, Suraj Venjaramoodu
'അന്ന് കേരളത്തിൽ സദ്ദാം ജിക്കു വേണ്ടി ഹർത്താൽ നടത്തി; ഇപ്പോൾ ഇറാനെ സപ്പോർട്ട് ചെയ്യുന്നവർ അതൊക്കെ മറന്നിട്ടുണ്ടാകും'

വീട്ടിൽ സിനിമയിൽ അഭിനയിക്കാൻ പോകുന്നുവെന്ന് ആദ്യം പറഞ്ഞപ്പോൾ, ‘എവിടെ വേണമെങ്കിലും പൊയ്ക്കോ, പക്ഷേ വൈകിട്ട് ആറു മണിക്ക് മുമ്പ് വീട്ടിൽ കയറണം’ എന്നായിരുന്നു വീട്ടിലെ നിർദേശം എന്നും സുരാജ് രസകരമായി ഓർത്തു പറഞ്ഞു. സേവനം ചെയ്യണമെങ്കിൽ മിലിട്ടറിയിൽ പോകണമെന്നില്ല, താൻ മിമിക്രിയിലൂടെ അത് ചെയ്യുന്നുണ്ടെന്നും താരം കൂട്ടിച്ചേർത്തു. ചിത്രത്തിൽ മലയാളിയായ അനിഷ്മയാണ് നായികയായി എത്തുന്നത്.

Summary

Cinema News: Actor Suraj Venjaramoodu talks about Ken Karunaas.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com