'ചെയ്യുന്നത് തെറ്റാണെന്ന് അറിയാഞ്ഞിട്ടല്ല, എനിക്ക് തോൽക്കാൻ മനസില്ലായിരുന്നു'; സുരേഷ് ​ഗോപിയുടെ 'പാപ്പൻ', ട്രെയിലർ

ആത്യന്തം സസ്പെൻസ് നിറഞ്ഞു നിൽക്കുന്ന ട്രെയിലർ ഇതിനോടകം ആരാധകരുടെ ശ്രദ്ധ നേടിക്കഴിഞ്ഞു
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം
Updated on
1 min read

സുരേഷ് ​ഗോപി പ്രധാന കഥാപാത്രമാക്കി ജോഷി സംവിധാനം ചെയ്യുന്ന പാപ്പനിലെ ട്രെയിലർ പുറത്ത്. ആത്യന്തം സസ്പെൻസ് നിറഞ്ഞു നിൽക്കുന്ന ട്രെയിലർ ഇതിനോടകം ആരാധകരുടെ ശ്രദ്ധ നേടിക്കഴിഞ്ഞു.

സൂപ്പർഹിറ്റ് കൂട്ടുകെട്ടിന്റെ തിരിച്ചുവരവ് ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ നോക്കിക്കാണുന്നത്. എബ്രഹാം മാത്യു മാത്തൻ എന്ന മുൻ പൊലീസ് ഉദ്യോ​ഗസ്ഥന്റെ റോളിലാണ് സുരേഷ് ​ഗോപി എത്തുന്നത്. ​ഗോകുൽ സുരേഷ്​ഗോപി, നിത പിള്ള എന്നിവരും ശക്തമായ വേഷത്തിൽ എത്തുന്നുണ്ട്. തുടർച്ചയായി നടക്കുന്ന കൊലപാതകൾ അന്വേഷിക്കാൻ എബ്രഹാം മാത്യു മാത്തൻ എത്തുന്നതും തുടർന്നു നടക്കുന്ന അന്വേഷണവുമാണ് ട്രെയിലറിൽ പറയുന്നത്. 

പൊറിഞ്ചു മറിയം ജോസിന് ശേഷം ജോഷി ഒരുക്കുന്ന പാപ്പൻ സുരേഷ്ഗോപിയുടെ കരിയറിലെ 252-ാമത്തെ ചിത്രംകൂടിയാണ്. ​നൈല ഉഷ, വിജയരാഘവൻ, ജനാർദനൻ, ടിനി ടോം, നന്ദു, ചന്തുനാഥ്, ആശ ശരത് എന്നിവരും സിനിമയിലുണ്ട്. ആദ്യമായാണ് സുരേഷ് ​ഗോപിയും ​ഗോകുലും ഒരു സിനിമയിൽ ഒന്നിക്കുന്നത്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസിന്റെയും ക്യൂബ്സ് ഇന്റർനാഷണൽ ഗ്രൂപ്പിന്റെയും ബാനറിൽ ഒരുങ്ങുന്ന ചിത്രം ഡേവിഡ് കാച്ചപ്പിള്ളിയും ഷരീഫ് മുഹമ്മദും ചേർന്ന് നിർമ്മിക്കുന്നു. ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ആർ ജെ ഷാനാണ്. ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Anupama Parameswaran
Mammootty with the family of Cochin Haneefa
Spiderman
Dhruv Vikram, Anupama Parameswaran
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com